വാരണാസി സ്‌ഫോടനം: മുഖ്യപ്രതി വലിയുള്ളഖാന് വധശിക്ഷ വിധിച്ച് കോടതി
ദില്ലി: 2006ലെ വാരാണസി സ്‌ഫോടന പരമ്പര കേസിലെ പ്രധാന പ്രതി വലിയുള്ള ഖാന് വധശിക്ഷ വിധ വിധിച്ച് കോടതി. ഗാസിയാബാദ് കോടതിയാണ് വലിയുല്ലാ ഖാന് ശിക്ഷ വിധി. പ്രതികുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. 2006 മാര്‍ച്ച് 7ന് വാരണാസിയിലെ സങ്കട് മോചന്‍ ക്ഷേത്രത്തിലും കന്റോണ്‍മെന്റ് റെയില്‍വേ സ്റ്റേഷനിലും ഉണ്ടായ സ്‌ഫോടനങ്ങളില്‍ 18 പേര്‍ കൊല്ലപ്പെടുകയും 100 ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സ്‌ഫോടന പരമ്പര നടന്ന് 16 വർഷങ്ങൾക്ക് ശേഷമാണ് വിധി വന്നിരിക്കുന്നത്.
ശനിയാഴ്ച ജില്ലാ സെഷൻസ് ജഡ്ജി ജിതേന്ദ്ര കുമാർ സിൻഹ, കൊലപാതകം, കൊലപാതകശ്രമം, അംഗഭംഗം വരുത്തൽ തുടങ്ങിയ ഐപിസി വകുപ്പുകൾ പ്രകാരവും സ്‌ഫോടകവസ്തു നിയമപ്രകാരവും ചുമത്തിയ രണ്ട് കേസുകളിൽ വലിയുള്ളയെ ശിക്ഷിച്ചതായി ജില്ലാ സർക്കാർ അഭിഭാഷകൻ രാജേഷ് ശർമ വാർത്താ ഏജൻസിയായ പിടിഐയോട് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മതിയായ തെളിവുകളില്ലാത്തതിനാൽ ഒരു കേസിൽ പ്രതിയെ വെറുതെവിട്ടതായും അദ്ദേഹം പറഞ്ഞു.

2006 മാർച്ച് 7 ന്, ലങ്കാ പോലീസ് സ്റ്റേഷനിലെ സങ്കട് മോചക് ക്ഷേത്രത്തിനുള്ളിൽ വൈകുന്നേരം 6.15 നായിരുന്ന് ആദ്യത്തെ സ്ഫോടനം നടന്നത്. 15 മിനിറ്റിനുശേഷം, വാരണാസി കന്റോൺമെന്റ് റെയിൽവേ സ്റ്റേഷനിലെ ഫസ്റ്റ് ക്ലാസ് റിട്ടയറിങ് റൂമിന് പുറത്തും ഒരു ബോംബ് പൊട്ടിത്തെറിച്ചു. അതേ ദിവസം ദഷ്‌മവേദ് പോലീസ് സ്‌റ്റേഷനിലെ റെയിൽവേ ക്രോസിങ്ങിലെ പാളത്തിന് സമീപം ഒരു കുക്കർ ബോംബ് കണ്ടെത്തി ബോംബ് സ്ക്വാഡ് നിർവീര്യമാക്കുകയും ചെയ്തിരുന്നു.
ശക്തയായ വനിതയെന്ന് മഞ്ജു വാര്യർ, സയനോരക്ക് സ്നേഹ ചുംബനം: ഭാവനയ്ക്ക് ഇന്ന് പിറന്നാള്‍
വാരാണസിയിലെ അഭിഭാഷകർ കേസ് വാദിക്കാൻ വിസമ്മതിച്ചതിനെ തുർന്ന് അലഹബാദ് ഹൈക്കോടതിയാണ് കേസ് ഗാസിയാബാദ് ജില്ലാ കോടതിയിലേക്ക് മാറ്റിയത്. മൂന്ന് കേസുകളിലുമായി 121 സാക്ഷികളെ കോടതിയിൽ ഹാജരാക്കി വിസ്തരിച്ചിരുന്നു. വലിയുള്ള ഖാന് ബംഗ്ലാദേശിലെ ഹർകത്ത്-ഉൽ-ജിഹാദ് അൽ ഇസ്ലാമിയെന്ന തീവ്രവവാദ ഗ്രൂപ്പുമായി ബന്ധമുണ്ടെന്നും സ്‌ഫോടനത്തിന്റെ സൂത്രധാരനാണെന്നും 2006 ഏപ്രിലിൽ തന്നെ സ്‌ഫോടനങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക ദൗത്യസംഘം വ്യക്തമാക്കിയിരുന്നു.
കോടതി വിധിയെ അഭിനന്ദിച്ചുകൊണ്ട് നിരവധി നേതാക്കള്‍ രംഗത്ത് എത്തിയിട്ടുണ്ട്. ഇത് ഉത്തർപ്രദേശ് പോലീസിന്റെ അഭിനന്ദനാർഹമായ വിജയമാണ്, എന്തെങ്കിലും സംശയമുള്ളവരുണ്ടെങ്കില്‍ അവർ പോയി വിശ്രമിക്കണം എന്നായിരുന്നു മുൻ ഉത്തർപ്രദേശ് മന്ത്രി സിദ്ധാർത്ഥ് നാഥ് സിംഗിന്റെ പ്രതികരണം. യുപി പോലീസ് ഏറ്റവും മികച്ച പോലീസാണ്, അതിന് മികച്ച അന്വേഷണ വിഭാഗമുണ്ട്. അവർ നിയമം പാലിക്കുന്നു. ഇന്നത്തെ വിധി നിയമം അതിന്റെ വഴിക്ക് പോകുന്നതല്ലാതെ മറ്റൊന്നുമല്ല, രാജ്യത്തെ സമാധാനം തകർക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് ശക്തമായ ഒരു മറുപടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications