കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാരണാസിയില്‍ ബിജെപി അക്രമമെന്ന് കെജ്രിവാള്‍

Google Oneindia Malayalam News

വാരണാസി: ക്ഷേത്രനഗരമായ വാരണാസിയില്‍ ബി ജെ പി പ്രവര്‍ത്തകരുടെ ഭീകരപ്രവര്‍ത്തനമെന്ന് ആം ആദ്മി പാര്‍ട്ടി കണ്‍വീനറും ലോക്‌സഭ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥിയുമായ അരവിന്ദ് കെജ്രിവാള്‍. നേരത്തെ എന്നെ ഒരാളെ മാത്രമാണ് ബി ജെ പി പ്രവര്‍ത്തകര്‍ ആക്രമിച്ചിരുന്നത്. ഇപ്പോഴിതാ സാധാരണക്കാരെയും ആക്രമിക്കാന്‍ തുടങ്ങിയിരിക്കുന്നു.

വാരണാസിയിലെ ജനങ്ങള്‍ക്ക് കൂടുതല്‍ സംരക്ഷണവും സുരക്ഷയും വേണമെന്നും കെജ്രിവാള്‍ ആവശ്യപ്പെട്ടു. വാരണാസിയില്‍ കേന്ദ്രസേനയെ നിയോഗിക്കണം. ബി ജെ പി ഗുണ്ടകളെ പേടിച്ച് വാരാണാസിയിലെ ജനങ്ങള്‍ വോട്ട് ചെയ്യാന്‍ പോലും പുറത്തിറങ്ങാന്‍ പറ്റാത്ത സ്ഥിതിയിലാണ്. കഴിഞ്ഞ ദിവസം ഏതാനും ആം ആദ്മി പ്രവര്‍ത്തകര്‍ക്ക് വാരണാസിയില്‍ മര്‍ദ്ദനമേറ്റിരുന്നു.

kejriwal

റോബര്‍ട്ട് വദ്രയ്‌ക്കെതിരെ ബി ജെ പി നാടകം കളിക്കുകയാണ് എന്നും കെജ്രിവാള്‍ കുറ്റപ്പെടുത്തി. വദ്രയുടെ കാര്യത്തില്‍ ബി ജെ പിക്ക് തെളിവുകളുണ്ടെങ്കില്‍ രാജസ്ഥാനിലെ വസുദ്ധര രാജ സിന്ധ്യെ എന്തുകൊണ്ടാണ് വദ്രയെ അറസ്റ്റ് ചെയ്യാത്തത്. ബി ജെ പിയും കോണ്‍ഗ്രസും ഒരുമിച്ചുള്ള നാടകം കളിയാണ് ഇത്. ബി ജെ പി ഭരണത്തില്‍ വന്നാല്‍ വദ്ര കേസും കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ബി ജെ പിക്കെതിരായ കേസുകളും അന്വേഷിക്കില്ലെന്ന് ധാരണയിലെത്തിയിട്ടുണ്ട്.

വാരണാസിയിലെ അസി ഘട്ടില്‍ നടന്ന ആക്രമണത്തില്‍ മൂന്ന് ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു. സംഭവത്തെ തുടര്‍ന്ന് 15 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ബി ജെ പി നേതാവ് നരേന്ദ്ര മോദി, ആം ആദ്മി പാര്‍ട്ടിയുടെ അരവിന്ദ് കെജ്രിവാള്‍, കോണ്‍ഗ്രസ് നേതാവ് അജയ് റായ് എന്നിവരാണ് വാരണാസിയിലെ പ്രധാന മത്സരാര്‍ഥികള്‍. മെയ് 12 നാണ് ഇവിടെ വോട്ടെടുപ്പ്, വോട്ടെണ്ണല്‍ മെയ് 16 ന്.

English summary
Aam Aadmi Party leader Arvind Kejriwal said people of Varanasi are scared to vote
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X