കാവി നിറത്തിലുള്ള വന്ദേ ഭാരത് ട്രയൽറൺ നടത്തി; നിറം മാറ്റത്തിനൊപ്പം പുതിയ സംവിധാനവും..
ചെന്നൈ: വെള്ളയും നീലയും കലർന്ന നിറത്തിന് പകരം കാവി നിറത്തിലുള്ള രാജ്യത്തെ ആദ്യ വന്ദേ ഭാരത് എക്സ്പ്രസ് പരീക്ഷണ ഓട്ടം നടത്തി. ഓറഞ്ച്- ഗ്രേ കൂട്ടിലുള്ള റേക്കാണ് ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫ്ക്ടറിയുടെ മേൽനോട്ടത്തിൽ ഇറക്കിയത്. 8 കോച്ചുകളുള്ള ട്രെയിൻ കോച്ചുകൾക്ക് പെട്ടെന്ന് പൊടി പിടിക്കുന്നു എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പുതിയ നിറം നൽകിയത്.
നിലവിലുള്ള എല്ലാ വന്ദേ ഭാരത് എക്സ്പ്രസിലും നിറം മാറ്റം പരീക്ഷിക്കുമെന്നാണ് പുറത്തുവന്നിരുന്ന റിപ്പോർട്ടുകൾ. പക്ഷേ ഒരു റേക്കിന്റെ മാത്രമാണ് നിറം മാറ്റിയത്. നിറം മാറ്റുക മാത്രമല്ല ഒപ്പം സീറ്റുകൾ കൂടുതൽ പുറകിലേയ്ക്ക് മാറ്റാൻ ഉള്ള സംവിധാനവും, വാഷ് ബേസിനുകളിലുള്ള മാറ്റവും ഉൾപ്പെടെ പുതിയ ബാച്ചുകളിലുള്ള 25 വ്യത്യാസങ്ങളാണ് ഉൾപ്പെടുത്തിയത്.

അതേസമയം രാജ്യത്തൊട്ടാകെ ഓടുന്ന വന്ദേഭാരത് എക്‌സ്പ്രസുകളിൽ യാത്രക്കാരുടെ എണ്ണത്തിൽ ഒന്നും രണ്ടും സ്ഥാനം കേരളത്തിൽ ഓടുന്ന വന്ദേ ഭാരത് ട്രെയിനിനാണ്. കാസർകോട് - തിരുവനന്തപുരം വന്ദേ ഭാരത് സർവീസിന് ആണ് ഒന്നാം സ്ഥാനം. വെെദ്യുതീകരിച്ച റെയിൽ പാതകളുള്ള എല്ലാ സംസ്ഥാനങ്ങളിലും ജൂൺ അവസാനത്തോടെ വന്ദേ ഭാരത് നൽകിക്കഴിഞ്ഞു.
അതേസമയം കേരളത്തിൽ രണ്ടാമത്തെ വന്ദേഭാരത് അനുവദിക്കുമെന്ന വാർത്തകൾ പുറത്ത് വന്നിരുന്നു. കേരളത്തിന് രണ്ടാമതായി ഒരു വന്ദേ ഭാരത് എക്സ്പ്രസ് കൂടി കേന്ദ്രം അനുവദിക്കും എന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനാണ് പറഞ്ഞത് . കാസർകോട് - തിരുവനന്തപുരം റൂട്ടിൽ ആകും പുതിയ സർവീസ് എന്നും സുരേന്ദ്രൻ പറഞ്ഞിരുന്നു,












Click it and Unblock the Notifications