കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സഹപ്രവർത്തകയെ കൊലപ്പെടുത്തി മൃതദേഹം സിമന്റിട്ട് മൂടി; മകളെ പുഴയിലെറിഞ്ഞു, ദമ്പതികൾ അറസ്റ്റിൽ

  • By Goury Viswanathan
Google Oneindia Malayalam News

വഡോദര: മൂന്ന് വയുകാരിയേയും വളർത്തമ്മയേയും ദമ്പതികൾ കൊലപ്പെടുത്തി. ഗുജറാത്തിലെ ദഹോദിലാണ് സംഭവം. നീണ്ട നാളത്തെ അന്വേഷണത്തിനൊടുവിലാണ് സിനിമാക്കഥയെ വെല്ലുന്ന കൊലപാതകത്തിന്റെ ചുരുളഴിക്കാൻ പോലീസിന് സാധിച്ചത്.

മൂന്നുവയസുകാരിയേയും വളർത്തമ്മയേയും കാണാതായെന്ന പരാതിയെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ കുട്ടിയെ കൊലപ്പെടുത്തിയ ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കുട്ടിയുടെ വളർത്തമ്മയേയും ഇവർ കൊലപ്പെടുത്തി വാട്ടർ ടാങ്കിനുള്ളിൽ ഒളിപ്പിച്ചു. സംഭവം പുറത്തറിയാതിരിക്കാൻ പതിനാല് ചാക്ക് സിമന്റിട്ട് ടാങ്ക് മൂടുകയും ചെയ്കു. വിശദാംശങ്ങൾ ഇങ്ങനെ:

കാണാതാകുന്നു

കാണാതാകുന്നു

നന്ദ സിസോദിയ എന്ന നാൽപ്പത്തിയെട്ടുകാരിയേയും അവരുടെ വളർത്തുമകൾ ഷിയോണ എന്ന എയ്ഞ്ചിലിനേയും കാണാതാകുന്നതോടെയാണ് ദുരൂഹത തുടങ്ങുന്നത്. അംഗനവാടി ജീവനക്കാരിയായിരുന്നു നന്ദ. നവംബർ 17ാം തീയതിയാണ് ഇവരെ കാണാതാകുന്നത്. അവിവാഹിതയായിരുന്ന നന്ദ വളർത്തുമകൾക്കൊപ്പമായിരുന്നു താമസം.

 പോലീസിൽ പരാതി

പോലീസിൽ പരാതി

നവംബർ 17ാം തീയതി വൈകിട്ട് നന്ദ തന്റെ അയൽവാസിയായ അർജുൻ വഹോനിയെ വിളിച്ച് വീട്ടിലെ ലൈറ്റ് അണയ്ക്കണമെന്ന് നിർദ്ദേശം നൽകി. പത്തൊൻപതാം തീയതിക്ക് ശേഷവും നന്ദ വീട്ടിൽ തിരികെ എത്താത്തതിനെ തുടർന്ന് ബന്ധുക്കളോട് അന്വേഷിച്ചു. ആർക്കും നന്ദയേയും കുട്ടിയേയും പറ്റി വിവരം ഉണ്ടായിരുന്നില്ല. തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു.

പിന്നിൽ സഹപ്രവർത്തക

പിന്നിൽ സഹപ്രവർത്തക

നന്ദയുടെയും എയ്ഞ്ചിലന്റെയും തിരോധാനത്തിന് പിന്നിൽ മജ്ഞു ഭാഭോർ എന്ന സ്ത്രീയും ഭർത്താവ് ദിലീപും സംശയത്തിന്റെ നിഴലിലായി. നന്ദയുടെ അടുത്ത സുഹൃത്തും അംഗനവാടി ജീവനക്കാരിയുമായിരുന്നു മജ്ഞു. കാണാതാകുന്നതിന് മുൻപ് നന്ദയും എയ്ഞ്ചലും ഇവരുടെ വീട്ടിൽ എത്തിയിരുന്നതായി പോലീസിന് സൂചന ലഭിച്ചു. ലിഖേദയിലെ ഹദാഫ് നദിയിൽ നിന്നും നവംബർ 23ന് എയ്ഞ്ചലിന്റെ മൃതദേഹം കണ്ടെത്തി. ഇതോടെ പോലീസ് ദമ്പതികൾക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തു.

കൂടുതൽ തെളിവുകൾ

കൂടുതൽ തെളിവുകൾ

നന്ദയേയും കുട്ടിയേയും കണ്ടിട്ടേയില്ലെന്ന നിലപാടിൽ മജ്ഞുവും ഭർത്താവും ഉറച്ച് നിന്നു. പോലീസ് ശാസ്ത്രീയമായ തെളിവുകൾ ശേഖരിച്ചു. ഇവരുടെ വീടിന് സമീപമുള്ള സിസിടിവി ദൃശ്യങ്ങളും നന്ദയുടെ ഫോണിന്റെ ടവർ ലൊക്കേഷനുകളും പരിശോധിച്ചു. നന്ദ സംഭവ ദിവസം മജ്ഞുവിന്റെ വീട്ടിലെത്തിയതിന് ദൃക്സാക്ഷികളും ഉണ്ടായതോടെ ഇരുവരും കുടുങ്ങി. ഇതോടെ പോലീസ് ദമ്പതികളെ അറസ്റ്റ് ചെയ്ത് കൂടുതൽ ചോദ്യം ചെയ്യലുകൾക്കായി കൊണ്ടുപോയി.

ഒടുവിൽ കുറ്റസമ്മതം

ഒടുവിൽ കുറ്റസമ്മതം

ചോദ്യം ചെയ്യലിൽ നന്ദയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് ദമ്പതികൾ കുറ്റസമ്മതം നടത്തിയെന്ന് ദാഹോദ് ടൗൺ പോലീസ് ഇൻസ്പെക്ടർ കെ ജി പട്ടേൽ വ്യക്തമാക്കി. നന്ദയുടെ കൊലപാതകം കുട്ടി പുറത്ത് പറയുമോയെന്ന ഭയം മൂലമാണ് കുട്ടിയേയും കൊലപ്പെടുത്തിയതെന്ന് ഇവർ പറഞ്ഞു. കൊലപാതകകാരണം എന്താണെന്ന് പുറത്ത് പറയാൻ പോലീസ് തയാറായിട്ടില്ല,

 വാട്ടർ ടാങ്കിൽ

വാട്ടർ ടാങ്കിൽ

വീടിന് പുറകിലുള്ള വാട്ടർ ടാങ്കിൽ നന്ദയുടെ ശരീരം മറവ് ചെയ്യുകയായിരുന്നു. മൃതദേഹം അഴുകി മണം പുറത്തേയ്ക്ക് വരാതിരിക്കാൻ 14 ചാക്ക് സിമന്റ് ഇവർ ടാങ്കിനുള്ളിൽ നിറച്ചു. പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് ടാങ്കിന് മുകളിൽനിന്നും സിമന്റ് പാളികൾ നീക്കം ചെയ്ത് നടത്തിയ പരിശോധനയ്ക്കൊടുവിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.

പ്രതിപക്ഷത്തോട് പ്രതിപക്ഷത്തിന്റെ തന്നെ ബലപ്രയോഗം!!! കറുപ്പുടുക്കൽ മാത്രമല്ല കണ്ടത്... അതുക്കും മേലെപ്രതിപക്ഷത്തോട് പ്രതിപക്ഷത്തിന്റെ തന്നെ ബലപ്രയോഗം!!! കറുപ്പുടുക്കൽ മാത്രമല്ല കണ്ടത്... അതുക്കും മേലെ

ഗോത്രവർഗക്കാരെപ്പോലെ മാസങ്ങളോളം സെന്റിനൽ ദ്വീപിൽ താമസിക്കണം, ജോണിന്റെ അവസാന വാക്കുകൾഗോത്രവർഗക്കാരെപ്പോലെ മാസങ്ങളോളം സെന്റിനൽ ദ്വീപിൽ താമസിക്കണം, ജോണിന്റെ അവസാന വാക്കുകൾ

English summary
vadodara murder, woman body sealed with cement
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X