Get Updates
Get notified of breaking news, exclusive insights, and must-see stories!

പെണ്‍കുട്ടികളുടെ മേല്‍ നോട്ടുകള്‍ വിതറുന്ന പോലീസ്, വീഡിയോ വൈറല്‍

വാരാണാസി: എത്ര കഷ്ടപ്പെട്ടാലും നന്ദി കിട്ടാത്ത പ്രൊഫഷനുകളിലൊന്നാണ് പോലീസുകാരുടേത് എന്ന് പറയാറുണ്ട്. രാജ്യത്തെ ക്രമസമാധാനം പാലിക്കാനായി ഊണും ഉറക്കവും ഒഴിച്ച് കാവല്‍നില്‍ക്കുന്ന പോലീസുകാര്‍ക്ക് പോലും ചെറിയ എന്തെങ്കിലും കാര്യത്തിന് കടുത്ത വിമര്‍ശനമാണ് കേള്‍ക്കേണ്ടിവരാറുള്ളത്, ശരിയാണ്.

എന്നാല്‍ എല്ലാ പോലീസുകാരും ഇങ്ങനെ ആത്മാര്‍ഥതയുള്ളവരാണ് എന്ന് പറയാനും പറ്റില്ല. വിമര്‍ശനങ്ങള്‍ കേള്‍ക്കാനുള്ള പ്രധാനപ്പെട്ട ഒരു കാരണവും അത് തന്നെ. ഉത്തര്‍ പ്രദേശിലെ വാരാണസിയില്‍ പെണ്‍കുട്ടികളോടൊപ്പം നൃത്തം ചെയ്യുകയും അവരുടെ മേല്‍ നോട്ടുകള്‍ വാരി വിതറുകയും ചെയ്യുന്ന ഈ പോലീസുകാരെ നോക്കൂ, ഇവരെ എങ്ങനെയാണ് വിമര്‍ശിക്കാതിരിക്കുക.

policee

വാരാണാസിയില്‍ പെണ്‍കുട്ടികള്‍ക്കൊപ്പം നൃത്തം ചെയ്യുന്ന പോലീസുകാരുടെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. സെപ്തംബര്‍ 29 ന് രാത്രി ചിത്രീകരിച്ചതാണ് ഈ വീഡിയോ. പെണ്‍കുട്ടികളോടൊപ്പം നൃത്തം ചെയ്യുകയും അവരുടെ മേല്‍ നോട്ടുകള്‍ വാരിയിടുകയും ചെയ്യുന്നത് വീഡിയോയില്‍ വ്യക്തമായി കാണാം.

യൂണിഫോമിലുള്ള പോലീസുകാര്‍ ഇതൊക്കെ ചെയ്യുമ്പോള്‍ കാണികള്‍ ഇത് കണ്ട് രസിക്കുകയാണ് എന്നതും ശ്രദ്ധേയമാണ്. ബാബ ലാടഭൈരവ ക്ഷേത്രത്തിലെ വാര്‍ഷിക ആഘോഷവേളയിലാണ് ഇത്. വിശ്വാസികള്‍ ബാബ ലാടഭൈരവന്റെ വിവാഹം ആഘോഷിക്കുന്ന ചടങ്ങാണ് ഇത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+