കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാജ്‌പേയുടെ അനന്തിരവള്‍ ബിജെപി വിട്ടു

Google Oneindia Malayalam News

റായ്പൂര്‍: മുന്‍ പ്രധാനമന്ത്രി എ ബി വാജ്‌പേയുടെ മരുമകളും മുന്‍ എം പിയുമായ കരുണ ശുക്ല ബി ജെ പി വിട്ടു. വാജ്‌പേയ് യുഗത്തിന് ശേഷം പാര്‍ട്ടിയില്‍ നിന്നും വേണ്ട പരിഗണന കിട്ടാത്തതില്‍ പ്രതിഷേധിച്ചാണ് ശുക്ല ബി ജെ പി വിട്ടത്. മുതിര്‍ന്ന നേതാവും ബി ജെ പി ദേശീയ മഹിളാ മോര്‍ച്ചയുടെ മുന്‍ പ്രസിഡണ്ടുമായ ശുക്ലയുടെ രാജി സംസ്ഥാനത്തെ ഭരണകക്ഷിയായ ബെ ജി പിയെ പ്രതിരോധത്തിലാക്കാനിടയുണ്ട്.

ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള പദ്ധതികളില്‍ അര്‍ഹിച്ച പ്രാധാന്യം കിട്ടുന്നില്ല എന്നും കരുണ ശുക്ലയ്ക്ക് പരാതിയുണ്ട്. മുഖ്യമന്ത്രി രമണ്‍ സിംഗ് വേണ്ട പോലെ പരിഗണിക്കാത്തതിലുള്ള അമര്‍ഷത്തിന് പുറമേയാണിത്. റായ്പൂരിലെ ആനന്ദ് നഗറിലുള്ള കരുണ ശുക്ലയുടെ വസതിയില്‍ നിരവധി പാര്‍ട്ടി പ്രവര്‍ത്തകര്‍ രാവിലെ മുതല്‍ തടിച്ചുകൂടിയിരുന്നു.

BJP

2004 ലോകസ്ഭ ഇലക്ഷനില്‍ ജംഞ്ചഗീറില്‍ നിന്നാണ് കരുണ ശുക്ല വിജയിച്ചത്. എന്നാല്‍ പതിനഞ്ചാം ലോക്‌സഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കരുണ ശുക്ലയ്ക്ക് സാധിച്ചില്ല. 2009 ല്‍ കോര്‍ബയില്‍ കരുണ ശുക്ല തോറ്റു. ഇപ്പോഴത്തെ കേന്ദ്രമന്ത്രി ചരണ്‍ ദാസ് മഹന്താണ് ശുക്ലയെ തോല്‍പിച്ചത്.

മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് കരുണ ശുക്ല ജനിച്ചത്. ഡോക്ടര്‍ മാധവ് ശുക്ലയാണ് ഭര്‍ത്താവ്. ഒരു മകനും മകളുമുണ്ട്. മുന്‍ പ്രധാനമന്ത്രിയായ അടല്‍ ബിഹാരി വാജ്‌പേയുടെ മരുമകളാണ്. ഇവര്‍ക്ക് രണ്ട് സഹോദരന്മാരും ഒരു സഹോദരിയുമുണ്ട്. ഇവരാരും രാഷ്ട്രീയത്തില്‍ സജീവമല്ല. ലോക്‌സഭ തിരഞ്ഞെടുപ്പിന് പാര്‍ട്ടി ഒരുങ്ങുന്ന സമയത്ത് മുന്‍ പ്രധാനമന്ത്രിയും പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളുമായ വാജ്‌പേയുടെ മകള്‍ പാര്‍ട്ടി വിടുന്നത് ബി ജെ പിയെ വിഷമവൃത്തത്തിലാക്കും എന്നത് തീര്‍ച്ചയാണ്.

English summary
Former Prime Minister Atal Bihari Vajpayee's niece Karuna Shukla, a former member of parliament, quits BJP.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X