Get Updates
Get notified of breaking news, exclusive insights, and must-see stories!

അതിരുകളില്ലാതെ പ്രണയിക്കാൻ പ്രണയം പൂത്തിറങ്ങുന്ന വാലന്‍റൈൻ ഡേ!!

ഫെബ്രുവരി 14- ഇന്ന് വാലന്‍റൈൻസ് ഡേ. ചരിത്രത്തിൽ പ്രണയത്തെ അടയാളപ്പെടുത്തുന്ന ഒരു ദിനമായി ഇന്ന് വാലന്‍റൈൻസ് ദിനം മാറിക്കഴിഞ്ഞു. ആശങ്കകളും പ്രശ്നങ്ങളും സമ്മർദ്ദങ്ങളും ഇല്ലാതെ പ്രണയിക്കുന്നവർക്ക് മാത്രമായി ഒരു ദിനം. പരസ്പരം പ്രണയം പങ്കു വെക്കാനും ഉള്ള പ്രണയത്തെ ചേർത്ത് പിടിക്കുന്നതിനും ഓരോ പ്രണയിതാക്കളും പരസ്പരം കാത്തിരിക്കുന്ന ഒരു ദിനം കൂടിയാണ് ഇത്.

ഫിബ്രവരി 14 എന്ന വാലന്‍റൈന്‍സ് ഡെ പക്ഷേ സത്യത്തില്‍ ഒരു ദിവസത്തെ ആഘോഘമല്ല. ഒരാഴ്ച നീണ്ട് നില്‍ക്കുന്ന ആഘോഷമാണ്. ഫെബ്രുവരി ഏഴ് മുതലാണ് വാലന്‍റൈന്‍സ് ഡേ ആഘോഷങ്ങള്‍ തുടങ്ങുന്നത്. ഈ ഏഴ് ദിവസങ്ങള്‍ക്കും ഓരോ പ്രത്യേകതയുണ്ട്.

valenttine

ഫെബ്രുവരി 7-റോസ് ഡേ

പ്രണയ വാരത്തിലെ ആദ്യ ദിനം റോസ് ഡേ എന്നാണ് അറിയപ്പെടുന്നത്. പ്രണയത്തനിന്‍റെ പ്രതീകമായ ചുവന്ന റോസാ പൂക്കള്‍ പ്രണയിക്കുന്നവര്‍ പരസ്പരം പങ്കുവെയ്ക്കുന്നു. പരസ്പരം പ്രണയം തുറന്ന് പ്രണത്തിനും സൗഹൃദത്തിനും ഇടയില്‍ ഉള്ളവരാണെങ്കില്‍ അവര്‍ക്ക് പിംഗ് പൂക്കള്‍ നല്‍കാം. ജീവിതത്തിൽ പുതിയ തുടക്കത്തിന് ഒരുങ്ങുന്നവരാണെങ്കിൽ കൊടുക്കേണ്ടത് വെളുത്ത റോസാപ്പൂവാണ്. ഈ വാലന്‍റൈൻ ദിനമൊക്കെ എത്ര കണ്ടതാണെന്ന് വിചാരിച്ച് മാറിനിൽക്കുന്ന പങ്കാളിയാണ് കൂടെയുള്ളതെങ്കിൽ ഒന്നും നോക്കാതെ മഞ്ഞ റോസപൂവ് തന്നെ സമ്മാനിക്കാം

ഫെബ്രുവരി 8-പ്രൊപ്പോസ് ഡേ

പ്രൊപ്പോസ് ഡേയാണ് രണ്ടാം ദിനം. പൂക്കള്‍ നല്‍കി അറിയിച്ച പ്രണയം തുറന്ന് പറയാനുള്ള അവസരം. വാക്കുകളിലൊളിപ്പിച്ച പ്രണയം തിരിച്ചറിഞ്ഞ് വെളിപ്പെടുത്തുന്ന ദിവസം.
പക്ഷേ പ്രപ്പോസ് ഡേയില്‍ പറഞ്ഞെന്ന് കരുതി എല്ലാ പ്രണയങ്ങളും വിജയിക്കണമെന്നില്ല കേട്ടോ.

ഫെബ്രുവരി 9-ചോക്ലേറ്റ് ഡേ

പരസ്പരം ചോക്ലേറ്റ് കൈമാറാതെ എന്ത് പ്രണയം അല്ലേ? പ്രണയിക്കുന്നവര്‍ക്ക് പ്രണയ മധുരം കൈമാറാനുള്ള ദിവസമാണിത്. ഇഷ്ടമുള്ള ചോക്ലേറ്റുകള്‍ നല്‍കി നിങ്ങളുടെ പ്രണയം മധുരപൂര്‍ണമാക്കാനുള്ള അവസരം. എന്നാൽ പ്രണയിക്കുന്നവർ മാത്രമല്ല ഈ ദിവസം ആഘോഷിക്കുന്നത്. അടുത്ത സുഹൃത്തുക്കൾക്കൊപ്പവും ഈ ദിനം ആഘോഷിക്കാം. സർപ്രൈസായി സമ്മാനങ്ങൾ , പ്രത്യേകിച്ച് മധുരം ലഭിക്കുമ്പോഴുള്ള സന്തോഷമാണ് ഈ ദിവസത്തെ മറ്റു ദിവസങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നത്.

ഫെബ്രുവരി 10-ടെഡി ഡേ

ടെഡി ബിയറിനെ ഇഷ്ടപ്പെടാത്ത പെണ്‍കുട്ടികള്‍ ഉണ്ടോ? പ്രണയിനിക്ക് ടെഡി ബിയറിനെ നല്‍കാത്ത കാമുകന്‍മാരും ഉണ്ടാകില്ല. എന്തായിലും ഈ ദിവസം പ്രണയിനികള്‍ക്ക് ടെഡി ബിയര്‍ നല്‍കാനുള്ള ദിവസമാണ്. ഇഷ്ടമുള്ള ഓമനത്തമുള്ള ടെഡി ബെയറിനെ നല്‍കി പ്രണയിനികളുടെ മനസില്‍ നിങ്ങളുടെ സാന്നിധ്യം ഉറപ്പിക്കാനും ഇത് സഹായിക്കും.

ഫെബ്രുവരി 11- പ്രോമിസ് ഡേ

സന്തോഷത്തിലും സങ്കടത്തിലും ജീവിതകാലം മുഴുവന്‍ നിനക്കൊപ്പമുണ്ടാകുമെന്ന് ഉറപ്പ് നല്‍കാനുള്ള ദിനമായിട്ടാണ് പ്രോമിസ് ഡേയെ കണക്കാക്കുന്നത്.

ഫെബ്രുവരി- 12 ഹഗ് ഡേ

ഒരു കെട്ടിപിടിക്കലില്‍ പങ്കുവെയ്ക്കപെടുന്നത് നിങ്ങളുടെ സ്നേഹവും കരുതലുമാണ്. വാലന്‍റൈന്‍ വീക്കിലെ അഞ്ചാം ദിനമാണ് ഹഗ് ഡേ ആയി ആഘോഷിക്കുന്നത്. സ്നേഹത്തോടെയും കരുതലോടുകൂടിയുമുള്ള ഒരു ആലിംഗനത്തിന് നല്കുവാൻ സാധിക്കുന്ന കരുത്ത് വേറെത്തന്നെയാണ്.യ ഒരു ആലിംഗനത്തിലൂടെ തന്നെ പ്രണയം വെളിപ്പെടുത്തുന്നത് പ്രണയത്തിന്റെ തീഷ്ണതയെയാണ് കാണിക്കുന്നത്. പ്രണയ ഹോർമോണായ ഓക്സിടോസിൻറെ അളവ് ശരീരത്തിൽ വർധിപ്പിക്കുവാനും ആലിംഗനങ്ങള്‍ സഹായിക്കും.

ഫെബ്രുവരി 13- കിസ് ഡേ

രണ്ടു പേർ ചുംബിക്കുമ്പോൾ ലോകം ഒരു പുതിയ ലോകം പിറക്കുന്നുവെന്ന് മഹാകവി ഒക്‌ടോവിയോ പാസ് പറഞ്ഞിട്ടുണ്ട്. സ്നേഹത്തിന്‍റെ ഏറ്റവും വശ്യമായ ആവിഷ്കാരമാണ് ചുംബനം. വാലന്‍റൈൻ വീക്കിൽ ഏറ്റവും അധികം പ്രണയിതാക്കൾ കാത്തിരിക്കുന്നതും ഈ ദിനം തന്നെയാണ്. ഒരാളോടുള്ള സ്നേഹം പറഞ്ഞുതീർക്കുന്നതിലും എളുപ്പം അത് ഒരു ചുംബനം വഴി പ്രകടിപ്പിക്കുന്നതാണ്. പ്രണയിക്കുന്നവര്‍ക്കിടയിൽ ഏറെ പ്രധാന്യം ചുംബനത്തിനുമുണ്ട്.
പ്രണയത്തെ ഓര്‍മ്മപെടുത്തി നിങ്ങള്‍ക്ക് സ്നേഹ ചുംബനം നല്‍കാം.

ഫെബ്രുവരി 14- വാലന്‍റൈന്‍ ഡെ

ഒടുവില്‍ ഏഴാം ദിനം വാലന്‍റൈന്‍ ഡെ. പ്രണയിക്കുന്നവര്‍ക്ക് വേണ്ടിയുള്ള ദിനം. ഉള്ളിലെ സ്നേഹം അതുപോലെ പുറത്തുകാണിക്കുവാനുള്ള സമയം. സ്നേഹം നിറഞ്ഞെൊഴുകുന്ന ഈ ദിനം പലവിധത്താണ് ആഘോഷിക്കുന്നത്. പ്രിയപ്പെട്ട ആളോടൊപ്പം ഒരു കോഫി ഷോപ്പിൽ പോയി സ്വപ്നങ്ങള്‍ പങ്കുവെക്കുന്നതും യാത്ര പോകുന്നതും സമ്മാനങ്ങൾ നല്കുന്നതുമെല്ലാം ഇതിൻറെ ഭാഗമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+