12 നും 17 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കുള്ള വാക്സിന്‍: നോവവാക്സ് വാക്സിനും അനുമതി നല്‍കി കേന്ദ്രം
ദില്ലി: 12 നും 17 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് വാക്സിന്‍ നല്‍കാനുള്ള അടിയന്തര ഉപയോഗ അനുമതി ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയില്‍ നിന്നും ലഭിച്ചതായി കുട്ടികൾക്ക് വാക്സിന്‍. നോവവാക്സ് വാക്സിൻ കൗമാരക്കാർക്ക് നൽകാനുള്ള അനുമതി ആദ്യം ലഭിക്കുന്നത് ഇന്ത്യയിലാണ്. രാജ്യത്ത് നല്‍കാനായി അനുമതി ലഭിക്കുന്ന നാലാമത്തെ വാക്സിനാണിത്. അമേരിക്കന്‍ മരുന്ന് നിര്‍മാണ കമ്പനിയായ നോവവാക്സ് ഇന്ത്യയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി നേരത്തെ ധാരണയിലെത്തിയിരുന്നു. കോവോവാക്‌സ് എന്ന പേരിലാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് വാക്സിന്‍ പുറത്തിറക്കുന്നത്.
രാജ്യത്ത് 12 മുതല്‍ 14 വരെ പ്രായമുള്ള കുട്ടികള്‍ക്ക് വാക്സിന്‍ വിതരണം നേരത്തെ ആരംഭിച്ചിരുന്നു. നിലവില്‍ ഒരു വാക്സിന്‍ മാത്രമാണ് വിതരണം ചെയ്യുന്നതെങ്കിലും വരും ദിവസങ്ങളില്‍ പുതിയ വാക്സിന്‍ കൂടി വിതരണം ചെയ്ത് തുടങ്ങും. 12 നും 17 നും ഇടയിൽ പ്രായമുള്ള 2,247 കൗമാരക്കാരിൽ കുത്തിവയ്പ്പ് നടത്തിയ അവസാന ഘട്ട പരീക്ഷണത്തിൽ COVID-19 നെതിരെ വാക്സിൻ 80% ഫലപ്രദമാണെന്ന് നോവാവാക്സ് കഴിഞ്ഞ മാസം അവകാശപ്പെട്ടിരുന്നു.

460 ഇന്ത്യൻ കൗമാരക്കാർ ഉൾപ്പെട്ട മധ്യ-അവസാന ഘട്ട പഠനത്തിൽ അതേ പ്രായത്തിലുള്ളവരിൽ തങ്ങളുടെ വാക്സിൻ മികച്ച രോഗപ്രതിരോധ പ്രതികരണം ഉണ്ടാക്കിയതായി കമ്പനി ചൊവ്വാഴ്ചയും അറിയിച്ചു. 12 മുതൽ 14 വരെ പ്രായമുള്ള കുട്ടികൾക്ക് നിലവില്‍ ബയോളജിക്കൽ ഇ കോർബെവാക്സിന്റെ വാക്സിനാണ് നല്‍കുന്നത്.
അതേസമയം ഇന്നു രാവിലെ 7 വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയിലെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പുകളുടെ എണ്ണം 181.89 കോടി (1,81,89,15,234) പിന്നിട്ടു. 2,14,87,809 സെഷനുകളിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്. 12-14 വയസ് പ്രായമുള്ളവര്‍ക്കുള്ള കോവിഡ്-19 പ്രതിരോധ കുത്തിവയ്പ് 2022 മാര്‍ച്ച് 16 ന് ആരംഭിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍, 52 ലക്ഷത്തിലധികം (52,10,775) കൗമാരക്കാര്‍ക്ക് കോവിഡ്-19 പ്രതിരോധ കുത്തിവയ്പിന്റെ ആദ്യ ഡോസ് നല്‍കി.
രാജ്യത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം തുടര്‍ച്ചയായി താഴുന്നു. നിലവിലെ രോഗബാധിതരുടെ എണ്ണം ഇന്ന് 23,087 ആയി കുറഞ്ഞു, ഇത് രാജ്യത്തെ മൊത്തം സജീവ കേസുകളുടെ 0.05% ആണ്. ദേശീയ രോഗമുക്തി നിരക്ക് 98.75 % ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,542 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 4,24,73,057ആയി.കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 1,778 പേര്‍ക്കാണ്.












Click it and Unblock the Notifications