കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നഗരത്തിലെ ഓട്ടോറിക്ഷകള്‍ കത്തിക്കണമെന്ന് രാജ് താക്കറെ; എന്താണ് സംഭവം? പരസ്യമായി ആഹ്വാനം ചെയ്യാന്‍

  • By Siniya
Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ ആക്രമണത്തിന് പരസ്യമായി ആഹ്വാനം ചെയ്ത് നവ് നിര്‍മാണ് സേനാ നേതാവ് രംഗത്ത്. സംസ്ഥാനത്ത് പുതുതായി രജിസ്റ്റര്‍ ചെയ്യുന്ന മറാത്തികളല്ലാത്തവരുടെ ഓട്ടോറിക്ഷകള്‍ കത്തിക്കണമെന്ന് രാജ് താക്കറെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് മുന്നറിയിപ്പ് നല്‍കി.

ഇതേ സമയം നഗരത്തില്‍ മാത്രം 70, 000 ഓളം പുതിയ ഓട്ടോറിക്ഷകളുണ്ട്. ഇതില്‍ എഴുപത് ശതമാനത്തോളം വാഹനങ്ങളുടെ ലൈസന്‍സും ഡ്രൈവേഴ്‌സ് ബാഡ്ജുകളും ലഭിച്ചിരിക്കുന്നത് അന്യനാട്ടുകാരുടെതാണ്. ഇതിനിടയ്ക്കാണ് താക്കറെയുടെ വിവാദമായ ആഹ്വാനം.

-raj-thackeray.

മറാത്തികളെ വ്യാപകമായി സംസ്ഥാന സര്‍ക്കാര്‍ അധിക്ഷേപിക്കുകയാണ്. ഇതിന്റെ പ്രതിഷേധമെന്നോണം ഓട്ടോറിക്ഷകള്‍ കത്തിക്കുകയാണ് വേണ്ടെതെന്ന് താക്കറെ പറഞ്ഞു. മറാത്തി ജനങ്ങള്‍ക്കാണ് ഓട്ടോറിക്ഷാ പെര്‍മിറ്റുകള്‍ നല്‍കേണ്ടത്. അല്ലാതെ പുറത്തു നിന്നും എത്തുന്നവര്‍ക്കല്ല.

ഇതരരുടെ ഓട്ടോകള്‍ കണ്ടാല്‍ കത്തിക്കണമെന്നും താക്കറെ വ്യക്തമാക്കി. പെര്‍മിറ്റുകള്‍ വിതരണം ചെയ്യുന്നതില്‍ ബിജെപി സര്‍ക്കാര്‍ 1190 കോടിയുടെ അഴിമതി നടത്തിയെന്നും ശിവസേനയ്ക്ക് ജനങ്ങളോട് ആത്മാര്‍ത്ഥതയില്ലെന്നും താക്കറെ ആരോപിച്ചു.

English summary
Vandalise new autos run by outsiders Raj Thackeray to party men
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X