Get Updates
Get notified of breaking news, exclusive insights, and must-see stories!

വാജ്‌പേയിക്ക് ഭാരതരത്‌ന വേണ്ട: രാജ്‌നാഥ് സിംഗ്

ദില്ലി: മുന്‍ പ്രധാനമന്ത്രിയും പാര്‍ട്ടിയുടെ പരമോന്നത നേതാവുമായ അടല്‍ ബിഹാരി വാജ്‌പേയിക്ക് ഭാരതരത്‌ന പുരസ്‌കാരം വേണ്ടെന്ന് ബി ജെ പി. വാജ്‌പേയിയുടെ എണ്‍പത്തൊമ്പതാം പിറന്നാളോഘഷ വേളയില്‍ പാര്‍ട്ടി അധ്യക്ഷന്‍ രാജ്‌നാഥ് സിംഗാണ് ഈ പ്രസ്താവന നടത്തിയത്. വാജ്‌പേയിക്ക് ഭാരതരത്‌നയുടെ ആവശ്യമില്ല. അദ്ദേഹം തന്നെയാണ് യഥാര്‍ഥ ഭാരതരത്‌നം.

അടല്‍ ബിഹാരി വാജ്‌പേയിക്ക് ഭാരതരത്‌ന പുരസ്‌കാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് ബി ജെ പി വക്താക്കളായ ഹരീഷ് ഖുറാന, സതീഷ് ഉപാധ്യായ് എന്നിവര്‍ രാഷ്ട്രപതിക്ക് കത്തയച്ചിരുന്നു. ഭാരതീരായ കോടിക്കണക്കിന് ആളുകളുടെ ആഗ്രഹമാണ് വാജ്‌പേയിക്ക് ഭാരതരത്‌ന നല്‍കണമെന്നത്. കഴിഞ്ഞ മാസമാണ് വാജ്‌പേയിക്ക് ഭാരതരത്‌ന പുരസ്‌കാരം നല്‍കണമെന്ന ആവശ്യം ബി ജെ പി പരസ്യമായി ഉന്നയിച്ചത്.

vajpayee

വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി അധികാരത്തില്‍ വന്നാല്‍ വാജ്‌പേയിക്ക് ഭാരതരത്‌ന പുരസ്‌കാരം സമ്മാനിക്കുമെന്ന് പാര്‍ട്ടി രാജ്യസഭയിലെ ഉപപ്രതിപക്ഷ നേതാവായ രവി ശങ്കര്‍ പ്രസാദ് പറഞ്ഞിരുന്നു. രാജ്യത്തെ പരമോന്നത സിവിലിയന്‍ പുരസ്‌കാരമായ ഭാരതരത്‌ന കഴിഞ്ഞ മാസം ക്രിക്കറ്റ് താരമായ സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്ക് സമ്മാനിച്ചതാണ് പുതിയ വിവാദത്തിന് കാരണമായത്.

ഡിസംബര്‍ 25 നായിരുന്നു വാജ്‌പേയിയുടെ എണ്‍പത്തൊമ്പതാം പിറന്നാള്‍. രാജ്യത്തിന്റെ പത്താമത് പ്രധാനമന്ത്രിയായ വാജ്‌പേയി മൂന്ന് തവണ അധികാരത്തിലെത്തി. 1924 ഡിസംബര്‍ 25 ന് ഗ്വാളിയോറിലാണ് അദ്ദേഹം ജനിച്ചത്. 2004 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം അനാരോഗ്യം ചൂണ്ടിക്കാട്ടി വാജ്‌പേയി സജീവരാഷ്ട്രീയത്തില്‍ നിന്നും വിരമിക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+