കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനി ബിജെപിയിലേക്കില്ല; മോദിക്കെതിരെ വിമര്‍ശനവുമായി ഗുജറാത്ത് മുന്‍മുഖ്യന്‍, പ്രതിപക്ഷത്തിന് കരുത്ത്

Google Oneindia Malayalam News

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വിവിധ സംസ്ഥാനങ്ങളില്‍ ബിജെപിക്ക് വലിയ വെല്ലുവിളികള്‍ സൃഷ്ടിച്ചുകൊണ്ടുള്ള നീക്കങ്ങളാണ് കോണ്‍ഗ്രസ് നടത്തുന്നത്. ഗോവയ്ക്ക് പുറമേ ഗുജറാത്തിലും ബിജെപി സര്‍ക്കാറിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ്.

ബിജെപിയുടെ ശക്തിദുര്‍ഗ്ഗമായ ഗുജറാത്തില്‍ വിജയ് രൂപാണി സര്‍ക്കാറിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നാല്‍ വിജയിക്കാന്‍ സാധ്യത കുറവാണെങ്കിലും രാഷ്ട്രീയപരമായ നേട്ടം കൈവരിക്കാന്‍ കഴിയുമെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ്. ഈ നീക്കങ്ങളെ പ്രതിരോധിക്കുന്ന തിരക്കിനിടയിലാണ് ബിജെപിക്ക് ഭീഷണിയുമായി പാര്‍ട്ടിയുടെ പഴയ നേതാവായ ശങ്കര്‍ സിങ് വഗേല രംഗത്തെത്തിയിരിക്കുന്നത്.

ബിജെപി സര്‍ക്കാറുകള്‍ക്കെതിരെ

ബിജെപി സര്‍ക്കാറുകള്‍ക്കെതിരെ

കേന്ദ്രത്തിലും സ്ഥാനത്തും അധികാരത്തിലിരിക്കുന്ന ബിജെപി സര്‍ക്കാറുകള്‍ക്കെതിരെ രൂക്ഷവിമര്‍ശനങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് ഗുജറാത്തിലെ മുന്‍ മുഖ്യമന്ത്രിയായ ശങ്കര്‍ സിങ് വഗേല വീണ്ടും രാഷ്ട്രീയത്തില്‍ സജീവമാകുന്നത് പാര്‍ട്ടിയെ തെല്ലൊന്നുമല്ല ബുദ്ധിമുട്ടിക്കുന്നത്.

വാഗ്ദാനങ്ങളൊന്നും പാലിക്കാനായില്ല

വാഗ്ദാനങ്ങളൊന്നും പാലിക്കാനായില്ല

നാല് വര്‍ഷത്തെ ഭരണകാലത്തിനിടെ മോദി സര്‍ക്കാറിന് വാഗ്ദാനങ്ങളൊന്നും പാലിക്കാനായില്ല, 2019 ലെ പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി ബിജെപി വിരുന്ധ വിശാല മുന്നണി രൂപവത്കരിക്കാന്‍ പ്രാദേശിക പാര്‍ട്ടികളുടെ കൂട്ടായ്മ രൂപീകരിക്കുമെന്നും വംഗേല പറഞ്ഞു.

ബിജെപി വിരുദ്ധ പ്രാദേശിക കക്ഷി

ബിജെപി വിരുദ്ധ പ്രാദേശിക കക്ഷി

ഗുജറാത്തില്‍ ധാരളം ബിജെപി വിരുദ്ധ പ്രാദേശിക കക്ഷികളുണ്ടെങ്കിലും ഇവര്‍ക്കൊന്നും കൃത്യമായ കൂട്ടായ്മ രൂപീകരിക്കാന്‍ സാധിച്ചിട്ടില്ല. ഇവരുടെ ഏകോപനത്തിനായി മുന്‍കൈ എടുക്കണമെന്നാണ് അനുയായികളുടെ ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏത് പാര്‍ട്ടികളുമായി സഹകരിക്കും

ഏത് പാര്‍ട്ടികളുമായി സഹകരിക്കും

ബിജെപിക്കെതിരായി നിലനില്‍ക്കുന്ന ഏത് പാര്‍ട്ടികളുമായി ഞാന്‍ സഹകരിക്കും. എന്നാല്‍ ഒരു പാര്‍ട്ടിയിലേക്കും ഞാന്‍ പോവില്ല.പ്രതിപക്ഷ കൂട്ടായ്മകളെ സഹകരിക്കും. എനിക്ക് അധികാരത്തോട് താല്‍പര്യമില്ലെന്നും വംഗേല വ്യക്തമാക്കി.

കോണ്‍ഗ്രസ് പിന്തുണയോടെ

കോണ്‍ഗ്രസ് പിന്തുണയോടെ

ജനസംഗത്തിലൂടെ ബിജെപിയിലെത്തി ഗുജറാത്ത് രാഷ്ട്രീയത്തില്‍ സജീവമായ വ്യക്തിയായിരുന്നു വംഗേല. 1996 ല്‍ പാര്‍ട്ടിയുമായി ഉടക്കി ബിജെപി വിട്ട വംഗേല രാഷ്ട്രീയ ജനതാ പാര്‍ട്ടി എന്ന പാര്‍ട്ടിയുണ്ടാക്കി കോണ്‍ഗ്രസ് പിന്തുണയോടെ ഗുജറാത്ത് മുഖ്യമന്ത്രിയായി. പിന്നീട് യൂപിഎയുടെ ഭാഗമായി കേന്ദ്ര മന്ത്രിയുമായി.

രാജ്യസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്

രാജ്യസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്

പിന്നീട് കഴിഞ്ഞ വര്‍ഷം കോണ്‍ഗ്രസ്സിനെ ഏറെ പ്രതിരോധത്തിലാക്കികൊണ്ട് രാജ്യസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് അനുയായികള്‍ക്കൊപ്പം പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കുകയായിരുന്നു വംഗേല. ഇതേ തുടര്‍ന്ന് ഏറെ പ്രയാസപ്പെട്ടാണ് അഹമ്മദ് പട്ടേല്‍ രാജ്യസഭയിലേക്ക് വിജയിച്ചു കയറിയത്.

ജന്‍ അലാം മോര്‍ച്ച

ജന്‍ അലാം മോര്‍ച്ച

കോണ്‍ഗ്രസ് വിട്ട വംഗേല നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് ബിജെപിയില്‍ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ജന്‍ അലാം മോര്‍ച്ച എന്ന പാര്‍ട്ടിയുണ്ടാക്കി ഒരു മുന്നണിയിടേയും ഭാഗമാവാതെ ഒറ്റക്ക് തിരഞ്ഞെടുപ്പിനെ നേരിടുകയായിരുന്നു അദ്ദേഹം.

ഇനി ബിജെപിയിലേക്ക് ഇല്ല

ഇനി ബിജെപിയിലേക്ക് ഇല്ല

എന്നാല്‍ തിരഞ്ഞെടുപ്പില്‍ വംഗേലയുടെ പ്രതീക്ഷകള്‍ തകര്‍ന്നു. അദ്ദേഹത്തിന്റെ പാര്‍ട്ടി നിര്‍ത്തിയ 100 സ്ഥാനാര്‍ത്ഥികളും പരാജയപ്പെട്ടു. ചിലയിടത്ത് കോണ്‍ഗ്രസിന് വോട്ട് കുറയ്ക്കാന്‍ സാധിച്ചു എന്നല്ലാതെ മറ്റൊരു നേട്ടവും അദ്ദേഹത്തിന് കിട്ടിയില്ല. പിന്നീട് വീണ്ടും ബിജെപിയിലെത്തുമെന്ന് പ്രതീക്ഷിക്കപ്പെട്ടെങ്കിലും അത് നടക്കാത്ത സാഹചര്യത്തിലാണ് ഇനി ബിജെപിയിലേക്ക് ഇല്ലെന്ന് വ്യക്തമാക്കിക്കൊണ്ട് പുതിയ നീക്കളുമായി വംഗേല രംഗത്തെത്തുന്നത്.

English summary
Vaghela announces return to active politics
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X