ആര്‍ക്കും വേണ്ടാതെ വാജ്പേയിയുടെ ജന്മസ്ഥലം
ഗ്വാളിയോര്‍: അടല്‍ ബിഹാരി വാജ്പേയി, ഇന്ത്യ കണ്ട പ്രഗത്ഭരായ പ്രധാനമന്ത്രിമാരില്‍ ഒരാള്‍. വാഗ്മി, കവി, ബി ജെ പി സ്ഥാപക നേതാക്കളില്‍ ഒരാള്‍. വാജ്പേയിക്ക് ഭാരതരത്ന നല്‍കണമെന്ന് ബി ജെ പി തീരുമാനിച്ചുകഴിഞ്ഞു. പക്ഷേ വികസന മന്ത്രവും പാടി വാജ്പേയിയുടെ സ്വന്തം പാര്‍ട്ടിയായ ബി ജെ പി അധികാരത്തില്‍ വന്നിട്ടും വാജ്പേയിയുടെ ജന്മനാടിന് അവഗണന മാത്രമാണ് കിട്ടുന്നത്.
മധ്യപ്രദേശിലെ ഗ്വാളിയോറില്‍ നിന്നും 75 കിലോമീറ്റര്‍ മാറിയാണ് വാജ്പേയിയുടെ ജന്മസ്ഥലമായ ബടേശ്വര്‍. ബടേശ്വറില്‍, പ്രത്യേകിച്ച് ചമ്പല്‍ ഭാഗങ്ങളില്‍ വികസനം കണികാണാന്‍ പോലും കിട്ടുന്നില്ല എന്നാണ് പ്രദേശവാസികളുടെ പരാതി. വ്യവസായ ശാലകളില്ല, പുതിയ കോളേജുകളില്ല, ആരോഗ്യ രംഗത്തും സൗകര്യങ്ങളില്ല, ഗതാഗതം, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും കുറവ് - ആക്ടിവിസ്റ്റായ സുബോധ് ശര്‍മ പറഞ്ഞു.

ജന്മദിനമായ ഡിസംബര്‍ 25 നാണ് വാജ്പേയിക്ക് സര്‍ക്കാര്‍ ഭാരതരത്ന പ്രഖ്യാപിച്ചത്. സ്വാതന്ത്ര്യസമര സേനാനിയായ മദന്‍ മോഹന്‍ മാളവ്യയ്ക്കൊപ്പം വാജ്പേയി രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്ന പങ്കിടും. പക്ഷേ മുന്‍ പ്രധാനമന്ത്രിയുടെ നാട് എന്ന പേരിനപ്പുറം അടിസ്ഥാന സൗകര്യം പോലും ഉറപ്പുവരുത്താന്‍ ബടേശ്വറിന് കഴിയുന്നില്ല.
വാജ്പേയി ജനിച്ചതും പ്രാഥമിക വിദ്യാഭ്യാസം നേടിയതും ബടേശ്വറിലാണ്. പിന്നീട് അദ്ദേഹത്തിന്റെ കുടുംബം ഗ്വാളിയോറിലേക്ക് മാറി. സ്വന്തം നാടിന് വേണ്ടി വാജ്പേയ് ഒന്നും ചെയ്യാത്തതില്‍ ബന്ധുക്കള്‍ക്ക് പരാതിയൊന്നുമില്ല. രാജ്യത്തിന് മൊത്തം വികസനമായിരുന്നു വാജ്പേയിയുടെ ലക്ഷ്യം എന്ന് അവര്‍ പറയുന്നു. കേന്ദ്രം മാത്രമല്ല, മധ്യപ്രദേശും ബി ജെ പി സര്‍ക്കാരാണ് ഭരിക്കുന്നത്.
-
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്












Click it and Unblock the Notifications