6-12 വയസ് വരെ പ്രായമുള്ള കുട്ടികൾക്കും വാക്സിൻ; കൊവാക്സിൻ അടിയന്തര ഉപയോഗത്തിന് അനുമതി
ദില്ലി; കുട്ടികളിൽ കൊവാക്സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി നൽകി ഡ്രഗ് കൺട്രോളർ ഓഫ് ഇന്ത്യ. 6 മുതൽ 12 വയസുവരെയുള്ള കുട്ടികൾക്ക് വാക്സിൻ നൽകുന്നതിനാണ് അനുമതി. നിലവിൽ 15 നും18 നും ഇടയിലുള്ളവർക്ക് കൊവാക്സിനാണ് നല്‍കുന്നത്.
6 മുതല്‍ 12 വയസുവരെ പ്രായമുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന്‍ കുത്തിവെക്കാന്‍ അനുമതി നല്‍കാന്‍ വിദഗ്ധ സമിതി നേരത്തേ ശുപാർശ ചെയ്തിരുന്നു. ഇതിന് പിന്നാലെ കുട്ടികള്‍ക്ക് കുത്തിവെക്കാന്‍ അനുമതി നല്‍കുന്നതിന് കൂടുതല്‍ വിവരങ്ങള്‍ കൈമാറാന്‍ ഭാരത് ബയോടെക്കിനോട് സമിതി നിർദ്ദേശിച്ചിരുന്നു.

12-14 വയസ് പ്രായമുള്ളവര്‍ക്കുള്ള കോവിഡ് പ്രതിരോധ കുത്തിവയ്പ് ഈ വർഷം മാര്‍ച്ച് 16 നായിരുന്നു രാജ്യത്ത് ആരംഭിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍, 2.70 കോടി യിലധികം (2,70,96,975) കൗമാരക്കാര്‍ക്ക് കോവിഡ്-19 പ്രതിരോധ കുത്തിവയ്പിന്റെ ആദ്യ ഡോസ് നല്‍കിയിട്ടുണ്ടെന്ന് സർക്കാർ അറിയിച്ചിരുന്നു. 15 മുതൽ 18 വയസ് വരെയുള്ളവർക്കുള്ള വാക്സിൻ വിതരണം ജനവരി 3 നായിരുന്നു രാജ്യത്ത് ആരംഭിച്ചത്.
Recommended Video
അതേസമയം രാജ്യത്ത് ഇതുവരെ നൽകിയ കൊവിഡ് പ്രതിരോധ കുത്തിവെപ്പുകളുടെ എണ്ണം 187.95 കോടി (1,87,95,76,423) പിന്നിട്ടു. 2,30,89,167 സെഷനുകളിലൂടെയാണ് ഈ നേട്ടം കൈവരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.












Click it and Unblock the Notifications