Get Updates
Get notified of breaking news, exclusive insights, and must-see stories!

വന്ദേ ഭാരത് മിഷന്‍ രണ്ടാംഘട്ടം 16 മുതല്‍; 31 രാജ്യങ്ങളിലെ പ്രവാസികള്‍ ഇന്ത്യയിലെത്തും

ദില്ലി: കൊറോണ കാരണം വിദേശത്ത് കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്ന വന്ദേ ഭാരത് മിഷന്റെ രണ്ടാംഘട്ടം മെയ് 16 മുതല്‍. ഒരാഴ്ച നീളുന്ന രണ്ടാംഘട്ടം 22ന് അവസാനിക്കും. 31 രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളെയാണ് ഈ വേളയില്‍ ഇന്ത്യയിലെത്തിക്കുക. 149 വിമാന സര്‍വീസുകള്‍ നടത്തുമെന്നും സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രണ്ട് ഘട്ടങ്ങളായിട്ടാണ് വന്ദേഭാരത് മിഷന്‍ നടപ്പാക്കുക എന്ന് സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

m

മെയില്‍ രണ്ടു ലക്ഷം പ്രവാസികളെ നാട്ടിലെത്തിക്കാന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജൂണ്‍ പകുതിയാകുമ്പോഴേക്കും നാല് ലക്ഷത്തോളം പേരെ നാട്ടിലെത്തിക്കാന്‍ സാധിക്കുമെന്നും സര്‍ക്കാര്‍ കരുതുന്നു. ഗള്‍ഫ്, അമേരിക്ക, സൗത്ത് ഈസ്റ്റ് ഏഷ്യ, ബ്രിട്ടന്‍ എന്നീ മേഖലകളില്‍ നിന്നാണ് ആദ്യഘട്ടത്തില്‍ പ്രവാസികളെ കൊണ്ടുവരുന്നത്. വാണിജ്യ വിമാനങ്ങളും കപ്പലുകളുമാണ് ഇതിന് ഉപയോഗിക്കുന്നത്. ഗള്‍ഫ് യുദ്ധകാലത്തിന് ശേഷമുള്ള ഏറ്റവും വലിയ രക്ഷാദൗത്യമാണിതെന്ന് സര്‍ക്കാര്‍ പറയുന്നു. പ്രവാസികള്‍ തന്നെയാണ് അവരുടെ യാത്രാ ചെലവ് എടുക്കേണ്ടത്. സര്‍ക്കാരിന്റെ ഈ തീരുമാനം ഏറെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.

നാട്ടിലേക്ക് വരുന്ന പ്രവാസികള്‍ യാത്രാ ചെലവ് സ്വന്തമായി വഹിക്കണമെന്നാണ് വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞത്. രാജ്യത്തെത്തിയാല്‍ എല്ലാവരും 14 ദിവസം ക്വാറന്റൈനിലാകും. സൗകര്യങ്ങള്‍ സംസ്ഥാനങ്ങളാണ് ഒരുക്കുക. ആദ്യ ആഴ്ചയില്‍ എയര്‍ ഇന്ത്യ മാത്രമാകും സര്‍വീസ് നടത്തുക എന്നും മന്ത്രി പറഞ്ഞു.

Recommended Video

cmsvideo
    The captain of the aircraft was a Malayali; Proudly exiled parents | Oneindia Malayalam

    കൊറോണ രോഗമില്ലെന്ന് ഉറപ്പുള്ളവരെ മാത്രമേ നാട്ടിലേക്ക് കൊണ്ടുവരൂ എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്. പുറപ്പെടുന്നതിന് മുമ്പ് പരിശോധന നടത്തും. നാട്ടിലെത്തിയാലും വൈദ്യ പരിശോധന നടത്തും. 14 ദിവസം ക്വാറന്റൈനിലിരിക്കണം. രോഗമില്ലെന്ന് ഉറപ്പായാല്‍ വീട്ടിലേക്ക് തിരിക്കാം. ആദ്യഘത്തില്‍ പ്രയാസം നേരിടുന്നവരെയാണ് പരിഗണിക്കുക. രണ്ടാംഘട്ടത്തില്‍ ബാക്കിയുള്ളവരെയും.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+