'കോയമ്പത്തൂരിലെ വാജ്പേയി'; സ്വന്തമായി കാറില്ല: ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി സിപി രാധാകൃഷ്ണന്റെ രാഷ്ട്രീയ ജീവിതം
സെപ്റ്റംബര്‍ ഒന്‍പതിന് നടക്കാനിരിക്കുന്ന ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിലേക്കാണ് രാജ്യം ഉറ്റുനോക്കുന്നത്. ജഗ്ദീപ് ധന്‍കര്‍ രാജിവച്ചതിനെ തുടര്‍ന്നാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് വേണ്ടി വന്നത്. തമിഴ്നാട്ടില്‍ നിന്നുള്ള പൊന്നുസാമി രാധാകൃഷ്ണനാണ് (സിപി രാധാകൃഷ്ണന്) എന്‍ഡിഎയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി. രാഷ്ട്രീയത്തില്‍ പതിറ്റാണ്ടുകളുടെ പരിചയമുള്ള മുതിര്‍ന്ന ബിജെപി നേതാവാണ് ഇദ്ദേഹം. നിലവില്‍ മഹാരാഷ്ട്ര ഗവര്‍ണറും.
1957 ഒക്ടോബര്‍ 20-ന് തമിഴ്നാട്ടിലെ തിരുപ്പൂരിലാണ് സിപി രാധാകൃഷ്ണന് ജനിച്ചത്. 1974-ല്‍ പതിനാറാം വയസില്‍ ആര്‍എസ്എസില്‍ (രാഷ്ട്രീയ സ്വയംസേവക സംഘം) ചേര്‍ന്നു. പിന്നീട് ജീവിതം പൊതുപ്രവര്‍ത്തനത്തിലേക്കു മാറി. ഇന്ന് ബിജെപിയായി വളര്‍ന്ന ഭാരതീയ ജനസംഘത്തില്‍ ചേര്‍ന്നു. തമിഴ്നാട്ടില്‍ പാര്‍ട്ടിക്ക് വേരോട്ടമുണ്ടാക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച നേതാവാണ് സിപി രാധാകൃഷ്ണന്. പാര്‍ട്ടിയുടെ ഏറ്റവും ആദരണീയരായ മുതിര്‍ന്ന നേതാക്കളില്‍ ഒരാള്‍. അന്തരിച്ച മുന്‍ പ്രധാനമന്ത്രി എബി വാജ്പേയിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു.

കോയമ്പത്തൂരില്‍ നിന്ന് രണ്ടു തവണ ലോക്സഭയിലേക്ക് സിപി രാധാകൃഷ്ണന് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കോയമ്പത്തൂരിലെ വാജ്പേയി എന്നാണ് അദ്ദേഹം പ്രാദേശികമായി അറിയപ്പെടുന്നത്. 2004 മുതല്‍ 2007 വരെ അദ്ദേഹം ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായിരുന്നു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് 19,000 കിലോമീറ്റര്‍ നീളുന്ന രഥയാത്ര സംഘടിപ്പിച്ചതിലൂടെ ജനങ്ങളുടെ വലിയ പിന്തുണയും അദ്ദേഹം നേടിയെടുത്തിരുന്നു. കേരളത്തിലെ നേതാക്കളുമായും അദ്ദേഹം അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ട്.
2023 ഫെബ്രുവരി മുതല്‍ 2024 ജൂലൈ വരെ അദ്ദേഹം ജാര്‍ഖണ്ഡ് ഗവര്‍ണറായിരുന്നു. തെലങ്കാന ഗവര്‍ണറായും പുതുച്ചേരി ലെഫ്റ്റനന്റ് ഗവര്‍ണറായും അധിക ചുമതല വഹിച്ചിട്ടുണ്ട്. ഏറ്റവും ഒടുവില്‍ കഴിഞ്ഞ വര്‍ഷം ജൂലൈ 31 മുതല്‍ മഹാരാഷ്ട്ര ഗവര്‍ണറായി സേവനമനുഷ്ഠിച്ചുവരികയാണ്. പാര്‍ട്ടിക്ക് അതീതമായ സൗഹൃദ വലയം ഇദ്ദേഹത്തിനുണ്ട്. ഗവര്‍ണര്‍ എന്ന നിലയില്‍ വിവാദങ്ങളില്ലാതെ ചുമതലകള്‍ നിര്‍വഹിക്കാനും ഇദ്ദേഹത്തിന് സാധിച്ചിരുന്നു.
നിരവധി പാര്‍ലമെന്ററി പദവികളും വഹിച്ചിട്ടുണ്ട്. സ്റ്റാന്‍ഡിംഗ് കമ്മിറ്റികളുടെ ചെയര്മാന്, സ്റ്റോക്ക് എക്സ്ചേഞ്ച് കുംഭകോണ അന്വേഷണം ഉള്‍പ്പെടെ ഉന്നത അന്വേഷണ സമിതികളില്‍ ഇദ്ദേഹം അംഗമായിരുന്നു. കയര്‍ ബോര്‍ഡ് അധ്യക്ഷ സ്ഥാനവും വഹിച്ചു. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയിലെ സമവായത്തിനും രാഷ്ട്രതന്ത്രജ്ഞതയ്ക്കും രാധാകൃഷ്ണന് പ്രശംസിക്കപ്പെട്ടിട്ടുണ്ട്.
എന്‍ഡിഎക്ക് പാര്‍ലമെന്റിലുള്ള ഭൂരിപക്ഷം നോക്കിയാല്‍ രാധാകൃഷ്ണന് ഉപരാഷ്ട്രപതിയാകുമെന്ന് ഏകദേശം ഉറപ്പാണ്. തിരഞ്ഞെടുക്കാപ്പെട്ടാല് തമിഴ്നാട്ടില്‍ നിന്നുള്ള മൂന്നാമത്തെ ഉപരാഷ്ട്രതിയാവും ഇദ്ദേഹം.
സിപി രാധാകൃഷ്ണന്റെ ആസ്തി
2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് സത്യവാങ്മൂലം പ്രകാരം, സി.പി. രാധാകൃഷ്ണന്റെ ആസ്തി 67.11 കോടി രൂപയായിരുന്നു. ഇതില്‍ പണം, ബാങ്ക് നിക്ഷേപങ്ങള്‍, ഓഹരികള്‍, ഇന്‍ഷുറന്‍സ്, ആഭരണങ്ങള്‍ എന്നിവ ഉള്‍പ്പെടെ 7.31 കോടി രൂപയുണ്ട്. 59.6 കോടി രൂപയുടെ സ്ഥാവര ആസ്തികള്‍ (കാര്‍ഷിക, കാര്‍ഷികേതര ഭൂമി, വാണിജ്യ കെട്ടിടങ്ങള്‍, പാര്‍പ്പിട സ്വത്ത്). 2.37 കോടി രൂപയുടെ ബാധ്യതയുണ്ട്.
2025 ലെ കണക്കുകള്‍ പ്രകാരം അദ്ദേഹത്തിന്റെ ആസ്തി 1000 കോടി രൂപ വരെയാണ്. പ്രധാനമായും ബിസിനസ്, റിയല്‍ എസ്റ്റേറ്റ് പ്രോപ്പര്‍ട്ടികള്‍ എന്നിവയില്‍ നിന്നാണ് 55-65 കോടി രൂപയോളം സമ്പാദിച്ചത്. എന്നാല്‍ കോടികള്‍ ആസ്തിയുണ്ടെങ്കിലും സത്യവാങ്മൂലത്തില്‍ അദ്ദേഹത്തിന് സ്വന്തമായി ഒരു കാര്‍ ഉണ്ടായിരുന്നില്ല.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications