കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യെഡ്ഡിക്ക് കുരുക്ക് മുറുകുന്നു; നാലാം ഉപമുഖ്യമന്ത്രിയ്ക്കായി മുറവിളി, ഭീഷണിയുമായി വാത്മീകി സമുദായം

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകത്തില്‍ അധികാരം തിരിച്ച് പിടിച്ചെങ്കിലും ദിവസം കഴിയും തോറും ബിജെപിയില്‍ പ്രതിസന്ധി രൂക്ഷമാവുകയാണ്. മുഖ്യമന്ത്രിയായി യെഡിയൂരപ്പ അധികാരം ഏറി രണ്ടാഴ്ച കഴിഞ്ഞപ്പോഴാണ് സംസ്ഥാനത്ത് മന്ത്രിസഭ വികസനം നടത്തിയത്. എന്നാല്‍ പല ബിജെപി നേതാക്കളും തഴയപ്പെട്ടു. മാത്രമല്ല മുതിര്‍ന്ന നേതാക്കളെ നോക്കി കുത്തിയാക്കി മൂന്ന് ഉപമുഖ്യമന്ത്രിമാരെ നിയമിച്ചതും പാര്‍ട്ടിക്കുള്ളില്‍ കടുത്ത അതൃപ്തിക്ക് വഴിവെച്ചിട്ടുണ്ട്.

കോണ്‍ഗ്രസ് മാറുന്നു.. വന്‍ സംഘടന അഴിച്ചു പണി, ആര്‍എസ്എസ് മാതൃകയില്‍.. അടിമുടി മാറുംകോണ്‍ഗ്രസ് മാറുന്നു.. വന്‍ സംഘടന അഴിച്ചു പണി, ആര്‍എസ്എസ് മാതൃകയില്‍.. അടിമുടി മാറും

ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള തീവ്ര ശ്രമത്തിലാണ് യെഡിയൂരപ്പ. അതിനിടെ 4ാം ഉപമുഖ്യമന്ത്രി എന്ന ആവശ്യമാണ് ഇപ്പോള്‍ ഉയരുന്നത്. ബിജെപിയുടെ പ്രധാന വോട്ട് ബാങ്കായ വാത്മീകി വിഭാഗമാണ് ഇത്തരമൊരു ആവശ്യം ഉയര്‍ത്തി രംഗത്തെത്തിയിരിക്കുന്നത്. വിശദാംശങ്ങളിലേക്ക്

 പ്രതിസന്ധി രൂക്ഷം

പ്രതിസന്ധി രൂക്ഷം

34 മന്ത്രിമാര്‍ വേണ്ടിടത്ത് സംസ്ഥാനത്ത് 17 മന്ത്രിമാരെയാണ് യെഡിയൂരപ്പ പ്രഖ്യാപിച്ചത്. സഖ്യസര്‍ക്കാരിനെ താഴെയിറക്കാന്‍ സഹായിച്ച വിമതര്‍ക്ക് വേണ്ടിയാണ് മന്ത്രിസഭ വികസിപ്പിക്കാത്തതെന്നാണ് റിപ്പോര്‍ട്ട്. പലര്‍ക്കും മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്താണ് ബിജെപി കര്‍ണാടകത്തില്‍ ഓപ്പറേഷന്‍ താമര പയറ്റിയത്. അതേസമയം മന്ത്രിസഭയില്‍ ഉള്‍പ്പെടാത്ത ബിജെപി നേതാക്കള്‍ നേതൃത്വത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

 നാലാം ഉപമുഖ്യമന്ത്രി

നാലാം ഉപമുഖ്യമന്ത്രി

രണ്ടാം ഘട്ട മന്ത്രിസഭ വികസനത്തില്‍ ഉള്‍പ്പെടുത്തിയില്ലേങ്കില്‍ കടുത്ത നടപടികളിലേക്ക് കടക്കുമെന്നാണ് ഇവര്‍ ഉയര്‍ത്തുന്ന ഭീഷണി. അതിനിടയിലാണ് യെഡിയൂരപ്പയ്ക്ക് തലവേദനയായി നാലാം ഉപമുഖ്യമന്ത്രിയെന്ന ആവശ്യം പാര്‍ട്ടിയില്‍ ശക്തമായിരിക്കുന്നത്. സംസ്ഥാനത്തെ പ്രബല സമുദായമായ വാത്മീകി വിഭാഗമാണ് ഇത്തരം ഒരു ആവശ്യം ഉയര്‍ത്തിയിരിക്കുന്നത്.

 ബി ശ്രീരാമലുവോ?

ബി ശ്രീരാമലുവോ?

ലോക്സഭ തിരഞ്ഞെടുപ്പില്‍ 60-70 ശതമാനം വാത്മീകി വിഭാഗത്തിലെ ജനങ്ങളും ബിജെപിയെ ആണ് പിന്തുണച്ചത്. അതുകൊണ്ട് തന്നെ തങ്ങളുടെ വിഭാഗത്തില്‍ നിന്നുള്ളൊരു ഉപമുഖ്യനെ വേണമെന്നാണ് സമുദായത്തിന്‍റെ ആവശ്യം, രാജനഹള്ളി വാത്മീകി ഗുരുപീഠ ജഗത്ഗുരു വാത്മീകി പ്രസന്ന നന്ദ പറഞ്ഞു. മന്ത്രിസഭയിലെ വാത്മീകി അംഗമായ ബി ശ്രീരാമലുവിനെ ഉപമുഖ്യമന്ത്രിയാക്കണമെന്നാണ് സമുദായത്തിന്‍റെ ആവശ്യം.

 തഴയപ്പെടും?

തഴയപ്പെടും?

നിയമസഭ തിരഞ്ഞെടുപ്പില്‍ ബി ശ്രീരാമലുവിനെ ഉപമുഖ്യമന്ത്രിയായി ഉയര്‍ത്തിക്കാട്ടിയായിരുന്നു ബിജെപിയുടെ പ്രചരണം. നിലവില്‍ ആരോഗ്യമന്ത്രിയാണ് ശ്രീരാമലു. അതേസമയം ശ്രീരാമലുവിനെ ഉപമുഖ്യയാക്കിയാല്‍ ബിജെപി നേതൃത്വത്തിനെതിരെ വിമത നേതാവ് രമേശ് ജാര്‍ഖിഹോളി രംഗത്തെത്തിയേക്കും.

 രണ്ട് പേര്‍ കൂടി

രണ്ട് പേര്‍ കൂടി

ഉപമുഖ്യമന്ത്രി പദം വാഗ്ദാനം ചെയ്താണ് ബിജെപി രമേശ് ജാര്‍ഖിഹോളിയെ മറുകണ്ടം ചാടിച്ചത്. വാത്മീകി സമുദായാംഗമാണ് രമേശും. അതേസമയം രണ്ട് ഉപമുഖ്യമന്ത്രിമാരെ കൂടി കേന്ദ്ര നേതൃത്വം നിയമിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ട്. കുറുബ സമുദായത്തില്‍ നിന്നും പട്ടിക വര്‍ഗ സമുദായത്തില്‍ നിന്നുമുള്ള രണ്ട് പേരെ നിയമിക്കാനാണ് കേന്ദ്ര നേതൃത്വത്തിന്‍റെ നീക്കം എന്നാണ് റിപ്പോര്‍ട്ടുകള്‍.

സുപ്രീം കോടതി വിധി

സുപ്രീം കോടതി വിധി

സംസ്ഥാനത്തെ പ്രബല സമുദായങ്ങളെ തൃപ്തിപ്പെടുത്തി വോട്ടുറപ്പാക്കുകയെന്ന ലക്ഷ്യമാണ് കേന്ദ്രനീക്കത്തിന് പിന്നില്‍. 17 വിമത നേതാക്കളുടെ അയോഗ്യത സംബന്ധിച്ചുള്ള സുപ്രീം കോടതി വിധിക്ക് ശേഷമായിരിക്കും ഉപമുഖ്യമന്ത്രിമാരെ നിയമിക്കാന്‍ സാധ്യത എന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അയോഗ്യത കോടതി തടഞ്ഞാല്‍ വിമത നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കൂടിയായ രമേശ് ജാര്‍ഖിഹോളിയെ ഉപമുഖ്യമന്ത്രിയായി നിയമിച്ചേക്കാന്‍ സാധ്യത ഉണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

 യെഡ്ഡിയുടെ ചിറകരിയും

യെഡ്ഡിയുടെ ചിറകരിയും

നിലവില്‍ യെഡിയൂരപ്പയ്ക്ക് 3 ഉപമുഖ്യന്‍മാരാണ് ഉള്ളത്. മുതിര്‍ന്ന ദളിത് നേതാവ് ഗോവിന്ദ് കെ കര്‍ജോള്‍, യുവ വൊക്കാലിംഗ നേതാവ് സിഎന്‍ അശ്വത് നാരായണ, ബലഗാവിയില്‍ നിന്നുള്ള ലിംഗായത്ത് നേതാവായ ലക്ഷ്മണ്‍ സവാദി എന്നിവരെയാണ് ഉപമുഖ്യമന്ത്രിമാരായി നിയമിച്ചത്. യെഡിയൂരപ്പയുടെ ചിറകരിയുകയാണ് ഈ കേന്ദ്ര നീക്കത്തിന് പിന്നില്‍ എന്നാണ് കണക്കാക്കപ്പെടുന്നത്.

യെഡിയൂരപ്പ തെറിയ്ക്കും? കര്‍ണാടകത്തില്‍ ഇടക്കാല തിരഞ്ഞെടുപ്പ്? ചരടുവലിച്ച് നേതാക്കള്‍

ഭീകരാക്രമണ മുന്നറിയിപ്പിന് പിന്നാലെ കശ്മീരില്‍ 8 ലഷ്കര്‍ ത്വയ്ബ ഭീകരര്‍ പിടിയില്‍ഭീകരാക്രമണ മുന്നറിയിപ്പിന് പിന്നാലെ കശ്മീരില്‍ 8 ലഷ്കര്‍ ത്വയ്ബ ഭീകരര്‍ പിടിയില്‍

English summary
valmiki community demand for one more deputy CM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X