കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാജ്പേയിയെ ബിജെപി ഒഴിവാക്കി? മീഡിയ റൂമിൽ നിന്ന് ഫോട്ടോ മാറ്റി, പകരം മോദിയും ഷായും...

  • By Desk
Google Oneindia Malayalam News

ദില്ലി: മുൻ പ്രധാനമന്ത്രി വാജ്പേയിയെ ബിജെപിക്ക് വേണ്ടായി. പുതിയ ബിജെപി ആസ്ഥാനത്തെ മീഡിയ റൂമിലെ പശ്ചാത്തല ചിത്രത്തില്‍ നിന്നും മുതിര്‍ന്ന നേതാവ് എബി വാജ്‌പേയിയുടെ ചിത്രം ഒഴിവാക്കി. പഴയ കെട്ടിടത്തിലെ മീഡിയ റൂമിലെ ചിത്രത്തിലാണ് ബിജെപിയുടെ മുതിര്‍ന്ന നേതാവ് വാജ്പേയിയുടെ ചിത്രമുണ്ടായിരുന്നത്.

പകരം പ്രധാനമന്ത്രി നരേന്ദ്രമോദിയും പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായും ഇടം പിടിച്ചു. ഒപ്പം പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായ, ശ്യാമപ്രസാദ് മുഖര്‍ജി എന്നിവരുമുണ്ട്. പുതുതായി ഉദ്ഘാടനം ചെയ്ത ബിജെപി ആസ്ഥാനത്തോടനുബന്ധിച്ചുള്ള മീഡിയ റൂമിലെ പശ്ചാത്തല ചിത്രത്തിലാണ് ഈ മാറ്റം.

Atal Bihari Vajpayee

ഫെബ്രുവരി 18ന് ആണ് ദീന്‍ദയാല്‍ ഉപാധ്യായ മാര്‍ഗില്‍ ബിജെപിയുടെ പുതിയ കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്. നേരത്തെ അശോക റോഡിലായിരുന്നു ബിജെപിയുടെ അഖിലേന്ത്യാ ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്. ആര്‍എസ്എസിന്റെ ഉന്നത നേതാവും ബിജെപി സൈദ്ധാന്തികനുമായി ദീന്‍ദയാല്‍ ഉപാധ്യായ, ഭാരതീയ ജനസംഘ് സ്ഥാപകന്‍ ശ്യാമപ്രസാദ് മുഖര്‍ജി എന്നിവരുടെ ചിത്രങ്ങളും നരേന്ദ്ര മോദി, അമിത് ഷാ എന്നിവരുടെ ചിത്രങ്ങളും ഉള്‍പ്പെടുത്തിയത്.

English summary
Vajpayee's picture removed from BJP media center
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X