കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീര്‍ നേതാവ് ഫാറൂഖ് അബ്ദുല്ലയെ ഹാജരാക്കണം; ഹേബിയസ് കോര്‍പസുമായി വൈക്കോ

Google Oneindia Malayalam News

ദില്ലി: കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പാര്‍ലമെന്റംഗവുമായ ഫാറൂഖ് അബ്ദുല്ലയെ ഹാജരാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. എംഡിഎംകെ ജനറല്‍ സെക്രട്ടറി വൈക്കോയാണ് ഹേബിയസ് കോര്‍പസ് സമര്‍പ്പിച്ചത്. ചെന്നൈയില്‍ എംഡിഎംകെ സമ്മേളനം നടത്തുന്നുണ്ട്. ഫാറൂഖ് അബ്ദുല്ലയെ ഇതില്‍ പങ്കെടുപ്പിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സുപ്രീംകോടതിയില്‍ ഹേബിയസ് കോര്‍പസ് സമര്‍പ്പിച്ചത്.

Vaiko

സപ്തംബര്‍ 15നാണ് വൈക്കോ സംഘടിപ്പിച്ച സമ്മേളനം. തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി അണ്ണാദുരൈയുടെ ജന്മവാര്‍ഷികത്തില്‍ വര്‍ഷങ്ങളായി എംഡിഎംകെ ചെന്നൈയില്‍ സമ്മേളനം നടത്താറുണ്ട്. ഇത്തവണത്തെ സമ്മേളനത്തില്‍ ഫാറൂഖ് അബ്ദുല്ലയെ ക്ഷണിച്ചിരുന്നു. അദ്ദേഹം പങ്കെടുക്കുമെന്നും അറിയിച്ചിരുന്നു. നേരത്തെയുള്ള സമ്മേളനങ്ങളിലും ഫാറൂഖ് അബ്ദുല്ല പങ്കെടുത്തിരുന്നു. ഈ സാഹചര്യത്തില്‍ അദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കണമെന്നാണ് വൈക്കോയുടെ ആവശ്യം.

പശ്ചിമേഷ്യയില്‍ തീകോരിയിട്ട് ഇസ്രായേല്‍; ജോര്‍ദാന്‍ വാലി പിടിച്ചടക്കും, പൊട്ടിത്തെറിച്ച് സൗദിപശ്ചിമേഷ്യയില്‍ തീകോരിയിട്ട് ഇസ്രായേല്‍; ജോര്‍ദാന്‍ വാലി പിടിച്ചടക്കും, പൊട്ടിത്തെറിച്ച് സൗദി

കശ്മീര്‍ ഭരണകൂടത്തിനും വൈക്കോ വിഷയം ചൂണ്ടിക്കാട്ടി കത്തയച്ചിട്ടുണ്ട്. ഫാറൂഖ് അബ്ദുല്ലയ്ക്ക് ചെന്നൈയിലെത്താന്‍ വഴിയൊരുക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് എംഡിഎംകെ അറിയിച്ചു.

അതേസമയം, ആഗസ്റ്റ് അഞ്ചിന് കശ്മീരിന്റെ പ്രത്യേക പദവി കേന്ദ്രസര്‍ക്കാര്‍ എടുത്തുകളഞ്ഞ ശേഷം ഫാറൂഖ് അബ്ദുല്ലയെ കണ്ടിട്ടില്ല. അദ്ദേഹം കശ്മീരില്‍ വീട്ടുതടങ്കലിലാണ് എന്നാണ് വിവരം. കശ്മീരിലെ ഒട്ടേറെ നേതാക്കള്‍ വീട്ടുതടങ്കലിലാണ്. ഫാറൂഖ് അബ്ദുല്ലയെ നിയമവിരുദ്ധമായിട്ടാണ് സര്‍ക്കാര്‍ തടങ്കലില്‍ വച്ചിരിക്കുന്നതെന്ന് വൈക്കോക്ക് വേണ്ടി ഹര്‍ജി സമര്‍പ്പിച്ച മുതിര്‍ന്ന അഭിഭാഷകന്‍ ജെ ആനന്ദ സെല്‍വം പറഞ്ഞു.

English summary
Vaiko files habeas corpus petition in Supreme Court for Farooq Abdullah
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X