കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വന്ദേഭാരത് ട്രെയിന്‍ വീണ്ടും അപകടത്തില്‍പ്പെട്ടു; ഇത്തവണ ഇടിച്ചത് പശുവിനെ

Google Oneindia Malayalam News

ഗാന്ധിനഗര്‍: വന്ദേഭാരത് ട്രെയിന്‍ വീണ്ടും അപകടത്തില്‍പ്പെട്ടു. മുംബൈ സെന്‍ട്രലിനും ഗാന്ധിനഗറിനും ഇടയില്‍ ഓടുന്ന വന്ദേ ഭാരത് എക്സ്പ്രസ് ആണ് അപകടത്തില്‍പ്പെട്ടത്. ട്രെയിന്‍ പശുവിനെ ഇടിക്കുകയും നോസ് പാനലിന് ചെറിയ കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു.

ഗുജറാത്തിലെ വത്വ, മണിനഗര്‍ സ്റ്റേഷനുകള്‍ക്കിടയില്‍ പുതുതായി അവതരിപ്പിച്ച സെമി-ഹൈ സ്പീഡ് ട്രെയിനിന് എരുമക്കൂട്ടവുമായി കൂട്ടിയിടിച്ച് കേടുപാടുകള്‍ സംഭവിച്ചതിന് തൊട്ടുപിന്നാലെയാണ് പുതിയ സംഭവവും.

1

നോസ് പാനലില്‍ ചെറിയ പൊട്ടലുണ്ടായതൊഴിച്ചാല്‍ സെമി-ഹൈ സ്പീഡ് ട്രെയിനിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്ന് റെയില്‍വേ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇന്ന് ഗാന്ധിനഗറില്‍ നിന്ന് മുംബൈയിലേക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടെ ഉച്ചകഴിഞ്ഞ് 3:44 നാണ് സംഭവം.

'രാമന്‍പിള്ള ബുദ്ധിപൂര്‍വം ഒരു കാര്യം പറഞ്ഞു.. ഏറ്റുപിടിക്കാന്‍ ദിലീപ് അനുകൂലികളും'; സംവിധായകന്‍'രാമന്‍പിള്ള ബുദ്ധിപൂര്‍വം ഒരു കാര്യം പറഞ്ഞു.. ഏറ്റുപിടിക്കാന്‍ ദിലീപ് അനുകൂലികളും'; സംവിധായകന്‍

2

സംഭവത്തെ തുടര്‍ന്ന് ട്രെയിന്‍ 10 മിനിറ്റോളം നിര്‍ത്തിയിട്ടതായി വെസ്റ്റേണ്‍ റെയില്‍വേയിലെ സി പി ആര്‍ ഒ സുമിത് താക്കൂര്‍ പറഞ്ഞു. ഫ്രണ്ട് കോച്ചിന്റെ നോസ് കവറില്‍ ചെറിയ പൊട്ടല്‍ ഉണ്ടായതൊഴിച്ചാല്‍ ട്രെയിനിന് കേടുപാടുകള്‍ ഒന്നും സംഭവിച്ചിട്ടില്ല എന്നും ട്രെയിന്‍ സുഗമമായി ഓടുന്നുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലഹരിമരുന്ന് കിട്ടുന്നത് നടന്‍മാര്‍ക്ക് മാത്രമല്ല; നിര്‍മാതാക്കള്‍ക്ക് മമ്മൂട്ടിയുടെ മറുപടിലഹരിമരുന്ന് കിട്ടുന്നത് നടന്‍മാര്‍ക്ക് മാത്രമല്ല; നിര്‍മാതാക്കള്‍ക്ക് മമ്മൂട്ടിയുടെ മറുപടി

3

അതേസമയം, ട്രാക്കില്‍ കന്നുകാലികളുമായി കൂട്ടിയിടിക്കുന്നത് ഒഴിവാക്കാനാകില്ലെന്നും സെമി-ഹൈ സ്പീഡ് ട്രെയിന്‍ രൂപകല്‍പന ചെയ്യുമ്പോള്‍ ഇത് കൂടി മനസ്സില്‍ വെച്ചാണ് തയ്യാറാക്കിയത് എന്നുംകേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.

സെന്‍സസ് വൈകിക്കുന്നത് ഇതിന് വേണ്ടി; എണ്ണിയെണ്ണി കാരണം പറഞ്ഞ് എംഎ ബേബിസെന്‍സസ് വൈകിക്കുന്നത് ഇതിന് വേണ്ടി; എണ്ണിയെണ്ണി കാരണം പറഞ്ഞ് എംഎ ബേബി

4

കഴിഞ്ഞ ദിവസവും ഇതേ റൂട്ടിലായിരുന്നു വന്ദേഭാരത് ട്രെയിന്‍ കന്നുകാലി കൂട്ടത്തിലിടിച്ച് അപകടമുണ്ടായത്. ആ സംഭവത്തില്‍ അപകടത്തില്‍പെട്ട നാല് പോത്തുകള്‍ ചത്തിരുന്നു. സംഭവത്തില്‍ കന്നുകാലി ഉടമകള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഈ ട്രെയിന്റെ കേടുപാടുകള്‍ 24 മണിക്കൂറിനുള്ളില്‍ ശരിയാക്കിയിരുന്നു.അപകടസമയത്ത് ട്രെയിന്‍ 100 കിലോമീറ്റര്‍ വേഗതയിലായിരുന്നു ഓടിക്കൊണ്ടിരുന്നത് എന്നാണ് റെയില്‍വേ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.

5

സെപ്തംബര്‍ 30-നാണ് ഗാന്ധിനഗര്‍-മുംബൈ വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിന്‍ സര്‍വീസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ളാഗ് ഓഫ് ചെയ്തത്. ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ചവ ആണ് വന്ദേഭാരത് ട്രെയിനുകള്‍. വിദ്യ.

English summary
Vande Bharat Express train crashes again; This time it hit the cow
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X