അച്ഛന്‍ ദ്രോഹിച്ചു! നടന്‍ വിജയകുമാറിനെതിരെ ഗുരുതര ആരോപണവുമായി മകളും നടിയുമായ വനിത
Recommended Video

നടന്‍ വിജയകുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി മകളും തമിഴ് സിനിമാ താരവുമായ വനിത. വാടകയ്ക്ക് നല്‍കിയ വീട് തിരിച്ച് നല്‍കിയെല്ലെന്ന് ആരോപിച്ച് തന്നെ അച്ഛന്‍ ക്രൂരമായി ദ്രോഹിച്ചെന്നും വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടെന്നും വനിത മാധ്യമങ്ങളോട് പറഞ്ഞു.
തനിക്ക് തുല്യ അവകാശമുള്ള വീടായിട്ട് കൂടി അച്ഛന്‍ തന്നെ വീട്ടില്‍ നിന്ന് പോലീസിനെ ഉപയോഗിച്ച് ബലമായി ഇറക്കിവിടുകയാണെന്നും നടി ആരോപിച്ചു.

ഷൂട്ടിങ്ങിന്
വനിതയ്ക്കും സുഹൃത്തുക്കള്‍ക്കും വേണ്ടിയാണ് വിജയകുമാര്‍ തന്‍റെ വീട് ഒരാഴ്ചത്തേക്ക് വാടകയ്ക്ക് കൊടുത്തത്. ഒരാഴ്ചത്തേക്കായിരുന്നു വീട് നല്‍കിയത്. സാധാരണ ഷൂട്ടിങ്ങുകള്‍ക്കാണ് ആ വീട് ഉപയോഗിച്ച് പോന്നിരുന്നത്.

പിന്നിട്ടു
എന്നാല്‍ ഒരാഴ്ച പിന്നിട്ടിട്ടും വീട് ഒഴിയാന്‍ വനിത തയ്യാറായില്ല. ഇതോടെ നിയമനടപടിയുമായി മുന്നോട്ട് പോകാന്‍ വിജയകുമാര്‍ തിരുമാനിക്കുകയായിരുന്നു. വിജയകുമാര്‍ മകള്‍ക്കെതിരെ പോലീസില്‍ കേസ് കൊടുക്കുകയും ചെയ്തു.

ഒത്തു തീര്‍പ്പാക്കി
എന്നാല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തില്ല. പകരം വിഷയത്തില്‍ ഇടപെട്ട് സംഭവം ഒത്തു തീര്‍പ്പാക്കാന്‍ ശ്രമിച്ചു. നടിയെ വാടക വീട്ടിലെത്തി പോലീസ് ഒഴുപ്പിക്കുകയും ചെയ്തു.

കസ്റ്റഡിയില്‍ എടുത്തു
പിന്നാലെ താരത്തിന്‍റെ എട്ട് സുഹൃത്തുകളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. എന്നാല്‍ തന്നേയും സുഹൃത്തുക്കളേയും അച്ഛന്‍ പോലീസിനേയും ഗുണ്ടകളേയും ഉപയോഗിച്ച് പീഡിപ്പിക്കുകയാണെന്ന് നടി ആരോപിച്ചു.

അടിച്ചു
അച്ഛന്‍ ഗുണ്ടകളേയും പോലീസിനേയും വെച്ച് തന്നെ തല്ലി ചതച്ചെന്ന് നടി ആരോപിച്ചു. സിനിമയില്‍ പോലും കാണാത്ത വില്ലത്തരമാണ് അച്ഛന്‍ തന്നോട് ചെയ്തത്. ജനങ്ങള്‍ക്ക് മുന്നില്‍ അച്ഛന്‍ നല്ല പിള്ള ചമയുകയാണെന്നും നടി പറഞ്ഞു.

നടുറോഡില്‍
റൗഡികളേയും പോലീസിനേയും ഉപയോഗിച്ച് അച്ഛന്‍ തന്നെ ഇപ്പോഴും ദ്രോഹിക്കുകയാണ്. തന്നെ സഹായിക്കാന്‍ ആരും ഇല്ല. പോലീസ് പോലും തന്നെ സഹായിക്കാന്‍ തയ്യാറായില്ല.

ആരുമില്ല
താന്‍ ആരോടാണ് പരാതി പറയുക. നടനും സമൂഹത്തില്‍ വലിയ ആളും ആയതുകൊണ്ട് തന്നെ അച്ഛനൊപ്പമാണ് എല്ലാവരും. താമസിക്കാന്‍ ഒരു വീട് മാത്രമാണ് തന്‍റെ ആവശ്യം. അത് തനിക്കും കൂടി അവകാശപ്പെട്ട വീടാണെന്നും വനിത പറഞ്ഞു.

വാടക വീട്
നടി ആയതിനാല്‍ തനിക്ക് ആരും വീട് വാടകയ്ക്ക് തരുന്നില്ല. എല്ലാവരും തനിക്ക് എതിരാണ്. കുടുംബം പോലും തന്നെ കൈവിട്ടെന്നും നടി ആരോപിച്ചു.

മൂത്തമകള്‍
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വിജയകുമാറിന്‍റെ കുടുംബവുമായി വനിത അകന്ന് കഴിയുകയാണ്. വിജയ കുമാറിന്‍റെ മൂത്ത മകളാണ് വനിത. മലയാള ചിത്രമായ ഹിറ്റ്ലര്‍ ബ്രദേഴ്സിലും താരം അഭിനയിച്ചിട്ടുണ്ട്.
വീഡിയോ
വീഡിയോയുടെ പൂര്‍ണരൂപം












Click it and Unblock the Notifications