കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അടല്‍ ബിഹാരി വാജ്പേയ്ക്ക് ഔദ്യോഗിക ബഹുമതികളോടെ യാത്രാ മൊഴി: അന്ത്യവിശ്രമം സ്മൃതി സ്ഥലിൽ...

Google Oneindia Malayalam News

ദില്ലി: മുൻ പ്രധാനമന്ത്രിയും ബി ജെ പിയുടെ സ്ഥാപക നേതാവുമായ അടൽ ബിഹാരി വാജ്പേയ്ക്ക് രാജ്യം ഔദ്യോഗിക ബഹുമതികളോടെ യാത്രാമൊഴി നല്‍കി. ദില്ലിയിലെ സ്മൃതി സ്ഥലിലാണ് വാജ്പേയിയുടെ സംസ്കാരം നടന്നത്. സ്മൃതി സ്ഥലില്‍ വെച്ച് വൈകിട്ട് അഞ്ച് മണിയോടെയാണ് വാജ്പേയ്യുടെ ഭൗതിക ശരീരം ഏറ്റുവാങ്ങിയത്. വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും പ്രമുഖരും ദില്ലിയിൽ വാജ്പേയിയുടെ വീട്ടിലെത്തി നേരത്തെ അദ്ദേഹത്തിന് അന്ത്യാഞ്ജലി അർപ്പിച്ചിരുന്നു.

രാഷ്ട്രീയഭേദമന്യേ ഏവരും സ്നേഹിച്ച പ്രധാനമന്ത്രി.. ആരായിരുന്നു അടല്‍ ബിഹാരി വാജ്‌പേയ് എന്ന ബിജെപി നേതാവ്? രാഷ്ട്രീയഭേദമന്യേ ഏവരും സ്നേഹിച്ച പ്രധാനമന്ത്രി.. ആരായിരുന്നു അടല്‍ ബിഹാരി വാജ്‌പേയ് എന്ന ബിജെപി നേതാവ്?

ദില്ലിയിലെ എയിംസ് ആശുപത്രിയിൽ ഇന്നലെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. വൃക്ക സംബന്ധമായ പ്രശ്നങ്ങളും പ്രായാധിക്യവും മൂലം ഏറെ കാലമായി അവശതയിലായിരുന്നു അദ്ദേഹം. ക്വിറ്റ്‌ ഇന്ത്യ പ്രസ്ഥാനത്തിലൂടെ തുടങ്ങി ഇന്ത്യയുടെ പത്താമത്തെ പ്രധാനമന്ത്രി വരെയായ ഭാരത രത്ന അടൽ ബിഹാരി വാജ്പേയുടെ നിര്യാണം രാജ്യത്തിന് തീരാ നഷ്ടമാണ് എന്ന് പ്രമുഖർ അനുസ്മരിച്ചു.

abvajpayee-

Newest First Oldest First
4:35 PM, 17 Aug

ഇന്ത്യന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് വാജ്പേയ്ക്ക് അന്ത്യോപചാരമര്‍പ്പിച്ചു..
4:29 PM, 17 Aug

വാജ്പേയ്ക്ക് അന്ത്യോപചാരം..
2:29 PM, 17 Aug

സൂറത്തില്‍ ഗുരുകുലം വിദ്യാര്‍ത്ഥികള്‍ എ ബി വാജ്പേയ്ക്ക്ക്ക് അന്ത്യോപചാരമര്‍പ്പിക്കുന്നു.
2:11 PM, 17 Aug

ഭൂട്ടാന്‍ രാജാവ് ജിഗ്മേ കേസര്‍ വാങ്ച്ചുക്ക്, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവര്‍ എ ബി വാജ് പേയ്ക്ക് അന്ത്യോപചാരമര്‍പ്പിക്കുന്നു.
2:10 PM, 17 Aug

വാജ് പേയ്ത്ത് അന്ത്യോപചാരമര്‍പ്പിക്കാന്‍ പ്രമുഖരെത്തുന്നു.
12:26 PM, 17 Aug

ബംഗ്ലാദേശ് വിദേശകാര്യമന്ത്രി അബ്ദുള്‍ ഹസ്സന്‍ മഹ്മൂദ് അലി ദില്ലിയിലെത്തി. മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി എ ബി വാജ് പേയുടെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനായാണ് അദ്ദേഹം എത്തിയത്.
10:38 AM, 17 Aug

ബിജെപി ആസ്ഥാനത്തുനിന്നുള്ള ചിത്രങ്ങള്‍..
10:12 AM, 17 Aug

വാജ്പേയുടെ ഭൗതിക ശരീരം ബി ജെ പി ഓഫീസിലേക്ക് കൊണ്ടുപോകുന്നു
10:11 AM, 17 Aug

അടല്‍ ബിഹാരി വാജ്പേയുടെ നിര്യാണത്തെ തുടർന്ന് രാജ്യത്ത് ഏഴ് ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്.
9:59 AM, 17 Aug

എ. ബി വാജ്പേയുടെ വസതിയിൽ നിന്നുള്ള തത്സമയ ദൃശ്യങ്ങൾ

English summary
Vajpayee LIVE updates: Nation to bid farewell at Smriti Sthal today.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X