കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇടിച്ചിട്ട വണ്ടി മരണം സ്ഥിരീകരിച്ച് കടന്നു പോയി,കാഴ്ച കണ്ടെത്തിയ യുവാവ് ഫോണും മോഷ്ടിച്ച് പോയി,കാണൂ

  • By ഭദ്ര
Google Oneindia Malayalam News

ദില്ലി: റോഡപകടത്തില്‍ മരിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടുകയാണ്. അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാന്‍ കാണിക്കുന്ന ധൃതിയേക്കാളും മൊബൈല്‍ ക്യാമറകളില്‍ പകര്‍ത്താന്‍ വ്യഗ്രത കാണിക്കുന്ന ആളുകളാണ് സമൂഹത്തില്‍.

ദില്ലിയിലെ ഹരി നഗറില്‍ കഴിഞ്ഞ ദിവസത്തില്‍ വാഹനം ഇടിച്ച് യുവാവ് മരിക്കുന്നതും പിന്നീട് സംഭവിച്ച കാര്യങ്ങളും വഴിയരിക്കില്‍ സ്ഥാപിച്ച സിസിടിവി ക്യാമറകളില്‍ പതിഞ്ഞിരുന്നു. ദൃശ്യങ്ങള്‍ കണ്ടവര്‍ ഞെട്ടി പോയി. എത്രയും ക്രൂരമായാണ് മനുഷ്യന്‍ മനുഷ്യനോട് പെരുമാറുന്നത് എന്ന് വീഡിയോ കണ്ടാല്‍ മനസിലാകും.

അപകടം നടന്നത്

അപകടം നടന്നത്

ദില്ലിയിലെ ഹരിനഗര്‍ ഏരിയയില്‍
ബുധനാഴ്ച പുലര്‍ച്ചെ മൂന്ന് മണിക്കാണ് അപകടം നടന്നത്.
വാന്‍ ഇടിക്കുന്നു

വാന്‍ ഇടിക്കുന്നു


റോഡിലൂടെ നടന്ന് പോകുകയായിരുന്ന മതിബുള്‍(35) എന്ന യുവാവിനെ പുറകില്‍ അമിത വേഗത്തില്‍ എത്തിയ ഡെലിവറി വാന്‍ പാഞ്ഞു കയറുന്നത് വീഡിയോയില്‍ കാണാം.

 മരണം സ്ഥിരീകരിക്കുന്നു

മരണം സ്ഥിരീകരിക്കുന്നു


ഇടിച്ചിട്ട ശേഷം വാന്‍ ഡ്രൈവര്‍ ഇറങ്ങി വന്ന് യുവാവിനെ നോക്കിയതിന് ശേഷം പ്രതികരണങ്ങളൊന്നുമില്ലാത്തെ വണ്ടിയില്‍ തിരിച്ച് കയറുന്നു.

 വഴിയിലൂടെ വന്നയാള്‍

വഴിയിലൂടെ വന്നയാള്‍

യുവാവ് അപകടത്തില്‍പ്പെട്ട് കിടക്കുന്നത് കണ്ട് റോഡിലൂടെ നടന്നെത്തിയ റിക്ഷാക്കാരന്‍ അരികില്‍ തെറിച്ച് വീണ ഫോണ്‍ എടുത്ത് പോകുന്നു.

മൃതദേഹം റോഡില്‍ കിടന്നത്


രാവിലെ 7 മണി വരെ മൃതദേഹം റോഡില്‍ തന്നെ കിടന്നു. പിന്നീട് പോലീസ് എത്തിയാണ് വെസ്റ്റ് ബംഗാള്‍ സ്വദേശിയായ യുവാവിനെ തിരിച്ചറിഞ്ഞത്. അടുത്ത് ഷോപ്പില്‍ സ്ഥാപിച്ച ക്യാമറില്‍ നിന്നാണ് അപകടം നടന്നത് എങ്ങനെയെന്ന് തിരിച്ചറിഞ്ഞത്.

English summary
In a shocking tale of apathy, a security guard who was badly injured after being hit by a delivery van on Wednesday died on the road in west Delhi's Hari Nagar area. No one came to his help despite several passersby seeing him writhing in pain.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X