Get Updates
Get notified of breaking news, exclusive insights, and must-see stories!

9 പുതിയ വന്ദേ ഭാരത് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി; വിശദവിവരങ്ങൾ

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച ഒമ്പത് പുതിയ വന്ദേ ഭാരത് എക്‌സ്‌പ്രസ് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്തു. വീഡിയോ കോൺഫറൻസിംഗിലൂടെ ആയിരുന്നു അദ്ദേഹം ഫ്ലാ​ഗ് ഓഫ് നടത്തിയത്. ഇതോടെ മൊത്തം സെമി - ഹൈ സ്പീഡ് ട്രെയിനുകളുടെ എണ്ണം 34 ആയി.

ഇന്ന് യാത്ര ആരംഭിക്കുന്ന വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകൾ ഇന്ത്യയിലുടനീളമുള്ള വിനോദ സഞ്ചാരം വർദ്ധിപ്പിക്കുന്നതിനൊപ്പം കണക്റ്റിവിറ്റി ഗണ്യമായി മെച്ചപ്പെടുത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു. യാത്രാ സമയം കുറയ്ക്കുന്നുവെന്ന് ഉറപ്പാക്കാൻ മൾട്ടി മോഡൽ കണക്റ്റിവിറ്റിയിലും യാത്രാ എളുപ്പത്തിലും സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

vande bharat

" ഈ അടിസ്ഥാന സൗകര്യ വികസനം 140 കോടി ഇന്ത്യക്കാരുടെ അഭിലാഷങ്ങൾ സഫലമാക്കുന്നു, ഇതാണ് രാജ്യം ഇപ്പോൾ ആഗ്രഹിക്കുന്നത്," പ്രധാനമന്ത്രി പറഞ്ഞു. രാജസ്ഥാൻ, തമിഴ്‌നാട്, തെലങ്കാന, ആന്ധ്രാപ്രദേശ്, കർണാടക, ബീഹാർ, പശ്ചിമ ബംഗാൾ, കേരളം, ഒഡീഷ, ജാർഖണ്ഡ്, ഗുജറാത്ത് എന്നീ 11 സംസ്ഥാനങ്ങളിൽ ഈ ഒമ്പത് ട്രെയിനുകൾ അതിവേഗ കണക്റ്റിവിറ്റി നൽകും.

"കഴിഞ്ഞ 9 വർഷത്തിനിടയിൽ പ്രധാനമന്ത്രി മോദി റെയിൽവേ സംവിധാനത്തെ അസാധാരണമാം വിധം മാറ്റിമറിച്ചു. ഇന്ന് റെയിൽവേ സ്റ്റേഷനുകൾ വൃത്തിയുള്ളതും പുതിയ സൗകര്യങ്ങളോടെയുമാണ്, " ഫ്ലാഗ് ഓഫ് ചടങ്ങിൽ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.

പ്രധാനമന്ത്രി മോദി ഞായറാഴ്ച ഫ്ലാഗ് ഓഫ് ചെയ്ത പുതിയ ട്രെയിനുകളുടെ വിവരം.

1) ഉദയ്പൂർ - ജയ്പൂർ വന്ദേ ഭാരത് എക്സ്പ്രസ്,

2. തിരുനെൽവേലി - മധുര - ചെന്നൈ വന്ദേ ഭാരത് എക്‌സ്പ്രസ്

3. ഹൈദരാബാദ് - ബെംഗളൂരു വന്ദേ ഭാരത് എക്‌സ്പ്രസ്

4. വിജയവാഡ - ചെന്നൈ (റെനിഗുണ്ട വഴി) വന്ദേ ഭാരത് എക്‌സ്പ്രസ്

5. പട്‌ന - ഹൗറ വന്ദേ ഭാരത് എക്‌സ്പ്രസ്

6. കാസർകോട് - തിരുവനന്തപുരം വന്ദേ ഭാരത് എക്‌സ്പ്രസ്

7. റൂർക്കേല - ഭുവനേശ്വർ - പുരി വന്ദേ ഭാരത് എക്‌സ്പ്രസ്

8. റാഞ്ചി - ഹൗറ വന്ദേ ഭാരത് എക്‌സ്പ്രസ്

9. ജാംനഗർ - അഹമ്മദാബാദ് വന്ദേ ഭാരത് എക്‌സ്പ്രസ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+