കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാര്‍ട്ടി വിടുന്നവര്‍ക്കെല്ലാം 'മറ്റേ ബിസിനസ്' ആണോ... വൈക്കോ പറയുന്നത് എന്ത്?

  • By Muralidharan
Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട്ടിലെ എം ഡി എം കെ ജനറല്‍ സെക്രട്ടറി വൈക്കോയ്ക്ക് വീണ്ടും നാക്ക് പിഴച്ചു. ഡി എം കെ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എം കരുണാനിധിക്കും ഡി എം ഡി കെയിലെ വിമതര്‍ക്കും എതിരെയായിരുന്നു വൈക്കോയുടെ അസഭ്യവര്‍ഷം. വിജയകാന്തിന്റെ പാര്‍ട്ടിയായ ഡി എം ഡി കെയില്‍ നിന്നും നേതാക്കള്‍ ഡി എം കെയിലേക്ക് ചേക്കേറാന്‍ തുടങ്ങിയ വാര്‍ത്ത കേട്ടാണ് വൈക്കോയ്ക്ക് നിയന്ത്രണം വിട്ടത്.

<strong>ഡിഎംകെ സഖ്യം: വിജയകാന്തിന് വാഗ്ദാനം ചെയ്തത് 500 കോടിയും 80 സീറ്റും?</strong>ഡിഎംകെ സഖ്യം: വിജയകാന്തിന് വാഗ്ദാനം ചെയ്തത് 500 കോടിയും 80 സീറ്റും?

പാര്‍ട്ടി വിട്ടുപോയവരും ഇവരെ സ്വീകരിക്കുന്നവരും പഴയ ബിസിനസ് തന്നെ ചെയ്യുന്നതാണ് നല്ലത് എന്നായിരുന്നു വൈക്കോ ബുധനാഴ്ച പറഞ്ഞത്. ഡി എം ഡി കെ വിമത നേതാവും എം എല്‍ എയുമായ വി സി ചന്ദിരകുമാറടക്കമുള്ളവരെയാണ് വൈക്കോ ഉന്നം വെച്ചത്. വിജയകാന്തിനെ പിന്നില്‍ നിന്നും കുത്തുന്നതിനെക്കാള്‍ ഇവര്‍ വിഷം കൊടുക്കുന്നതായിരുന്നു നല്ലത് എന്നും വൈക്കോ പറഞ്ഞു.

vaiko-karunanidhi

വിമതനേതാക്കള്‍ വേശ്യാവൃത്തി ചെയ്യുന്നതാണ് നല്ലത് എന്നാണ് വൈക്കോ ഉദ്ദേശിച്ചത് എന്ന് ആരോപണങ്ങള്‍ ഉയര്‍ന്നു. ഇതോടെ സംഭവം വിവാദമായി. ലോകത്തെ ഏറ്റവും പഴയ ജോലിയെന്നും പലരും നിയമപരമാക്കാന്‍ ആവശ്യപ്പെടുന്നതുമായ ജോലി എന്നായിരുന്നു വൈക്കോ പറഞ്ഞത്. വൈക്കോയുടെ മുന്നണിയായ പീപ്പിള്‍സ് വെല്‍ഫെയര്‍ ഫ്രണ്ടിലെ ഘടകകക്ഷികളായ സി പി ഐയും സി പി എമ്മും വൈക്കോയുടെ വാക്കുകള്‍ക്കെതിരെ രംഗത്ത് വന്നു.

ജീവിതത്തിലെ ഏറ്റവും വലിയ തെറ്റ് എന്ന് ഏറ്റ് പറഞ്ഞ് മാപ്പ് ചോദിച്ചാണ് വൈക്കോ പ്രശ്‌നത്തില്‍ നിന്നും തടിയൂരാന്‍ ശ്രമിച്ചത്. വേശ്യാവൃത്തിയല്ല താന്‍ ഉദ്ദേശിച്ചത് എന്നും കൃഷി പോലുള്ള മറ്റ് തൊഴിലുകളാണ് എന്ന് പറഞ്ഞ് പ്രതിരോധിക്കാന്‍ ഒരു ശ്രമവും വൈക്കോ നടത്തി നോക്കിയിരുന്നു. ഡി എം കെയുമായി സഖ്യമുണ്ടാക്കാന്‍ വിജയകാന്തിന് 500 കോടിയും 80 സീറ്റും വാഗ്ദാനം ചെയ്തു എന്ന വൈക്കോയുടെ വാക്കുകള്‍ നേരത്തെ വിവാദമായിരുന്നു.

English summary
Vaiko passes ugly remark at Karunanidhi, apologizes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X