കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബഹുഭാര്യത്വവും നിക്കാഹ് ഹലാലയും സുപ്രീംകോടതിയില്‍; നാല് പരാതികള്‍, വിശദീകരണം തേടി

  • By Ashif
Google Oneindia Malayalam News

ദില്ലി: മുസ്ലിംകള്‍ക്കിടയിലെ നിക്കാഹ് ഹലാലയും ബഹുഭാര്യത്വവും നിയമപരമായി നിലനില്‍ക്കുമോ എന്ന് സുപ്രീംകോടതി പരിശോധിക്കും. അഞ്ച് മുതിര്‍ന്ന ജഡ്ജിമാര്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാ ബെഞ്ചാണ് ബന്ധപ്പെട്ട ഹര്‍ജികളില്‍ വാദംകേള്‍ക്കുക. നേരത്തെ മുസ്ലിംകള്‍ക്കിടയിലുള്ള മുത്തലാഖ് സുപ്രീംകോടതി നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെ പ്രതിഷേധം നിലനില്‍ക്കവെയാണ് മറ്റു രണ്ടു വ്യക്തി നിയമങ്ങളുടെ സാധുത കൂടി കോടതി പരിശോധിക്കുന്നത്.

 ത്രിപുരയില്‍ ബിജെപിക്കാര്‍ മുസ്ലിംകളെയും ആക്രമിച്ചു; കൊള്ളയടിച്ചു, പുറത്താക്കി, സിപിഎം പറയുന്നു... ത്രിപുരയില്‍ ബിജെപിക്കാര്‍ മുസ്ലിംകളെയും ആക്രമിച്ചു; കൊള്ളയടിച്ചു, പുറത്താക്കി, സിപിഎം പറയുന്നു...

വിവാഹ മോചനം ചെയ്ത ഭാര്യയെ വീണ്ടും വിവാഹം ചെയ്യുന്ന സമ്പ്രദായമാണ് നിക്കാഹ് ഹലാല. ഇതിന് പുറമെ ബഹുഭാര്യത്വം അനുവദിക്കാമോ എന്നും കോടതി പരിശോധിക്കും. ഇതുമായി ബന്ധപ്പെട്ട നാല് ഹര്‍ജികളാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്. കേന്ദ്രസര്‍ക്കാരിനും അഖിലേന്ത്യ മുസ്ലിം വ്യക്തി നിയമബോര്‍ഡിനും കോടതി പ്രതികരണം തേടി നോട്ടീസ് അയച്ചിട്ടുണ്ട്.

nikah

ഒരേ സമയം പുരുഷന് ഒന്നിലധികം ഭാര്യമാരുണ്ടാകുന്ന അവസ്ഥയാണ് ബഹുഭാര്യത്വം. എന്നാല്‍ വിവാഹ മോചനം നടത്തിയ ഭാര്യയെ വീണ്ടും വിവാഹം ചെയ്യുന്ന രീതിയാണ് നിക്കാഹ് ഹലാല. ഇത്തരത്തില്‍ വീണ്ടും വിവാഹം നടക്കണമെങ്കില്‍ ഭാര്യയെ മറ്റൊരാള്‍ വിവാഹം ചെയ്യണം. ശേഷം അയാല്‍ വിവാഹ മോചനം നടത്തണം. പിന്നീട് ഇദ്ദ കാലാവധി പൂര്‍ത്തിയാകണം. ശേഷം മാത്രമേ ആദ്യ ഭര്‍ത്താവിന് അതേ സ്ത്രീയെ വീണ്ടും വിവാഹം കഴിക്കാന്‍ പറ്റൂവെന്നതാണ് നിക്കാഹ് ഹലാല. ഈ രീതി ഇന്ത്യയില്‍ വളരെ കുറവാണ്.

ബിജെപി നേതാവ് അശ്വനി ഉപാധ്യായ്, സമീന ബീഗം, നഫീസ ബീഗം, മുഹ്‌സിന്‍ കാദ്രി എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജികളാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. രണ്ട് വിവാഹ വ്യവസ്ഥകളും നിയമവിരുദ്ധമായയി പ്രഖ്യാപിക്കണമെന്നാണ് അശ്വനി ഉപാധ്യായയുടെ ആവശ്യം. മനുഷ്യാവകാശങ്ങള്‍ ഹനിക്കുന്ന സമ്പ്രദായങ്ങളാണിതെന്നും അദ്ദേഹം വാദിക്കുന്നു. സമീന ബീഗം നേരത്തെ ബഹുഭാര്യത്വത്തിന് ഇരയായിരുന്നു.

ഏഴ് മാസങ്ങള്‍ക്ക് മുമ്പാണ് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് മുത്തലാഖ് നിയമവിരുദ്ധമായി പ്രഖ്യാപിച്ചത്. പുതിയ നിയമം കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ ബില്ലിനെതിരെ നിരവധി മുസ്ലിം സംഘടനകള്‍ രംഗത്തുവന്നിട്ടുണ്ട്. ഇത്തരം വിഷയങ്ങളില്‍ രാഷ്ട്രീയമായ ഇടപെടല്‍ നടത്താനാണ് ബിജെപിയുടെ ശ്രമമെന്നും മുസ്ലിം മത നേതാക്കള്‍ തന്നെ വിഷയത്തില്‍ പരിഹാരം കാണുമെന്നുമാണ് മുസ്ലിം വ്യക്തി നിയമ ബോര്‍ഡിന്റെ നിലപാട്.

 വിദ്യാര്‍ഥിനിയെ ബലാല്‍സംഗം ചെയ്തവര്‍ക്ക് നടുറോഡില്‍ ശിക്ഷ; പരസ്യമായി കല്ലെറിഞ്ഞ് സ്ത്രീകള്‍ വിദ്യാര്‍ഥിനിയെ ബലാല്‍സംഗം ചെയ്തവര്‍ക്ക് നടുറോഡില്‍ ശിക്ഷ; പരസ്യമായി കല്ലെറിഞ്ഞ് സ്ത്രീകള്‍

English summary
Validity Of Nikah Halala, Polygamy To Be Examined By Top Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X