മമ്മൂട്ടിയുടെ നായിക വരലക്ഷ്മിയെ തട്ടിക്കൊണ്ടുപോയി..!! കട്ടിലില്‍ കെട്ടിയിട്ട ചിത്രം പുറത്ത്..!!

  • By: അനാമിക
Subscribe to Oneindia Malayalam

ചെന്നൈ: മമ്മൂട്ടി ചിത്രം കസബയിലൂടെ മലയാളികള്‍ക്ക് സുപരിചിതയാണ് തമിഴ്‌നടി വരലക്ഷ്മി ശരത്കൂമാര്‍. തമിഴിലെ പ്രശസ്ത നടന്‍ ശരത് കുമാറിന്റെ മകള്‍ കൂടിയായ വരലക്ഷ്മിയുടെ ഒരു ചിത്രം സോഷ്യല്‍ മീഡിയ വഴി വന്‍തോതില്‍ പ്രചരിക്കുകയാണ്. വരലക്ഷ്മിയെ തട്ടിക്കൊണ്ടുപോയെന്നാണ് വാര്‍ത്തയും ചിത്രവും പ്രചരിക്കുന്നത്.

Read Also: ഇവർ ആര്‍ത്തവ രക്തദാഹികള്‍..! കറുത്ത കുര്‍ബാന..! ആസ്ട്രല്‍ പ്രൊജക്ഷൻ ഞെട്ടിക്കും..!!

Read Also: ഒരു വര്‍ഷം കുറഞ്ഞത് പത്ത് അബോര്‍ഷന്‍..!! കഴിയുന്നത് സംവിധായകനൊപ്പം..!! അപവാദങ്ങളെക്കുറിച്ച് ഭാവന..!!

കട്ടിലിൽ കെട്ടിയിട്ട നിലയിൽ

കട്ടിലില്‍ കെട്ടിയിട്ട നിലയില്‍ വരലക്ഷ്മി കിടക്കുന്ന ചിത്രമാണ് ട്വിറ്ററിലൂടെ പ്രചരിക്കുന്നത്. കൈകള്‍ രണ്ടും കട്ടിലിനോട് ചേര്‍ത്ത് കെട്ടി, വായ് മൂടിക്കെട്ടി പേടിച്ചരണ്ട നിലയിലാണ് ചിത്രത്തില്‍ വരലക്ഷ്മി.

ഞെട്ടി സിനിമാലോകം

#varalakshmigotkidnapped എന്ന ഹാഷ്ടാഗോടു കൂടിയാണ് ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ പരക്കുന്നത്. ചിത്രം കണ്ട് സിനിമാലോകം ഒന്നാകെ ഞെട്ടിയിരിക്കുകയാണ്. വാര്‍ത്ത വളരെപ്പെട്ടെന്ന് തന്നെ പരന്നു.

നിരവധി ഊഹാപോഹങ്ങൾ

ചിത്രത്തിന്റെ സത്യാവസ്ഥയെക്കുറിച്ച് ആദ്യം ആര്‍ക്കും ഒരു വിവരവും ഉണ്ടായിരുന്നില്ല. എന്തെങ്കിലും ക്യാംപെയ്‌ന്റേയോ അതോ സിനിമാ പ്രമോഷന് വേണ്ടിയുള്ളതോ ആവാം ചിത്രമെന്ന് ഊഹാപോഹങ്ങള്‍ പരന്നു.

സത്യം വെളിപ്പെടുത്തി നടി

ഒടുവില്‍ ചിത്രത്തിന്റെ യാഥാര്‍ത്ഥ്യം വെളിപ്പെടുത്തി വരലക്ഷ്മി തന്നെ രംഗത്ത് എത്തിയതോടെയാണ് ദുരൂഹതകള്‍ നീങ്ങിയത്. താന്‍ സുരക്ഷിതയാണെന്ന് വരലക്ഷ്മി ട്വിറ്ററില്‍ കുറിച്ചു.

ചിത്രത്തിന്റെ ഭാഗം

ട്വിറ്ററില്‍ പരക്കുന്ന ചിത്രം തന്റെ പുതിയ ചിത്രത്തിന്റെ ഭാഗമാണ് എന്നും വരലക്ഷ്മി ശരത്കുമാര്‍ വെളിപ്പെടുത്തി. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങ്ള്‍ ഉടന്‍ പുറത്ത് വിടുമെന്നും നടി വ്യക്തമാക്കി.

വരലക്ഷ്മിയുടെ ട്വീറ്റ് ഇതാണ്

English summary
Varalaksmi Sarathkumar's picture is going viral as she was got kidnapped
Please Wait while comments are loading...