വന്ദേഭാരത് ബ്രേക്കില്ലാതെ കുതിച്ചത് 463 കിലോമീറ്റര്‍; ദുരന്തം ഒഴിഞ്ഞത് ഭാഗ്യം കൊണ്ട്, ഉദ്യോഗസ്ഥര്‍ പെട്ടു

രാജ്യത്തെ ആഡംബര ട്രെയിന്‍ ആയ വന്ദേഭാരത് മികച്ച സുരക്ഷ ഒരുക്കുമെന്ന പ്രതീക്ഷ തെറ്റിക്കുന്ന പുതിയ വിവരം പുറത്ത്. ബ്രേക്കില്ലാതെ വന്ദേഭാരത് ട്രെയിന്‍ ഓടിയത് 463 കിലോമീറ്റര്‍. രണ്ട് ലോക്കോ പൈലറ്റുമാര്‍ പരാതി പറഞ്ഞിട്ടും പരിശോധിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. സംഭവം വിവാദമായതോടെ സൗത്ത് ഈസ്‌റ്റേണ്‍ റെയില്‍വെ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്.

എംഎല്‍എമാരുടെയും മന്ത്രിമാരുടെയും ശമ്പളം ഇനി സ്പാര്‍ക്ക് വഴി; സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സമാനം
എംഎല്‍എമാരുടെയും മന്ത്രിമാരുടെയും ശമ്പളം ഇനി സ്പാര്‍ക്ക് വഴി; സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സമാനം

കഴിഞ്ഞ മാസം 24നാണ് സംഭവം. ജാര്‍ഖണ്ഡിലെ ഹാതിയയില്‍ നിന്ന് ഉത്തര്‍ പ്രദേശിലെ ജാന്‍സിയിലേക്കാണ് വന്ദേഭാരത് സര്‍വീസ് നടത്തിയത്. മറ്റൊരിടത്തേക്ക് കൊണ്ടുപോകുന്ന ട്രെയിന്‍ ആയതിനാല്‍ യാത്രക്കാരുണ്ടായിരുന്നില്ല. ചരക്കുട്രെയിനിന്റെ എഞ്ചിന്‍ ഉപയോഗിച്ചായിരുന്നു യാത്ര. ബ്രേക്ക് കൃത്യമായി പ്രവര്‍ത്തിക്കുന്നില്ലെന്ന് ലോക്കോ പൈലറ്റുമാര്‍ പരാതിപ്പെട്ടെങ്കിലും മുന്നോട്ട് പോകാന്‍ അനുമതി നല്‍കുകയായിരുന്നു റെയില്‍വെ ഉദ്യോഗസ്ഥര്‍.

vande bharat travel without brake

ഹാതിയയില്‍ നിന്ന് പുറപ്പെട്ട ഉടനെ ബ്രേക്ക് കിട്ടുന്നില്ല എന്ന് ലോക്കോ പൈലറ്റിന് തോന്നിയിരുന്നു. അദ്ദേഹം ഇടയ്ക്കിടെ പരീക്ഷിച്ച് ഇക്കാര്യം ഉറപ്പിച്ചു. മുറി സ്റ്റേഷന്‍ വരെയാണ് ഇദ്ദേഹം ഓടിച്ചത്. തിരിച്ച് റാഞ്ചിയില്‍ എത്തി ലോക്കോ പൈലറ്റ് രേഖാമൂലം പരാതി നല്‍കി. മുറിയില്‍ നിന്ന് കയറിയ മറ്റൊരു ലോക്കോ പൈലറ്റും സമാനമായ പരാതി അറിയിച്ചു. എന്നിട്ടും വന്ദേഭാരത് നിര്‍ത്തിയിട്ട് പരിശോധിക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല.

മൈക്ക് എറിഞ്ഞ് കോണ്‍ഗ്രസ് എംഎല്‍എ; പരിപാടിയില്‍ അവഗണിച്ചതില്‍ അരിശം, ബിജെപിക്കെതിരെ വെല്ലുവിളി
മൈക്ക് എറിഞ്ഞ് കോണ്‍ഗ്രസ് എംഎല്‍എ; പരിപാടിയില്‍ അവഗണിച്ചതില്‍ അരിശം, ബിജെപിക്കെതിരെ വെല്ലുവിളി

ഉത്തര്‍ പ്രദേശിലെ ചന്ദോലി ജില്ലയിലെ ദീന്‍ ദയാല്‍ ഉപാധ്യായ സ്റ്റേഷനില്‍ എത്തിയ വേളയിലാണ് ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക് തയ്യാറായത്. അത്രയും ദൂരം ട്രെയിന്‍ ഓടിയത് ബ്രേക്ക് സംവിധാനം കാര്യക്ഷമമായി പ്രവര്‍ത്തിക്കാതെയാണ്. പരിശോധനയില്‍ തകരാര്‍ കണ്ടെത്തി. കോച്ചും വാഗണും അറ്റക്കുറ്റപ്പണി നടത്തുന്ന ജീവനക്കാരുടെ വീഴ്ചയാണ് എന്നാണ് പ്രാഥമിക നിഗമനം. റാഞ്ചി ഡിവിഷണല്‍ മാനേജര്‍ വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സൗത്ത് ഈസ്റ്റ് റെയില്‍വെ നിര്‍ദേശിച്ചിരിക്കുന്നത്.

തൃശൂര്‍ പൂരം കലക്കല്‍; റിപ്പോര്‍ട്ട് മടക്കിയത് പ്രശംസനീയം എന്ന് പിവി അന്‍വര്‍, നീതിയിലേക്കുള്ള ചുവട്
തൃശൂര്‍ പൂരം കലക്കല്‍; റിപ്പോര്‍ട്ട് മടക്കിയത് പ്രശംസനീയം എന്ന് പിവി അന്‍വര്‍, നീതിയിലേക്കുള്ള ചുവട്

ബ്രേക്ക് സംവിധാനം പൂര്‍ണമായി പ്രവര്‍ത്തിക്കാത്ത ട്രെയിന്‍ 463 കിലോമീറ്ററോളം സര്‍വീസ് നടത്തിയത് ഉന്നത ഉദ്യോഗസ്ഥരെ അമ്പരപ്പിച്ചിട്ടുണ്ട്. ദീന്‍ ദയാല്‍ ഉപാധ്യായ സ്റ്റേഷനില്‍ നടത്തിയ പരിശോധനയില്‍ എല്ലാ കോച്ചുകളുടെയും ബ്രേക്കിങ് സംവിധാനം ഐസൊലേറ്റ് ചെയ്ത നിലയിലാണെന്ന് കണ്ടെത്തി. പുറപ്പെടുന്നതിന് മുന്‍പ് ബ്രേക്കിങ് സംവിധാനം പരിശോധിക്കുന്നതില്‍ ജീവനക്കാര്‍ പരാജയപ്പെട്ടു. കൂടാതെ വന്ദേ ഭാരത് ട്രെയിനുകളുടെ സാങ്കേതിക ബ്രേക്കിങ് രീതികളെക്കുറിച്ച് ട്രെയിന്‍ ജീവനക്കാര്‍ക്ക് കൃത്യമായ ധാരണയില്ലാത്തതും സുരക്ഷയെ ബാധിച്ചെന്നാണ് വിലയിരുത്തല്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma