കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗ്യാന്‍വാപി മസ്ജിദില്‍ കോടതി നിയന്ത്രണം ഏര്‍പ്പെടുത്തി; വുളു എടുക്കുന്ന സ്ഥലം സീല്‍ ചെയ്തു

Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍ പ്രദേശിലെ വാരണാസിയിലുള്ള പ്രശസ്തമായ ഗ്യാന്‍വാപി മസ്ജിദില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി കോടതി. ഇവിടെ കഴിഞ്ഞ മൂന്ന് ദിവസമായി നടത്തി വന്ന സര്‍വ്വെ അവസാനിച്ച പിന്നാലെയാണ് വാരണാസി കോടതിയുടെ നിയന്ത്രണം. നമസ്‌കാരത്തിന് മുമ്പായി വിശ്വാസികള്‍ അംഗശുദ്ധി വരുത്തുന്ന (വുളു) കുളം സീല്‍ ചെയ്യാന്‍ കോടതി നിര്‍ദേശിച്ചു.

ഈ സ്ഥലത്ത് ശിവലിംഗം കണ്ടെന്നാണ് പരാതിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകര്‍ വീഡിയോഗ്രാഫി സര്‍വ്വെയ്ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞത്. ഇക്കാര്യം ഇവര്‍ കോടതിയെ അറിയിക്കുകയും ഈ സ്ഥലത്തേക്ക് ആളുകള്‍ പ്രവേശിക്കുന്നത് തടയുകയും വേണമെന്ന് ഉന്നയിക്കുകയും ചെയ്തു. കോടതി ഇക്കാര്യം അംഗീകരിക്കുകയും ചെയ്തു. വുളു എടുക്കുന്ന സ്ഥലം ആരും ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ കോടതി ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി.

g

പള്ളിയില്‍ നടന്ന വീഡിയോഗ്രഫി സര്‍വ്വെക്കിടെ കിണറില്‍ ശിവലിംഗം കണ്ടുവെന്ന് പരിശോധനാ സംഘത്തിലുണ്ടായിരുന്ന ഒരു അഭിഭാഷകന്‍ ഇന്ന് രാവിലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പരാതിക്കാരുടെ പ്രതിനിധിയായ വിഷ്ണു ജെയിന്‍ എന്ന അഭിഭാഷകനാണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. ഇക്കാര്യം കോടതിയെ ബോധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. 12 അടി നീളവും എട്ട് ഇഞ്ച് വീതിയുമുള്ള ശിവലിംഗമാണ് കണ്ടത് എന്നാണ് അഭിഭാഷകന്‍ പറയുന്നത്. ഹിന്ദു വിഭാഗത്തിന് വേണ്ടി കോടതിയില്‍ ഹാജരായ മറ്റൊരു അഭിഭാഷകന്‍ മഥന്‍ മോഹന്‍ യാദവും ഇക്കാര്യം പറഞ്ഞു.

ഉള്ളു തുറന്ന് ആസിഫ് അലി... ആ നടിമാരെ തിരിച്ചുകൊണ്ടുവരണം, വിജയ് ബാബു വിഷയത്തില്‍ പരിമിതിഉള്ളു തുറന്ന് ആസിഫ് അലി... ആ നടിമാരെ തിരിച്ചുകൊണ്ടുവരണം, വിജയ് ബാബു വിഷയത്തില്‍ പരിമിതി

മൂന്ന് ദിവസമായി നടത്തിവന്ന സര്‍വ്വെയാണ് ഇന്ന് പൂര്‍ത്തിയായത്. പരിശോധന നടത്തിയ പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥരും അഭിഭാഷകരും ഉള്‍പ്പെടുന്ന കമ്മീഷന്റെ റിപ്പോര്‍ട്ട് നാളെ കോടതിയില്‍ സമര്‍പ്പിക്കും. ഹിന്ദു വിഭാഗത്തിന് സംതൃപ്തിയായെന്നും സുപ്രധാന തെളിവ് ലഭിച്ചുവെന്നും അഭിഭാഷകന്‍ വിഷ്ണു ഹരി ശങ്കര്‍ ജെയ്ന്‍ പറഞ്ഞു.ഹിന്ദുക്കളും മുസ്ലിങ്ങളും കോടതി ഉത്തരവ് പാലിക്കുകയും സര്‍വ്വെ പൂര്‍ത്തിയാക്കുകയും ചെയ്തുവെന്ന് വാരണാസി കളക്ടര്‍ കൗശാല്‍ രാജ് ശര്‍മ പറഞ്ഞു. കമ്മീഷന്റെ കണ്ടെത്തല്‍ സംബന്ധിച്ച് ഒന്നും വെളിപ്പെടുത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രശസ്തമായ കാശി വിശ്വനാഥ ക്ഷേത്രത്തിനോട് ചേര്‍ന്നാണ് ഗ്യാന്‍വാപി മസ്ജിദ്. മുഗള്‍ ഭരണാധികാരി ഔറംഗബീസ് ആണ് പള്ളി നിര്‍മിച്ചത്. ക്ഷേത്രത്തിന്റെ ഒരു ഭാഗം തകര്‍ത്താണ് പള്ളി നിര്‍മിച്ചതെന്നാണ് ഒരു വിഭാഗത്തിന്റെ വാദം. പള്ളിയുടെ പുറംമതിലില്‍ വിഗ്രഹങ്ങളുണ്ടെന്നും അവിടെ പ്രാര്‍ഥന നടത്താന്‍ അനുമതി വേണമെന്നും ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ നിന്നുള്ള അഞ്ച് സ്ത്രീകളാണ് വാരണാസി കോടതിയെ സമീപിച്ചത്. തുടര്‍ന്നാണ് കോടതി സര്‍വ്വെയ്ക്ക് ഉത്തരവിട്ടത്. ഹിന്ദു-മുസ്ലിം വിഭാഗങ്ങളില്‍ നിന്നുള്ള അഭിഭാഷകര്‍, പോലീസ് ഓഫീസര്‍മാര്‍, കളക്ടര്‍ എന്നിവരാണ് കമ്മീഷനിലുണ്ടായിരുന്നത്. ഗ്യാന്‍വാപി മസ്ജിദ് കമ്മിറ്റി സമര്‍പ്പിച്ച ഹര്‍ജികള്‍ അലഹാബാദ് ഹൈക്കോടതിയിലും സുപ്രീംകോടതിയിലുമുണ്ട്. വൈകാതെ ഈ ഹര്‍ജികളില്‍ വാദം കേള്‍ക്കുമെന്നാണ് കരുതുന്നത്.

Recommended Video

cmsvideo
വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam

English summary
Varanasi Court Orders to Seal Area Where Reportedly Found Shivling in Gyanvapi Mosque
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X