കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

31 രാജ്യങ്ങളില്‍ നിന്ന് 148 വിമാന സര്‍വ്വീസുകള്‍; കൂടുതലും കേരളത്തിലേക്ക്; കണ്ണൂരിലേക്കും സര്‍വ്വീസ്

  • By News Desk
Google Oneindia Malayalam News

ദില്ലി: കൊറോണ വൈറസ് പ്രതിസന്ധിയെ ഗള്‍ഫ് ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ കുടുങ്ങി കിടക്കുന്ന പ്രവാസികളെ നാട്ടിലെത്തിക്കുന്ന വന്ദേമാതരം മിഷന്റെ രണ്ടാം ഘട്ടം ശനിയാഴ്ച്ചയാണ് ആരംഭിക്കുന്നത്. ഇതിന്റെ ഭാഗമായി 31 രാജ്യങ്ങളില്‍ നിന്നുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കും.

ആദ്യ ഘട്ടത്തില്‍ അബുദാബിയില്‍ നിന്നും കൊച്ചി നെടുമ്പാശ്ശേരിയില്‍ എയര്‍ ഇന്ത്യ എക്‌സപ്രസ് വിമാനമായിരുന്നു ആദ്യം എത്തിയത്. ഇതുള്‍പ്പെടെ എട്ട് വിമാനങ്ങളാണ് ആദ്യ ദിനം വിദേശത്ത് നിന്നും ഇന്ത്യയുടെ വിവിധ നഗരങ്ങളിലെത്തിയത്. കര്‍ശന സുരക്ഷാ മാനദണ്ഡങ്ങളോടെയാണ് യാത്രക്കാരെ കൊണ്ട് വരുന്നത്.

സ്റ്റൈലില്‍ പൊളിച്ചെഴുത്തുമായി രാഹുല്‍, 2 നിര്‍ദേശം, ആ പദ്ധതി തിരിച്ചെത്തും, മാസ്റ്റര്‍ സ്‌ട്രോക്ക്സ്റ്റൈലില്‍ പൊളിച്ചെഴുത്തുമായി രാഹുല്‍, 2 നിര്‍ദേശം, ആ പദ്ധതി തിരിച്ചെത്തും, മാസ്റ്റര്‍ സ്‌ട്രോക്ക്

കേരളത്തിലേക്ക് കൂടുതല്‍ സര്‍വ്വീസ്

കേരളത്തിലേക്ക് കൂടുതല്‍ സര്‍വ്വീസ്

രണ്ടാം ഘട്ടത്തില്‍ 31 രാജ്യങ്ങളില്‍ നിന്നായാണ് ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നത്. കേരളം ഉള്‍പ്പെടെയുള്ള 13 സംസ്ഥാനങ്ങളിലേക്കായി 149 വിമാന സര്‍വ്വീസുകളാണുണ്ടാവുക. കേരളത്തിലേക്കാണ് കൂടുതല്‍ സര്‍വ്വീസുകള്‍ നടത്തുന്നത്. 31 സര്‍വ്വീസുകളാണ്. എന്നാല്‍ ഇത് 43 ആയി ഉയര്‍ത്തിയേക്കാമെന്നാണ് വ്യേമയാന മന്ത്രാലയം നല്‍കുന്ന സൂചന.

മെയ് 22 വരെ

മെയ് 22 വരെ

ആദ്യഘട്ടങ്ങളില്‍ ഉള്‍പ്പെടുത്തിയിരുന്ന രാജ്യങ്ങള്‍ക്ക് പുറമേ 18 രാജ്യങ്ങളില്‍ നിന്നു കൂടി രണ്ടാം ഘട്ടത്തില്‍ പ്രവാസികളെ കൊണ്ട് വരും. ഈ മാസം 22 വരെയാണ് രണ്ടാം ഘട്ടം നിലനില്‍ക്കുന്നത്. രണ്ടാം ഘട്ടത്തില്‍ ഇന്ത്യയിലും വിദേശത്ത് നിന്നുമുള്ള ചെറു നഗരങ്ങളെ പ്രധാന വിമാനത്താവളങ്ങളുമായി ബന്ധിപ്പിച്ച് ഫീഡര്‍ വിമാനങ്ങളുണ്ടാക്കും. ചണ്ഡീഗഢിലേക്കും ജയ്പൂരിലേക്കും ഓരോ വിമാന സര്‍വ്വീസുകള്‍ നടത്താനും തീരുമാനമുണ്ട്.

കണ്ണൂരിലേക്കും

കണ്ണൂരിലേക്കും

രണ്ടാം ഘട്ടത്തില്‍ റഷ്യ, ജര്‍മനി, ജപ്പാന്‍, ഇറ്റലി, ഫ്രാന്‍സ്, നൈജീരിയ, കാനഡ, ഇന്തോനേഷ്യ, ഓസ്‌ട്രേലിയ, അമേരിക്ക, യു.കെ, കസാഖ്‌സ്താന്‍, കാര്‍ഗിസ്താന്‍, യുക്രൈന്‍, ജോര്‍ജിയ, താജികിസ്താന്‍, അര്‍മീനിയ, ബെലാറസ്, തായ്‌ലാന്‍ഡ്, അയര്‍ലാന്റ്, യുഎഇ, സൗദി അറേബ്യ, മലേഷ്യ, ഒമാന്‍, ഫിലിപ്പീന്‍സ്, സിംഗപൂര്‍, കുവൈത്ത്, ബഹ്‌റൈന്‍, നേപ്പാള്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളാണ് രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മോസ്‌കോയില്‍ നിന്ന് കണ്ണൂരിലേക്കും യുക്രൈനില്‍ നിന്ന് കൊച്ചിയിലേക്കും സര്‍വ്വീസുകള്‍ ഉണ്ട്.

സംസ്ഥാനങ്ങള്‍

സംസ്ഥാനങ്ങള്‍

ഈ രാജ്യങ്ങളില്‍ നിന്നും കേരളം, ദില്ലി, കര്‍ണ്ണാടകം, തെലങ്കാന, ഗുജറാത്ത്, രാജസ്ഥാന്‍, ആന്ധപ്രദേശ്, പഞ്ചാബ്, ബീഹാര്‍, ഉത്തര്‍പ്രദേശ്, ഒഡീഷ, ജമ്മുകശ്മീര്‍, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലേക്കാണ് സര്‍വ്വീസ് നടത്തുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും കേരളത്തിലേക്കാണ് രണ്ടാം ഘട്ടത്തില്‍ കൂടുതല്‍ സര്‍വ്വീസുകള്‍ ഉണ്ടാവുക.

സര്‍വ്വീസുകള്‍ കൂട്ടി

സര്‍വ്വീസുകള്‍ കൂട്ടി

ഈ ഘട്ടത്തില്‍ യുഎയില്‍ നിന്നും ആറ് സര്‍വ്വീസുകളാണ് രണ്ടാം ഘട്ടത്തില്‍ എത്തുക. ഇത് 11 ആയേക്കും. ഒമാനില്‍ നിന്നും നാല് സര്‍വ്വീസുകളും സൗദി അറേബ്യയില്‍ നിന്നും മൂന്ന്, ഖത്തറില്‍ നിന്നും രണ്ട്, കുവൈത്തില്‍ നിന്നും രണ്ട്, റഷ്യ, ബഹ്‌റൈന്‍, അയര്‍ലന്റ്, ഇറ്റലി, ഫ്രാന്‍സ്, താജികിസ്താന്‍, ഇന്‍ഡോനേഷ്യ, ഓസ്‌ട്രേലിയ, യുക്രൈന്‍, യുകെ, മലേഷ്യ, അമേരിക്ക, അര്‍മീനിയ, ഫിലിപ്പിന്‍സ് തുടങ്ങിയ ഇടങ്ങളില്‍ നിന്നും ഓരോ സര്‍വ്വീസുകളുമാണ് രണ്ടാം ഘട്ടത്തില്‍ നടത്തുക.

Recommended Video

cmsvideo
mammootty gives free flight tickets to gulf malayalees
6037 പ്രവാസി ഇന്ത്യക്കാര്‍

6037 പ്രവാസി ഇന്ത്യക്കാര്‍

64 വിമാന സര്‍വ്വീസുകളണ് ആദ്യഘട്ടത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ 42 സര്‍വ്വീസുകള്‍ എയര്‍ ഇന്ത്യയും 24 സര്‍വ്വീസുകള്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസുമാണ് നടത്തുന്നത്. ചൊവ്വാഴ്ച്ച 13 വിമാന സര്‍വ്വീസുകളാണ് നടത്തിയത്. ന്യൂയോര്‍ക്ക്, സിംഗപൂര്‍, ധാക്ക, ക്വലാലംപൂര്‍, എന്നിവിടങ്ങളില്‍ നിന്നുള്ള സര്‍വ്വീസുകള്‍ ഇതില്‍ ഉള്‍പ്പെടും. വന്ദേ ദൗത്യത്തിന്റെ ആദ്യ ഘട്ടത്തില്‍ അഞ്ച് ദിവസത്തിനുള്ളില്‍ 6037 പ്രവാസി ഇന്ത്യക്കാരാണ് നാട്ടില്‍ തിരിച്ചെത്തിയത്.

English summary
Vande Bharat Mission; 148 Flights From 31 countries
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X