Get Updates
Get notified of breaking news, exclusive insights, and must-see stories!

ആന്ധ്രയില്‍ മത്സരിക്കുമെന്ന് തുറന്നുപ്രഖ്യാപിച്ച് വാണി വിശ്വനാഥ്.... മത്സരിക്കുന്നത് നഗരിയില്‍

Recommended Video

cmsvideo
    ആന്ധ്രയില്‍ മത്സരിക്കുമെന്ന് തുറന്നുപ്രഖ്യാപിച്ച് വാണി വിശ്വനാഥ്

    ചെന്നൈ: മലയാളത്തിന്റെ പ്രിയനടിയും ദക്ഷിണേന്ത്യയുടെ ആക്ഷന്‍ റാണിയുമായ വാണി വിശ്വനാഥ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്നു എന്ന റിപ്പോര്‍ട്ട് വൈറലായിരുന്നു. ഇപ്പോഴിതാ താരം തന്നെ ഇതിന് വിശദീകരണവുമായി എത്തിയിരിക്കുകയാണ്. തന്റെ രാഷ്ട്രീയ പ്രവേശനം അവര്‍ സ്ഥിരീകരിച്ചിരിക്കുകയാണ്. ആന്ധ്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുമെന്നാണ് അവര്‍ അറിയിച്ചിരിക്കുന്നത്. ചിറ്റൂരിലെ നഗരി മണ്ഡലത്തില്‍ തെലുങ്ക് ദേശം പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായിട്ടാണ് വാണി മത്സരിക്കുക. അതേസമയം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ടിഡിപിക്ക് വേണ്ടി പ്രചാരണത്തിനും താരം ഇറങ്ങുന്നുണ്ട്. സജീവ രാഷ്ട്രീയപ്രവേശനത്തിന് മുമ്പ് ചന്ദ്രബാബു നായിഡുവുമായി ചര്‍ച്ച നടത്തിയെന്നും വാണി വിശ്വനാഥ് വ്യക്തമാക്കി.

    1

    അതേസമയം ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം പിന്നീടുണ്ടാകുമെന്നും അവര്‍ അറിയിച്ചു. എന്‍ടിആറിന്റെ നായികമായി തെലുങ്കില്‍ അഭിനയിച്ചിട്ടുണ്ട് വാണി. ഇതാണ് അവരെ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കാനുള്ള പ്രധാന കാരണം. എന്‍ടിആറിന്റെ നായികമാരില്‍ ജീവിച്ചിരിക്കുന്ന ഏക നായികയും വാണിയാണ്. 1992ല്‍ പുറത്തിറങ്ങിയ സാമ്രാട്ട് അശോക എന്ന ചിത്രത്തിലാണ് എന്‍ടിആറിനൊപ്പം വാണി അഭിനയിച്ചത്. ടിഡിപി സുപ്രധാന നേതാവും മുന്‍കാല നായികയുമായ റോജ വൈഎസ്ആര്‍ കോണ്‍ഗ്രസിലേക്ക് ചേക്കേറിയതാണ് വാണിയുടെ രാഷ്ട്രീയ പ്രവേശനത്തിന് കളമൊരുക്കിയത്. 40ാം വയസ്സില്‍ വാണി രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്നും മന്ത്രിയാകുമെന്നും ജോത്സ്യന്‍ കൂടിയായിരുന്ന അച്ഛന്‍ പ്രവചിച്ചിരുന്നതായും വാണി പറയുന്നു.

    അതേസമയം ആന്ധ്രയില്‍ വാണി എത്തുന്നതോടെ ശക്തമായ പോരാട്ടം നടക്കുമെന്നാണ് സൂചന. നഗരി മണ്ഡലത്തില്‍ നടി റോജയാണ് എംഎല്‍എ. റോജയെ തോല്‍പ്പിക്കാന്‍ മറ്റൊരു നടിയെ തന്നെ ഉപയോഗിക്കുക എന്നാണ് ചന്ദ്രബാബു നായിഡു ലക്ഷ്യമിടുന്നത്. സംസ്ഥാനത്ത് ജഗന്‍ മോഹന്‍ റെഡ്ഡിക്ക് സ്വാധീമേറുന്ന എന്ന വിലയിരുത്തലിലാണ് ഇത്തരം പദ്ധതികള്‍ ടിഡിപി തുടങ്ങിയത്. ആന്ധ്രയുടെയും തമിഴ്‌നാടിന്റെ അതിര്‍ത്തി പ്രദേശമായ നഗരിയില്‍ തമിഴ്, തെലുങ്ക്, മലയാളം ഭാഷ സംസാരിക്കുന്നവരാണ് കൂടുതലുള്ളത്. ഇത് വാണിക്ക് ജയസാധ്യത വര്‍ധിപ്പിക്കുമെന്നാണ് പ്രതീക്ഷ.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+