ക്ഷേത്രത്തില്‍ ഉത്സവം നടത്താനുള്ള അനുവാദം ചോദിച്ച് ഉമ്മന്‍ ചാണ്ടിക്ക് വൈക്കോയുടെ കത്ത്
ചെന്നൈ: ഇടുക്കി ജില്ലയിലെ ക്ഷേത്രത്തില്‍ ഉത്സവം നടത്താനും പ്രാര്‍ത്ഥിക്കാനും അനുവാദം വേണമെന്ന് ആവശ്യപെട്ട് ഉമ്മന്‍ ചാണ്ടിക്ക് തമിഴ്‌നാട്ടില്‍ നിന്നും കത്ത്. എംഡിഎംകെ സ്ഥാപകന്‍ വൈക്കോയാണ് ഉമ്മന്‍ ചാണ്ടിക്ക് കത്തെഴുതിയിരിക്കുന്നത്.
ഇടുക്കി ജില്ലയിലെ മംഗള ദേവി കണ്ണകി ക്ഷേത്രത്തില്‍ ഉത്സവം നടത്താനും തമിഴ് ജനങ്ങള്‍ക്ക് പ്രാര്‍ഥികാനുമുള്ള അനുവാദം ചോദിച്ചാണ് കത്തെഴുതിയിരിക്കുന്നത്. ഇതിനു മുമ്പും മൂന്ന് ദിവസം പ്രാര്‍ഥിക്കാനും ഉത്സവത്തില്‍ പങ്കെടുക്കാനുമുള്ള അനുവാദം കേരള സര്‍ക്കാര്‍ കൊടുത്തിരുന്നു. ഇത്തവണ ഏപ്രില്‍ 21നുള്ള ഉത്സവത്തില്‍ പങ്കെടുക്കാനുള്ള അനുവാദമാണ് ചോദിച്ചിരിക്കുത്.

മംഗള ദേവി കണ്ണകി ക്ഷേത്രത്തില്‍ മൂന്ന് ദിവസം നടക്കുന്ന ഉത്സവത്തില്‍ ചിത്ര പൗര്‍ണ്ണമി ദിനത്തില്‍ തമിഴിനാട്ടിലെ ജനങ്ങള്‍ക്കും പ്രാര്‍ഥിക്കാനുള്ള അവസരം നല്‍കണമെന്നാണ് ഉമ്മന്‍ചാണ്ടിക്ക് എഴുതിയ കത്തില്‍ വൈക്കോ പറഞ്ഞിരിക്കുന്നത്.
അമ്പത് വര്‍ഷം മുന്നേ ഒരാഴ്ച നിലനില്‍ക്കുന്ന ഉത്സവമായിരുന്നു. പിന്നീട് കേരള ഫോറസ്റ്റിന്റെ നിയന്ത്രണം കൊണ്ടാണ് ഉത്സവം മൂന്ന് ദിവസത്തേക്ക് ചുരുക്കിയതെന്ന് വൈക്കോ പുറത്തിറക്കിയ പാര്‍ട്ടി പുറിപ്പില്‍ പറയുന്നുണ്ട്.


Click it and Unblock the Notifications