കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബി1.617.2 വകഭേദത്തെ പ്രതിരോധിക്കുന്നതില്‍ വാക്സിനുകൾ 'പൂര്‍ണ്ണമായി ഫലപ്രദമായേക്കില്ല':യുകെ വിദഗ്ദ്ധൻ

Google Oneindia Malayalam News

ലണ്ടന്‍: ഇന്ത്യയില്‍ നിന്നും കണ്ടെത്തിയ കോവിഡ് വൈറസിന്‍റെ വകഭേദമായ ബി1.617.2 നെ പ്രതിരോധിക്കാന്‍ നിലവിലെ വാക്സിനുകള്‍ ഫലപ്രദമായേക്കില്ലെന്ന മുന്നറിയിപ്പുമായി ബ്രിട്ടീഷ് വിദഗ്ധന്‍. രാജ്യത്തെ വാക്സിനേഷൻ പ്രോഗ്രാമിനെ ഉപദേശിക്കുന്ന യുകെയിലെ പ്രമുഖ ശാസ്ത്രജ്ഞനും വാക്സിനേഷൻ ആൻഡ് ഇമ്യൂണൈസേഷൻ ജോയിന്റ് കമ്മിറ്റിയുടെ (ജെസിവിഐ) ഡെപ്യൂട്ടി ചെയർമാനുമായ ഓക്സ്ഫോർഡ് സർവകലാശാലയിലെ പ്രൊഫസർ ആന്റണി ഹാർഡനാണ് ഇത്തരമൊരു നിരീക്ഷണവുമായി രംഗത്ത് എത്തിയിരിക്കുന്നത്.

ഇംഗ്ലണ്ടിലെ ലോക്ക്ഡൗൺ ലഘൂകരിക്കുന്നതിനെ "അതീവ ജാഗ്രതയോടെ" സമീപിക്കേണ്ടത് പ്രധാനമാണെന്ന്. ഇന്ത്യയിൽ കണ്ടെത്തിയ വേരിയന്റ് കൂടുതൽ വ്യാപിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. എന്നാൽ രോഗത്തിന്റെ തീവ്രത വർദ്ധിച്ചതായി ഇതുവരെ തെളിവുകളില്ലെന്നും കൊറോണ വൈറസിന്റെ വകഭേദങ്ങള്‍ വാക്സിനെ മറികടക്കുന്നുവെന്നതിന് തെളിവൊന്നുമില്ലെന്നും അദ്ദേഹം ആവർത്തിച്ചു.

coronavirus

കഴിഞ്ഞ ദിവസം ബ്രീട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും ഇത്തരമൊരു നിരീക്ഷണം നടത്തിയിരുന്നു. ഈ വകഭേദത്തിന് മുമ്പത്തേതിനേക്കാൾ കൂടുതൽ വ്യാപനം ചെയ്യാനാകുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു - മറ്റൊരു വിധത്തിൽ പറഞ്ഞാൽ അത് വ്യക്തിയിൽ നിന്ന് മറ്റൊരാളിലേക്ക് എളുപ്പത്തിൽ കടന്നുപോകുന്നു - എന്നാൽ എത്രമാത്രം എന്ന് ഞങ്ങൾക്ക് അറിയില്ലെന്നുമായിരുന്നു ജോൺസൺ പറഞ്ഞത്.

എന്നാൽ വൈറസിന് കൂടുതൽ‌ പകരാൻ‌ കഴിയുമെങ്കിൽ‌, നമ്മള്‍‌ ചില കടുത്ത സാഹചര്യങ്ങള്‍‌ നേരിടേണ്ടിവരും. വരും ദിവസങ്ങളിലും ആഴ്ചകളിലും നമ്മള്‍ ഇതിനെക്കുറിച്ച് വളരെയധികം പഠിക്കാൻ പോകുന്നു. എല്ലാ ലോക്ക്ഡൗൺ നടപടികളും അവസാനിപ്പിക്കുന്നതിനുള്ള തീരുമാനങ്ങള്‍ ഒരു പക്ഷെ അടുത്ത് തന്നെയുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

റഷ്യയുടെ കൊവിഡ് വാക്‌സിന്‍ സ്പുട്‌നിക് ഹൈദരാബാദിലെത്തി: ചിത്രങ്ങള്‍

"അതിനാൽ സ്ഥിതിഗതികൾ വളരെ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനിടയിലും പൊതുജനങ്ങളെ സംരക്ഷിക്കുന്നതിനായി നമ്മുടെ വാക്സിനുകളിൽ നമ്മള്‍ വിശ്വസിക്കണമെന്ന് ഞാൻ കരുതുന്നു. കാരണം നമ്മുടെ വാക്സിനേഷൻ പ്രോഗ്രാമും വൈറസും തമ്മിലുള്ള ഓട്ടം വളരെയധികം കടുപ്പമേറിയതാകാമെന്നും അദ്ദേഹം പറഞ്ഞു. ഈ പുതിയ വേരിയന്‍റിനെ പിടിച്ച് കെട്ടാന്‍ നമ്മള്‍ വേഗതയിൽ നടപടികൾ നടപ്പാക്കി. ഈ ശ്രമത്തിൽ എല്ലാവർക്കും ഒരു പങ്കുണ്ടെന്നായിരുന്നു യുകെ ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻ‌കോക്കിനെ പ്രതികരണം.

ഹോട്ട് ലുക്കിൽ നടി സൗന്ദര്യ ശർമ്മ, പുതിയ ഫോട്ടോകൾ

English summary
Vaccines' may not be 'most effective' in preventing B1,617.2 variant: UK expert
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X