കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാക്സിൻ വിതരണം; എന്താണ് പ്രധാനമന്ത്രിയുടെ യഥാർത്ഥ നിലപാട്? മോദിക്കെതിരെ രാഹുൽ ഗാന്ധി

Google Oneindia Malayalam News

ദില്ലി;കൊവിഡ് വാക്സിൻ എല്ലാവർക്കും നൽകുമെന്ന് കേന്ദ്രസർക്കാർ പറഞ്ഞിട്ടില്ലെന്ന വാദത്തിൽ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി. വാക്സിൻ സംബന്ധിച്ച് പ്രധാനമന്ത്രിയും ബിജെപിയും കേന്ദ്രസർക്കാരും പറഞ്ഞ വാദങ്ങൾ പങ്കുവെച്ച് കൊണ്ടാണ് രാഹുൽ പ്രധാനമന്ത്രിക്ക് നേരെ ചോദ്യമുയർത്തിയത്.

rahul and modi

പ്രധാനമന്ത്രി പറഞ്ഞത് എല്ലാവർക്കും വാക്സിൻ ലഭ്യമാക്കുമെന്ന്..ബിഹാർ തിരഞ്ഞെടുപ്പിൽ ബിജെപി പറഞ്ഞു ബിഹാറിലെ എല്ലാവർക്കും സൗജന്യ വാക്സീൻ ലഭ്യമാക്കുമെന്ന്. ഇപ്പോൾ കേന്ദ്രസർക്കാർ പറയുന്നു എല്ലാവർക്കും വാക്സിൻ വിതരണം ചെയ്യില്ലെന്ന്. ശരിക്കും ഇത് സംബന്ധിച്ച് പ്രധാനമന്ത്രിയുടെ നിലപാട് എന്താണ്, രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.

രാജ്യത്തെ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുമെന്ന് പറഞ്ഞിട്ടില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൻ പറഞ്ഞത്.ഒരുകൂട്ടം പേർക്ക് വാക്സിൻ നൽകി വൈറസ് വ്യാപനത്തിന്റെ ചങ്ങല മുറിക്കാൻ കഴിഞ്ഞാൽ രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും പ്രതിരോധ വാക്സിൻ കുത്തിവെയ്ക്കേണ്ട സാഹചര്യം ഉണഅടാകില്ലെന്നും ആരോഗ്യ സെക്രട്ടറി വ്യക്തമാക്കിയിരുന്നു.

രാജ്യം മുഴുവൻ വാക്സിനേഷൻ നൽകുന്നതിനെക്കുറിച്ച് സർക്കാർ ഒരിക്കലും നിലപാട് എടുത്തിട്ടില്ല. വസ്തുതാപരമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം ഇത്തരം ശാസ്ത്രീയ വിഷയങ്ങൾ ചർച്ച ചെയ്യേണ്ടതുള്ളൂവെന്നും ഭൂഷൻ പറഞ്ഞിരുന്നു.

അതേസമയം ബിഹാർ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെയായിരുന്നു കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ എല്ലാവർക്കും കൊവിഡ് വാക്സിൻ സൗജന്യമായി വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ചത്.

82 ലും തളരാത്ത പോരാട്ട വീര്യം.. ലോകത്തെ സ്വാധീനിച്ച ഷഹീൻബാഗ് സമരനായിക82 ലും തളരാത്ത പോരാട്ട വീര്യം.. ലോകത്തെ സ്വാധീനിച്ച ഷഹീൻബാഗ് സമരനായിക

'കൊവിഡിൽ പട്ടിണിക്കിട്ടിലല്ലോ സാറെ, ഭക്ഷണം തന്ന് സംരക്ഷിച്ചില്ലേ';സർക്കാരിനെ പുകഴ്ത്തി രഞ്ജിത്ത്'കൊവിഡിൽ പട്ടിണിക്കിട്ടിലല്ലോ സാറെ, ഭക്ഷണം തന്ന് സംരക്ഷിച്ചില്ലേ';സർക്കാരിനെ പുകഴ്ത്തി രഞ്ജിത്ത്

പുരുഷൻ കേന്ദ്രകഥാപാത്രം ആകുമ്പോൾ ആണത്തം അതിന്റെ ഭാഗം, പൊളിറ്റിക്കലി കറക്ടാൻ ശ്രമിച്ചിട്ടില്ലെന്നും നിതിൻ രഞ്ജി പണിക്കർപുരുഷൻ കേന്ദ്രകഥാപാത്രം ആകുമ്പോൾ ആണത്തം അതിന്റെ ഭാഗം, പൊളിറ്റിക്കലി കറക്ടാൻ ശ്രമിച്ചിട്ടില്ലെന്നും നിതിൻ രഞ്ജി പണിക്കർ

Recommended Video

cmsvideo
Pfizer vaccine got approval from British government | Oneindia Malayalam

English summary
Vaccine supply; What is the real stand of the Prime Minister? Rahul Gandhi against Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X