Get Updates
Get notified of breaking news, exclusive insights, and must-see stories!

വാജ്‌പേയുടെ ഡിഗ്രി എവിടെപ്പോയി?

ദില്ലി: രാജ്യം കണ്ട ഏറ്റവും പ്രതിഭാശാലിയായ പ്രധാനമന്ത്രിമാരില്‍ ഒരാളായ അടല്‍ ബിഹാരി വാജ്‌പേയുടെ പേരിലും സര്‍ട്ടിഫിക്കറ്റ് വിവാദം. ബി ജെ പിയുടെ കേന്ദ്രമന്ത്രിയായ സ്മൃതി ഇറാനിയുടെ ഡിഗ്രി ഏതാണ് എന്ന വിവാദത്തിന് ശേഷമാണ് വാജ്‌പേയുടെ പേരുമായി ബന്ധപ്പെട്ട് ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വിവാദം ഉയര്‍ന്നിരിക്കുന്നത്. വാജ്‌പേയുടെ എം എ ഡിഗ്രിയുടെ രേഖകള്‍ യൂണിവേഴ്‌സിറ്റിയില്‍ കാണാനില്ല എന്ന വാര്‍ത്തയാണ് വിവാദമായിരിക്കുന്നത്.

1946 - 47 കാലഘട്ടത്തിലാണ് വാജ്‌പേയി രാഷ്ട്ര മീമാംസയില്‍ ബിരുദാനന്തര ബിരുദം നേടിയത്.കാണ്‍പൂരിലെ ഡി എ വി കോളേജിലായിരുന്നു രജിസ്‌ട്രേഷന്‍. എന്നാല്‍ ആഗ്രയിലെ ഭീമറാവു അംബേദ്കര്‍ യൂണിവേഴ്‌സിറ്റിയില്‍ ഇത്തരത്തില്‍ രേഖകളില്ല എന്നാണ് റിപ്പോര്‍ട്ട്. കാണ്‍പൂര്‍ യൂണിവേഴ്‌സിറ്റിയിലേക്ക് സര്‍ട്ടിഫിക്കറ്റുകള്‍ അയച്ചു എന്നും ഇവര്‍ പറയുന്നു.

vajpayee

എന്നാല്‍ തങ്ങള്‍ക്ക് ഇത്തരത്തിലുള്ള സര്‍ട്ടിഫിക്കറ്റുകള്‍ കിട്ടിയിട്ടില്ല എന്നാണ് കാണ്‍പൂര്‍ യൂണിവേഴ്‌സിറ്റി അധികൃതര്‍ പറയുന്നത്. ഭീമറാവു അംബേദ്കര്‍ യൂണിവേഴ്‌സിറ്റിയുടെ മുന്‍പത്തെ പേര് ആഗ്ര യൂണിവേഴ്‌സിറ്റി എന്നായിരുന്നു. ഉത്തര്‍ പ്രദേശിലെ കോളേജുകളുടെ പൊതു യൂണിവേഴ്‌സിറ്റിയായിരുന്നു കുറച്ചുകാലം മുന്‍പ് വരെ ഇത്.

1927 ലാണ് ആഗ്ര യൂണിവേഴ്‌സിറ്റി സ്ഥാപിതമായത്. വാജ്‌പേയി പഠിച്ച കാണ്‍പൂര്‍ ഡി എ വി കോളേജും ആഗ്ര യൂണിവേഴ്‌സിറ്റിയുടെ കീഴിലായിരുന്നു. വാജ്‌പേയുടെ ജീവചരിത്രം ആസ്പദമാക്കി ഒരു ഡോക്യുമെന്ററി തയ്യാറാക്കാന്‍ വേണ്ടി കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍ കുടുംബാംഗങ്ങളെ സമീപിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ബി ജെ പിയുടെ വക്താവായിരിക്കെയാണ് നിര്‍മല ഈ ഡോക്യുമെന്ററി ആരംഭിച്ചത്. എന്തായാലും സ്മൃതി ഇറാനിയെ പറ്റി പറഞ്ഞത് പോലെ വാജ്‌പേയുടെ ഡിഗ്രി വ്യാജമാണ് എന്ന് പറഞ്ഞായിക്കുമോ അടുത്ത വിവാദം എന്നതും കണ്ടുതന്നെ അറിയണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+