സിംഗിള്‍സ് ചോദിക്കുന്നു... എന്തിനാണ് വാലന്റൈന്‍സ് ഡേ? രസകരമായ സര്‍വെ പുറത്ത്
തന്റെ പങ്കാളിയില്‍ നിന്ന് പ്രതീക്ഷിക്കുന്നത് എന്തൊക്കെയാണ് എന്ന് സര്‍വെയില്‍ പങ്കെടുത്തവര്‍ പറയുന്നുണ്ട്. സ്‌നേഹപ്രകടനം എങ്ങനെ വേണം എന്നും സര്‍വെയിലുണ്ട്

ഫെബ്രുവരി 14 ന് ലോകമെമ്പാടും വാലന്റൈന്‍സ് ഡേ ആയി ആഘോഷിക്കുകയാണ്. കമിതാക്കള്‍ പ്രണയം തുറന്ന് പറഞ്ഞും പ്രണയ ഓര്‍മകള്‍ പങ്ക് വെച്ചുമെല്ലാം വാലന്റൈന്‍സ് ഡേ ആയി ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ്. ഇതിന്റെ പശ്ചാത്തലത്തില്‍ ഡറ്റിംഗ് ആപ്പായി ബംബിള്‍ അതിന്റെ മോഡേണ്‍ ലവ് റിപ്പോര്‍ട്ട് പുറത്തിറക്കിയിരിക്കുകയാണ്. ഇതില്‍ പലരും തങ്ങളുടെ പ്രണയ സങ്കല്‍പങ്ങളെ കുറിച്ചും പ്രണയദിനത്തെ കുറിച്ചുമെല്ലാം പറയുന്നുണ്ട്.
വളരെ രസകരമായ കാര്യങ്ങളാണ് ഈ റിപ്പോര്‍ട്ടില്‍ പലരും പങ്ക് വെച്ചിരിക്കുന്നത്. ഈ ആധുനിക കാലത്തും കത്തുകളിലൂടെ പ്രണയം പ്രകടിപ്പിക്കണം എന്ന് ആഗ്രഹിക്കുന്നവര്‍ 63 ശതമാനമാണ്. അതോടൊപ്പം കാന്‍ഡില്‍ ലൈറ്റ് ഡിന്നറിലൂടെ പ്രണയം പ്രകടിപ്പിക്കാന്‍ 66 ശതമാനം പേരും ആഗ്രഹിക്കുന്നു. അവിവാഹിതരോ പ്രണയമില്ലാത്തവരോ ആയ ഇന്ത്യക്കാരില്‍ 39 ശതമാനം പേരും വാലന്റൈന്‍സ് ഡേ ഓവര്‍റേറ്റഡ് ആണ് എന്ന അഭിപ്രായമുള്ളവരാണ്.

പരസ്യമായ സ്നേഹപ്രകടനങ്ങള്‍ റൊമാന്റിക് ആണോ
സര്‍വേയില്‍ പങ്കെടുത്ത അവിവാഹിതരായ ഇന്ത്യക്കാരില്‍ 42 ശതമാനം പേര്‍ സോഷ്യല്‍ മീഡിയയിലും അല്ലാതേയും കാണിക്കുന്നു പരസ്യമായ സ്നേഹപ്രകടനങ്ങള്‍ റൊമാന്റിക് ആണെന്നും എന്നാല്‍ ഇതൊരു ക്ലീഷേ ആണെന്ന് 34 ശതമാനം പേരും അഭിപ്രായപ്പെടുന്നു.

എന്തിനാണ് വാലന്റൈന്‍സ് ഡേ
വാലന്റൈന്‍സ് ഡേ ഓവര്‍റേറ്റഡ് ആണ് എന്ന് അഭിപ്രായപ്പെടുന്ന 39 ശതമാനം പേരും പ്രണയത്തിനായി ഒരു ദിനം ആഘോഷിക്കേണ്ടതിന്റെ ആവശ്യകത എന്താണ് എന്നും ചോദിക്കുന്നു. എങ്കില്‍ പോലും ഇവരില്‍ പലരും വാലന്റൈന്‍സ് ദിനത്തില്‍ ഒരു ഡേറ്റിന് പോകാന്‍ ആഗ്രഹിക്കുന്നുണ്ട് എന്ന് സര്‍വേയില്‍ പറയുന്നു. പ്രണയത്തില്‍ ഇന്ത്യക്കാര്‍ കൂടുതല്‍ സത്യസന്ധത ആവശ്യപ്പെടുന്നുണ്ട്.

പ്രണയം സീരിയസാണ്
വെറുതെ സമയം കളയാനും തമാശക്കുമായി പ്രണയിക്കാന്‍ ഇന്ത്യക്കാരില്‍ ഭൂരിഭാഗം പേരും ആഗ്രഹിക്കുന്നില്ല. പ്രണയം തുടങ്ങുമ്പോള്‍ തന്നെ സ്ത്രീകള്‍ അവരുടേതായ സ്‌പേസ് ആനശ്യപ്പെടുന്നുമുണ്ട്. സര്‍വേയില്‍ പങ്കെടുത്ത അവിവാഹിതരായ ഇന്ത്യക്കാരില്‍ 39 ശതമാനം പേരും തങ്ങളുടെ ആഗ്രഹങ്ങളെയും പ്രതീക്ഷകളെയും കുറിച്ച് തുറന്ന് സംസാരിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്.

പ്രണയത്തിന്റെ ലക്ഷ്യം വിവാഹമല്ല
ഒരാളുമായി ഡേറ്റിംഗ് നടത്തുമ്പോള്‍ മൂല്യങ്ങളും വിശ്വാസങ്ങളും പങ്കിടേണ്ടത് പ്രധാനമാണെന്ന് 35 ശതമാനം പേരും വിശ്വസിക്കുന്നു. പ്രണയം കൊണ്ട് ഉദ്ദേശിക്കുന്നത് അവസാനം വരെ ഒന്നിച്ച് ജീവിക്കുക എന്നാണ് എന്ന് 53 ശതമാനം പേരും പറയുമ്പോള്‍ 47 ശതമാനം പേര്‍ വിവാഹം എന്നത് അവസാന ലക്ഷ്യം മാത്രമാണ് എന്നും അഭിപ്രായപ്പെട്ടു. 34 ശതമാനം സ്ത്രീകളും പങ്കാളിയില്‍ നിന്ന് വൈകാരിക അടുപ്പത്തിനും ബുദ്ധിക്കും ആണ് മുന്‍ഗണന നല്‍കുന്നത്.












Click it and Unblock the Notifications