ബെംഗളൂരുവില്‍ അവസാനവട്ട ഒരുക്കങ്ങളില്‍ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍; സസ്പെന്‍സ് ബാക്കി
ബെംഗളൂരു: രാജ്യത്തെ ട്രെയിന്‍ യാത്രക്കാര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍. പ്രീമിയം സൗകര്യങ്ങളോടെ രാത്രികാല യാത്ര വാഗ്ദാനം ചെയ്യുന്ന വന്ദേ ഭാരത് സ്ലീപ്പര്‍ അധികം വൈകാതെ സര്‍വീസ് ആരംഭിക്കുമെന്നാണ് റെയില്‍വേ ഉറപ്പു നല്‍കുന്നത്. ബെംഗളൂരുവില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ട്രെയിനുകള്‍ ഇപ്പോള്‍ പരീക്ഷണ ഘട്ടങ്ങളിലൂടെയാണ് കടന്നു പോകുന്നത്.
വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനിന്റെ രണ്ടാമത്തെ റേക്കും ട്രയല്‍ റണ്‍ പൂര്‍ത്തിയാക്കി ബെംഗളൂരുവില്‍ തിരിച്ചെത്തി. ഈ മാസം ആദ്യം ട്രയല്‍ റണ്‍ പൂര്‍ത്തിയാക്കിയതിന് ശേഷമാണ് റേക്ക് നഗരത്തില്‍ എത്തിച്ചത്.

ഭാരത് എര്‍ത്ത് മൂവേഴ്സ് ലിമിറ്റഡ് (ബിഇഎംഎല്‍) ആണ് ഈ റേക്കുകള്‍ നിര്‍മ്മിച്ചത്. തുടര്‍ന്നാണ് വേഗപരിശോധനയ്ക്കായി ട്രയല്‍ റണ്ണുകള്‍ നടത്തിയത്. ട്രയല്‍ റണ്ണിന് ശേഷം റിസര്‍ച്ച് ഡിസൈന്‍സ് ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് ഓര്‍ഗനൈസേഷനും റെയില്‍വേ സുരക്ഷാ കമ്മീഷണറും നിര്‍മാണത്തില്‍ ചില തിരുത്തലുകള്‍ ചൂണ്ടിക്കാട്ടി. റെയില്‍വേ ബോര്‍ഡിന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് അടുത്ത ഘട്ടം ആസൂത്രണം ചെയ്യുമെന്ന് ഇന്റഗ്രല്‍ കോച്ച് ഫാക്ടറി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
റെയില്‍വേയുടെ അംഗീകാരം ലഭിക്കുന്നതിന് മുമ്പ് ഈ തിരുത്തലുകള്‍ അനിവാര്യമാണ്. നിര്‍ദേശിക്കപ്പെട്ട തിരുത്തലുകള്‍ വരുത്തുന്നതിനായി റേക്കുകള്‍ ഉടന്‍ തന്നെ അസംബ്ലി ലൈനിലേക്ക് മാറ്റും. സര്‍വീസ് ആരംഭിക്കുന്നതിന് മുന്‍പ് സുരക്ഷാ പരിശോധനകള്‍ ഉള്‍പ്പെടെ പൂര്‍ത്തിയാക്കും. ഈ വര്‍ഷം അവസാനത്തോടെ റേക്ക് പൂര്‍ണമായും സര്‍വീസിന് സജ്ജമാക്കാന്‍ കഴിയുമെന്നാണ് ഉദ്യോഗസ്ഥര്‍ പ്രതീക്ഷിക്കുന്നത്.
ആദ്യത്തെ രണ്ട് റേക്കുകള്‍ക്ക് പുറമേ, എട്ട് റേക്കുകള്‍ കൂടി ബിഇഎംഎല്ലില്‍ നിന്ന് ഉടന്‍ വരാനുണ്ട്. അഞ്ച് സര്‍വീസുകള്‍ നടത്താന്‍ പര്യാപ്തമായ ആദ്യത്തെ 10 റേക്കുകളുടെ നിര്‍മ്മാണം അടുത്ത വര്‍ഷം മാര്‍ച്ചോടെ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. അതേസമയം സര്‍വീസ് നടത്തേണ്ട റൂട്ടുകള്‍ സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ല. റേക്ക് പൂര്‍ണ സര്ട്ടിഫിക്കേഷന് നേടിയതിനു ശേഷം മാത്രമേ റെയില്‍വേ അന്തിമ റൂട്ടുകള്‍ പ്രഖ്യാപിക്കൂ.
ആഡംബര സൗകര്യങ്ങളുള്ള ഇന്റീരിയര്‍, കൂടുതല്‍ സുരക്ഷിതവും മെച്ചപ്പെട്ടതുമായ യാത്രാ സൗകര്യങ്ങള്‍ എന്നിവ വാഗ്ദാനം ചെയ്താണ് വന്ദേ ഭാരത് സ്ലീപ്പര്‍ എത്തുന്നത്. ഇതുവരെയുള്ള രാത്രികാല ട്രെയിന്‍ യാത്രകളുടെ അനുഭവം തന്നെ മാറ്റിമറിക്കുന്നതായിരിക്കും വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകളിലെ സുഖസൗകര്യങ്ങള്‍.
-
ബെംഗളൂരുവിന്റെ തലവര തന്നെ മാറും; ഗതാഗത കുരുക്ക് കുറയ്ക്കാൻ പദ്ധതികൾ, 3000 കോടി ഇറക്കും..! -
ബെംഗളൂരു മെട്രോ സമയം നീട്ടിയത് അറിഞ്ഞോ? ഐപിഎല്ലിന് തിരക്ക് കൂട്ടേണ്ട; പുതിയ ക്രമീകരണം ഇങ്ങനെ -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
സ്വർണം ഇനിയും താഴേക്ക് പോകുമെന്നത് സ്വപ്നം മാത്രം; 1.40 ലക്ഷത്തിലേക്ക്..പണിതരുന്നത് ചൈന അടക്കമുള്ള രാജ്യങ്ങൾ -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി












Click it and Unblock the Notifications