ഒറ്റദിവസം വീണ്ടും ഒരു കോടിയിലേറെ പേര്‍ക്ക് വാക്സിന്‍: ഇന്ന് നല്‍കിയത് 1.25 ഡോസ്
ദില്ലി; രാജ്യത്ത് ചൊവ്വാഴ്ച നല്‍കിയത് 1.25 കോടിയിലധികം ഡോസ് കോവിഡ് -19 വാക്സിൻ. ഇതുവരെ ഉള്ളതില്‍ ഏറ്റവും ഉയർന്ന പ്രതിദിന വാക്സിനേഷൻ സഖ്യയാണ് ഇത്. കൂടതെ ഒരാഴ്ചയ്ക്കുള്ളിൽ ഇത് രണ്ടാം തവണയാണ് ഒറ്റ ദിവസം ഒരു കോടിയലിധികം ആള്‍ക്കാര്‍ക്ക് വാക്സിന്‍ നല്‍കുന്നത്. ഏറ്റവും പുതിയ അപ്‌ഡേറ്റ് അനുസരിച്ച്, 1,25,77,983 ഡോസ് കോവിഡ് -19 വാക്സിനേഷനാണ് ചൊവ്വാഴ്ച നൽകിയത്. ഇതോടെ മൊത്തം പ്രതിരോധ കുത്തിവയ്പ്പുകളുടെ എണ്ണം 65,18,58,322 ആയി ഉയര്‍ന്നു. ആഗസ്റ്റ് 27 നായിരുന്നു ആദ്യമായി കോവിഡ് വാക്സിന്‍ നല്‍കിയവരുടെ പ്രതിദിന എ ണ്ണം ഒരു കോടി പിന്നിട്ടത്. കോവിൻ പോർട്ടലിലെ കണക്ക് അനുസരിച്ച് 1,08,99,699 ഡോസ് കോവിഡ് -19 വാക്സിനുകളാണ് ആഗസ്റ്റ് 27 ന് നൽകിയത്.

ഈ നേട്ടത്തിന് പിന്നാലെ പൗരന്മാരെയും ആരോഗ്യ പ്രവർത്തകരെയും പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിക്കുകയും ചെയ്തിരുന്നു "ഇന്ന് വാക്സിനേഷന്‍ നല്‍കിയവരുടെ എണ്ണം ഒരു കോടി പിന്നിട്ടിരിക്കുന്നു. അത് സുപ്രധാന നേട്ടമാണ്. പ്രതിരോധ കുത്തിവയ്പ്പ് എടുക്കുന്നവർക്കും വാക്സിനേഷൻ ഡ്രൈവ് വിജയിപ്പിക്കുന്നവർക്കും അഭിനന്ദനങ്ങൾ."- എന്നായിരുന്നു പ്രധാനമന്ത്രി അന്ന് ട്വിറ്ററില്‍ കുറിച്ചത്.
രാജ്യത്തൊട്ടാകെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പ് അതിവേഗത്തിൽ നൽകുന്നതിന് കേന്ദ്രഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചും. പ്രായപൂര്‍ത്തിയായ എല്ലാവര്‍ക്കും കോവിഡ്-19 പ്രതിരോധ കുത്തിവയ്പു നൽകുന്ന പ്രക്രിയയുടെ പുതിയ ഘട്ടത്തിന് രാജ്യത്ത് 2021 ജൂൺ 21നായിരുന്നു തുടക്കമിട്ടത്. വാക്സിന്‍ ഡോസുകള്‍ കൂടുതൽ ലഭ്യമാക്കിയതും, സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും മരുന്നുലഭ്യത മുൻകൂട്ടി അറിയാൻ കഴിഞ്ഞതും മികച്ച ആസൂത്രണത്തിനും വിതരണശൃംഖല സുതാര്യമാക്കുന്നതിനും സഹായിച്ചുവെന്നും ആരോഗ്യമന്ത്രാലയം അറിയിക്കുന്നു.
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പു പരിപാടിയുടെ ഭാഗമായി, സൗജന്യമായി വാക്‌സിനുകൾ നൽകി കേന്ദ്ര ഗവണ്മെന്റ് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും പിന്തുണ നൽകി വരികയാണ്. കോവിഡ്-19 പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ പുതിയ ഘട്ടത്തിൽ വാക്‌സിനുകളുടെ 75% കേന്ദ്ര ഗവണ്മെന്റ് സംഭരിക്കും. ഇങ്ങനെ സംഭരിക്കുന്ന വാക്‌സിനുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും സൗജന്യമായി നല്‍കുമെന്നും ഏറ്റവും അവസാനമായി പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു.
ഓഗസ്റ്റ് 31 വരെ 64,36,13,160 ഡോസ് വാക്സിനാണ് വിതരണം ചെയ്തത്. 14,94,040 ഡോസ് വാക്സിന്‍ കൂടെ ലഭ്യമാക്കും. 5,42,30,546 ഡോസ് ഇനിയും വിതരണത്തിന് തയ്യാറായി നില്‍പ്പുണ്ട്. കേന്ദ്ര ഗവണ്മെന്റ് സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങൾ നേരിട്ട് സംഭരിച്ചതുമുൾപ്പടെ ഇതുവരെ 64.36 കോടിയിലധികം (64,36,13,160) വാക്‌സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കൈമാറിയിട്ടുണ്ട്. 15 ലക്ഷത്തോളം (14,94,040) ഡോസുകൾ ഉടൻ ലഭ്യമാക്കും. ഉപയോഗിക്കാത്ത 5.42 കോടിയിലധികം (5,42,30,546) വാക്‌സിൻ ഡോസുകൾ സംസ്ഥാനങ്ങളുടെയും/കേന്ദ്രഭരണ പ്രദേശങ്ങളുടെയും പക്കൽ ഇനിയും ബാക്കിയുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Recommended Video
അതേസമയം സംസ്ഥാനത്തും വാക്‌സിനേഷന്‍ യജ്ഞം വലിയ രീതിയില്‍ മുന്നോട്ട് പോവുകയാണ്. ഈ മാസത്തില്‍ മാത്രം ആഗസ്റ്റ് ഒന്നു മുതല്‍ 31 വരെ 88,23,524 ഡോസ് വാക്‌സിനാണ് നല്‍കിയത്. അതില്‍ 70,89,202 പേര്‍ക്ക് ഒന്നാം ഡോസും 17,34,322 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് നല്‍കിയത്. രണ്ട് ദിവസം 5 ലക്ഷം പേര്‍ക്കും (ആഗസ്റ്റ് 13, 14) 6 ദിവസം 4 ലക്ഷം പേര്‍ക്കും (12, 23, 25, 27, 30, 31), 5 ദിവസം 3 ലക്ഷം പേര്‍ക്കും (2, 15, 16, 17, 24), 9 ദിവസം രണ്ട് ലക്ഷം പേര്‍ക്കും (3, 6, 7, 9, 11, 18, 19, 26, 29), 5 ദിവസം ഒരുലക്ഷം പേര്‍ക്കും (1, 4, 5, 20, 28) വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. ഈ മാസത്തില്‍ അവധി ദിനങ്ങള്‍ കൂടുതലുണ്ടായിരുന്നെങ്കിലും ഈ ലക്ഷ്യം കൈവരിക്കാനായത് വലിയ നേട്ടമാണെന്നും ആരോഗ്യമന്ത്രി അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications