വന്ദേഭാരത് ട്രെയിന്‍ വീണ്ടും അപകടത്തില്‍പ്പെട്ടു; ഇത്തവണ ഇടിച്ചത് പശുവിനെ
ഗാന്ധിനഗര്‍: വന്ദേഭാരത് ട്രെയിന്‍ വീണ്ടും അപകടത്തില്‍പ്പെട്ടു. മുംബൈ സെന്‍ട്രലിനും ഗാന്ധിനഗറിനും ഇടയില്‍ ഓടുന്ന വന്ദേ ഭാരത് എക്സ്പ്രസ് ആണ് അപകടത്തില്‍പ്പെട്ടത്. ട്രെയിന്‍ പശുവിനെ ഇടിക്കുകയും നോസ് പാനലിന് ചെറിയ കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു.
ഗുജറാത്തിലെ വത്വ, മണിനഗര്‍ സ്റ്റേഷനുകള്‍ക്കിടയില്‍ പുതുതായി അവതരിപ്പിച്ച സെമി-ഹൈ സ്പീഡ് ട്രെയിനിന് എരുമക്കൂട്ടവുമായി കൂട്ടിയിടിച്ച് കേടുപാടുകള്‍ സംഭവിച്ചതിന് തൊട്ടുപിന്നാലെയാണ് പുതിയ സംഭവവും.

നോസ് പാനലില്‍ ചെറിയ പൊട്ടലുണ്ടായതൊഴിച്ചാല്‍ സെമി-ഹൈ സ്പീഡ് ട്രെയിനിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്ന് റെയില്‍വേ ഉദ്യോഗസ്ഥന് പറഞ്ഞു. ഇന്ന് ഗാന്ധിനഗറില്‍ നിന്ന് മുംബൈയിലേക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടെ ഉച്ചകഴിഞ്ഞ് 3:44 നാണ് സംഭവം.

സംഭവത്തെ തുടര്‍ന്ന് ട്രെയിന്‍ 10 മിനിറ്റോളം നിര്‍ത്തിയിട്ടതായി വെസ്റ്റേണ്‍ റെയില്‍വേയിലെ സി പി ആര് ഒ സുമിത് താക്കൂര്‍ പറഞ്ഞു. ഫ്രണ്ട് കോച്ചിന്റെ നോസ് കവറില്‍ ചെറിയ പൊട്ടല്‍ ഉണ്ടായതൊഴിച്ചാല്‍ ട്രെയിനിന് കേടുപാടുകള്‍ ഒന്നും സംഭവിച്ചിട്ടില്ല എന്നും ട്രെയിന്‍ സുഗമമായി ഓടുന്നുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ട്രാക്കില്‍ കന്നുകാലികളുമായി കൂട്ടിയിടിക്കുന്നത് ഒഴിവാക്കാനാകില്ലെന്നും സെമി-ഹൈ സ്പീഡ് ട്രെയിന്‍ രൂപകല്പന ചെയ്യുമ്പോള്‍ ഇത് കൂടി മനസ്സില്‍ വെച്ചാണ് തയ്യാറാക്കിയത് എന്നുംകേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.

കഴിഞ്ഞ ദിവസവും ഇതേ റൂട്ടിലായിരുന്നു വന്ദേഭാരത് ട്രെയിന്‍ കന്നുകാലി കൂട്ടത്തിലിടിച്ച് അപകടമുണ്ടായത്. ആ സംഭവത്തില്‍ അപകടത്തില്‍പെട്ട നാല് പോത്തുകള്‍ ചത്തിരുന്നു. സംഭവത്തില്‍ കന്നുകാലി ഉടമകള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഈ ട്രെയിന്റെ കേടുപാടുകള്‍ 24 മണിക്കൂറിനുള്ളില്‍ ശരിയാക്കിയിരുന്നു.അപകടസമയത്ത് ട്രെയിന്‍ 100 കിലോമീറ്റര്‍ വേഗതയിലായിരുന്നു ഓടിക്കൊണ്ടിരുന്നത് എന്നാണ് റെയില്‍വേ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.

സെപ്തംബര്‍ 30-നാണ് ഗാന്ധിനഗര്‍-മുംബൈ വന്ദേഭാരത് എക്സ്പ്രസ് ട്രെയിന്‍ സര്‍വീസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ് ഓഫ് ചെയ്തത്. ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ചവ ആണ് വന്ദേഭാരത് ട്രെയിനുകള്‍. വിദ്യ.
-
'ദിലീപ് മാത്രമല്ല, മഞ്ജു വാര്യരും കണ്ടു..ദിലീപിൻ്റ ആദ്യ പ്രതികരണം ഇതായിരുന്നു..അതോടെ ധന്യ നവ്യ നായരായി' -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
സ്വര്‍ണം മൂക്കു കുത്തി വീണു; വിപണി ഇടിയുന്നു, സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും, ഇന്നത്തെ പവന് വില -
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല'












Click it and Unblock the Notifications