കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വഡോദര മുനിസിപ്പാലിറ്റിയില്‍ മുസ്ലിംകള്‍ക്ക് പ്രവേശന വിലക്കെന്ന് റിപ്പോര്‍ട്ട്

  • By Jisha
Google Oneindia Malayalam News

അഹമ്മദാബാദ്‌: വഡോദരയിലെ കപുരി എന്ന സ്ഥലത്ത് മുസ്ലീം വിഭാഗങ്ങള്‍ക്കെതിരെ പ്രതിഷേധം. സുലൈമാന്‍ ചവ്‌ളിലെ ചേരിയില്‍ നിന്നൊഴിപ്പിക്കപ്പെട്ട മുസ്ലിം കുടുംബങ്ങളെ പുനഃരധിവസിപ്പിക്കുന്നതിനെതിരെയാണ് കപുരിയിലെ പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുള്ളത്. ചേരി വിമുക്ത വഡോദര ക്യാപയിന്റെ ഭാഗമായി സുലൈമാന്‍ ചവ്‌ളിലെ 318 വീടുകളാണ് തകര്‍ത്തത്. ഇങ്ങനെ അഭയസ്ഥാനം തിരക്കി എത്തിയവരെയാണ് കപുരിയിലേക്ക് പ്രവേശിപ്പിക്കാന്‍ തയ്യാറാവാത്തത്.

ഒരിക്കലും മുസ്ലിം വിഭാഗങ്ങളെ വഡോദരയിലേക്ക് കടക്കാന്‍ അനുവധിക്കരുത് എന്ന് കാണിച്ചു ഇവര്‍ വഡോദര മുന്‍സിപാലിറ്റിക്ക് കത്തയക്കുകയും ചെയ്തു. മുസ്ലീങ്ങള്‍ തങ്ങള്‍ക്കിടയിലേക്ക് എത്തിയാല്‍, പ്രദേശത്തെ സന്തോഷവും സമാധവും നഷ്ടപ്പെടുമെന്നാണ് ഇവര്‍ ഉയര്‍ത്തുന്ന വാദം.

gujarat

2002ലെ ഗുജറാത്ത് കലാപത്തിനിടെ കപുരയില്‍ നിന്ന് ഒരു കിമി മാത്രം അകലമുള്ള ഹനുമാന്‍ ടെക്രിയിലാണ് ഒരു മുസ്ലീം കുടുംബം നടത്തി വന്ന ബെസ്റ്റ് ബേക്കറിക്ക് ചിലര്‍ തീയിടുന്നതും 14 പേര് മരണമടയുകയും ചെയ്തത്.

സുലൈമാന്‍ ചവ്‌ളിലെ തങ്ങളുടെ വീടുകള്‍ തകര്‍ക്കപ്പെട്ടത്തിനെ തുടര്‍ന്ന് ചിലര്‍ പോലീസ് ഔട്ട് പോസ്റ്റുകള്‍ക്ക് എതിരെ ആക്രമണം നടത്തുകയും ബസ്സുകളും ഇരുചക്ര വാഹനങ്ങളും നശിപ്പിക്കുകയും ചെയ്തു. 40 വര്‍ഷമായി വഡോദരക്ക് തലവേദന സൃഷ്ടിച്ചിരുന്ന അനധികൃതമായി നിര്‍മ്മിച്ച സുലൈമാന്‍ ചാവ്‌ളാണ് മുനിസിപ്പാലിറ്റി തകര്‍ത്തത്. എന്നാല്‍ ചേരിയില്‍ നിന്ന് ഒഴിപ്പിച്ചവരെ കപൂരിയില്‍ പുനഃരധിവസിപ്പിക്കാനുള്ള ശ്രമത്തെയാണ് പ്രദേശവാസികള്‍ ചോദ്യം ചെയ്യുന്നത്. വിഷയത്തില്‍ മുന്‍സിപ്പാലിറ്റി ഇതുവരെ വ്യക്തമായ ഒരു നിലപാട് എടുത്തിട്ടില്ല. ചര്‍ച്ചകളിലൂടെ വിഷയത്തില്‍ ഒരു പരിഹാരം കാണാന്‍ ശ്രമിക്കുമെന്നാണ് അധികൃതര്‍ ഇപ്പോള്‍ പറയുന്നത്. പ്രശ്‌നത്തില്‍ ഒരു പരിഹാരം ഉണ്ടാവുന്നത് വരെ പുതിയ സ്ഥലത്തേക്ക് പോകണ്ടയെന്നാണ് ഇവിടത്തെ മുസ്ലീങ്ങളുടെ തീരുമാനം.

14 വര്‍ഷം മുമ്പ് സുലൈമാന്‍ ചാവ്ള്‍ തകര്‍ത്ത് ചേരി നിവാസികളെ മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ടന്‍ഡാല്‍ജ ഏക്ത നഗര്‍ എന്നീ പ്രദേശങ്ങളിലേക്ക് ബിഎസ്‌യുപി പദ്ധതി പ്രകാരം മാറ്റിപ്പാര്‍പ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നുവെങ്കിലും അത് പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ഇത്തരത്തിലുള്ള മുന്‍കരുതലുകളൊന്നുമില്ലാതെയാണ് ഇപ്പോള്‍ ചേരി ഒഴിപ്പിച്ച് വീടുകള്‍ പൊളിച്ചുമാറ്റിയിട്ടുള്ളത്.

English summary
Residents Block Muslims From enter Into Their Locality In Vadodara
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X