എടിഎമ്മില്‍ നിറയ്ക്കാനുള്ള 82.50 ലക്ഷം രൂപയുമായി ഡ്രൈവര്‍ കടന്നു; 24 മണിക്കൂറിനുള്ളില്‍ അറസ്റ്റില്‍
മുംബൈ: എ ടി എമ്മില്‍ നിറയ്ക്കാനുള്ള ലക്ഷ കണക്കിന് രൂപയുമായി കടന്നുകളഞ്ഞ വാന്‍ ഡ്രൈവറെ 24 മണിക്കൂറിനുള്ളില്‍ പിടികൂടി മുംബൈ പോലീസ്. മഹാരാഷ്ട്രയിലെ കൊപര്‍ ഖൈറാണേ സ്വദേശിയായ സന്ദീപ് ദാല്‍വി (35) എന്ന ആളെയാണ് എന്‍ ആര് ഐ കോസ്റ്റല്‍ പോലീസ് ഉടനടി പിടികൂടിയത്. നവി മുംബൈയിലെ വിവിധ എ ടി എമ്മുകളില്‍ നിറയ്ക്കാനുള്ള, 82.50 ലക്ഷം രൂപ നിറച്ച പെട്ടിയും വാനുമായാണ് സന്ദീപ് ദാല്‍വി കടന്ന് കളഞ്ഞത്.
ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. ഒപ്പമുണ്ടായിരുന്ന രണ്ട് ബാങ്ക് ഉദ്യോഗസ്ഥര്‍ ഉല്‍വേയിലെ ഒരു എ ടി എമ്മില്‍ പണം നിറയ്ക്കുകയും സുരക്ഷാ ജീവനക്കാരന് കാവല്‍ നില്‍ക്കുകയും ചെയ്യുന്നതിനിടെയാണ് വാനും അതിനുള്ളിലെ പണപ്പെട്ടിയുമായി സന്ദീപ് ദാല്‍വി കടന്ന് കളഞ്ഞത്. 82.50 ലക്ഷം രൂപയായിരുന്നു ഈ സമയം വാനിലെ പെട്ടിയില്‍ ഉണ്ടായിരുന്നത്. ആദ്യഘട്ടത്തില്‍ സന്ദീപ് ദാല്‍വിയുടെ മൊബൈല്‍ നമ്പര്‍ പൊലീസിന് ലഭിച്ചിരുന്നില്ല. മാത്രമല്ല സംഭവം നടന്നത് രാത്രിയില്‍ ആയിരുന്നതിനാല്‍ സി സി ടി വി ദൃശ്യങ്ങള്‍ ശേഖരിക്കുന്നതില്‍ പൊലീസ് വെല്ലുവിളി നേരിട്ടു.

എന്നാല്‍ ഇന്‍ഫോര്‍മര്‍മാരുടെയും മറ്റും സഹായത്തോടെ ആണ് സന്ദീപ് ദാല്‍വിയെ പിടികൂടാന്‍ പൊലീസിന് സാധിച്ചത്. ന്വേല് എസ് ടി സ്റ്റാന്‍ഡില്‍നിന്ന് പന്‍വേല്‍ റെയില്‍വേ സ്റ്റേഷനിലേക്ക് സന്ദീപ് ദാല്‍വി പോകുന്നതായി പോലീസിന് വിവരം ലഭിച്ചു. ഇരുസ്ഥലങ്ങളെയും ബന്ധിപ്പിക്കുന്ന റോഡില്‍ നിന്ന്, വ്യാഴാഴ്ച രാത്രിയോടെയാണ് പൊലീസ് ഇയാളെ പിടികൂടിയത്. പന്‍വേലില്‍ നിന്ന് ട്രെയിന്‍ കയറി മറ്റ് എവിടേക്കെങ്കിലും പോകാനായിരുന്നു സന്ദീപ് ദാല്‍വിയുടെ ശ്രമം എന്നാണ് കരുതുന്നതെന്ന് എന്‍ ആര് ഐ കോസ്റ്റല്‍ പൊലീസ് സ്റ്റേഷനിലെ രവീന്ദ്ര പാട്ടീല്‍ അറിയിച്ചു.

സന്ദീപ് ദാല്‍വിയുടെ അറസ്റ്റ് രാത്രി തന്നെ രേഖപ്പെടുത്തി. ഇതിന് പിന്നാലെ സന്ദീപ് ദാല്‍വിയെ കോടതിയില്‍ ഹാജരാക്കി. കോടതി ഇയാളെ ഏപ്രില്‍ 20 വരെ പൊലീസ് കസ്റ്റഡിയില്‍ വിടുകയും ചെയ്തിരിക്കുകയാണ്. പൊലീസ് പിടികൂടുന്ന സമയത്ത് 41,800 രൂപയായിരുന്നു സന്ദീപ് ദാല്‍വിയുടെ പക്കലുണ്ടായിരുന്നത്. ഇയാള്‍ അയ്യായിരം രൂപ മദ്യത്തിന് വേണ്ടി ചിലവഴിച്ചിരുന്നു എന്നും 1000 രൂപ ടിപ്പ് ആയി ഒരു ഓട്ടോ ഡ്രൈവര്‍ക്ക് നല്‍കിയിരുന്നു എന്നും പൊലീസ് പറഞ്ഞു. ബാക്കിയുള്ള പണം തന്റെ രണ്ട് സുഹൃത്തുക്കള്‍ക്ക് നല്‍കിയതായി സന്ദീപ് ദല്‍വി അവകാശപ്പെട്ടു. പൊലീസ് അവരെ തിരയുകയാണെന്ന് എന്‍ ആര് ഐ തീരദേശ പോലീസ് സ്റ്റേഷനിലെ സീനിയര്‍ ഇന്‍സ്പെക്ടര്‍ രവീന്ദ്ര പാട്ടീല്‍ പറഞ്ഞു.

കൊപര്‍ ഖൈറാണേയില് ഭാര്യക്കും രണ്ടു മക്കള്‍ക്കുമൊപ്പമാണ് സന്ദീപ് ദാല്‍വി താമസിക്കുന്നത്. വിവിധ സ്ഥലങ്ങളില്‍ നേരത്തെയും ഇയാള്‍ ഡ്രൈവറായി ജോലി ചെയ്തിരുന്നു. എ ടി എം മെഷീനുകളില്‍ പണം നിക്ഷേപിക്കുന്ന ഏജന്‍സികള്‍ക്ക് ഡ്രൈവര്‍മാരെയും സുരക്ഷാ ജീവനക്കാരെയും നല്കുന്ന സ്ഥാപനത്തില്‍ അടുത്തിടെയാണ് സന്ദീപ് ദാല്‍വി ജോലിക്ക് ചേര്‍ന്നത്. ഇയാള്‍ക്ക് മുന്‍പ് ക്രിമിനല്‍ പശ്ചാത്തലമുള്ളതായി ഇതുവരെ കണ്ടെത്തിയിട്ടില്ല എന്ന് പൊലീസ് അറിയിച്ചു.

സെക്യൂരിട്രാന്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ വാന്‍ ഡ്രൈവറാമ് സന്ദീപ് ദാല്‍വി. ബുധനാഴ്ച ഉച്ചയോടെ ഉറാന് താലൂക്കിലെ വിവിധ ബാങ്കുകളുടെ എ ടി എമ്മുകളില്‍ 2.29 കോടി രൂപ നിക്ഷേപിക്കുന്നതിനായി സുരക്ഷാ ഏജന്‍സിയുടെ മാനേജര്‍ ശ്രീഷൈല്‍ മഷാല്‍, വോള്‍ട്ട് ഓഫീസര്‍ നനാദ്കുമാര് പൂജാരി, സെക്യൂരിറ്റി ഗാര്‍ഡ് മഹേഷ് ഭാസ്കര്‍ എന്നിവര്‍ക്കൊപ്പമാണ് സന്ദീപ് ദാല്‍വി എത്തിയത്. പണവുമായി കടന്ന് കളഞ്ഞ ശേഷം സി ബി ഡി - ബേലാപൂരിലെ പാര്‍സിക് കുന്നിന് സമീപം രാത്രി 9.30 ഓടെയാണ് വാന്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications