കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മോദി ഭായി'ക്ക് 1000 രാഖിയുമായി വിധവകള്‍

Google Oneindia Malayalam News

വാരാണസി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അപൂര്‍വ്വമായ രക്ഷാബന്ധന്‍ സമ്മാനം നല്‍കാന്‍ ഒരുങ്ങുകയാണ് വാരാണസിയില്‍ നിന്നുള്ള ഈ വിധവകള്‍. മോദിയില്‍ തങ്ങളുടെ സഹോദരനെ കാണുന്ന നൂറുകണക്കിന് വിധവകള്‍ ചേര്‍ന്ന് 1000 രാഖിയാണ് പ്രധാനമന്ത്രിക്ക് അയച്ചുകൊടുക്കുന്നത്. തങ്ങളുടെ സ്ഥലത്ത് നിന്നും ലോക്‌സഭയിലേക്ക് മത്സരിച്ച് ജയിച്ച മോദിക്കാന്‍ സ്വന്തം കൈ കൊണ്ട് തയ്യാറാക്കിയ രാഖികളാണ് ഇവര്‍ അയക്കുക.

ജീവിത സായന്തനത്തിലെത്തിയ അമ്മമാരും മറ്റുമാണ് മോദിക്ക് വേണ്ടി രാഖി തയ്യാറാക്കുന്നത്. കൂട്ടത്തില്‍ 80 വയസ്സ് കഴിഞ്ഞ ഒരു ഡസനിലധികം ആളുകളും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ബിര്‍ള, ദുര്‍ഗാകുണ്ഡ് എന്നിവിടങ്ങളിലെ ആശ്രമങ്ങളിലാണ് രാഖി നിര്‍മാണം പൊടി പൊടിക്കുന്നത്. സുലഭ് ഇന്റര്‍നാഷണല്‍ എന്ന എന്‍ ജി ഓയാണ് ഇക്കാര്യം അറിയിച്ചത്.

raksha-bandhan

മീര സഹാബാഗി, ചേതന്‍ വിഹാര്‍ എന്നിവിടങ്ങളിലായി നേപ്പാളില്‍ നിന്നുള്ള ഒരു സംഘം സ്ത്രീകളും മോദിക്ക് വേണ്ടി രാഖി ഉണ്ടാക്കുന്നുണ്ട്. ജൂലൈ അവസാനവാരത്തിലാണ് മോദിക്ക് അയക്കാനുള്ള രാഖി ഉണ്ടാക്കാന്‍ തുടങ്ങിയത്. ഇതിനോടകം 500 രാഖിയുടെ നിര്‍മാണം കഴിഞ്ഞു. ബാക്കി കൂടി പൂര്‍ത്തിയാക്കി രക്ഷാബന്ധന്‍ ദിനമായ ആഗസ്ത് 10 ന് പ്രധാനമന്ത്രിക്ക് കിട്ടുന്ന രീതിയില്‍ ഇത് അയച്ചുകൊടുക്കും.

വാരാണസി, വൃന്ദാവന്‍ തുടങ്ങിയ സ്ഥലങ്ങളിലായി ആയിരക്കണക്കിന് വിധവകളാണ് ഉള്ളത്. ഇടുങ്ങിയ വീടുകളില്‍ താമസിക്കുന്ന ഇവരില്‍ പലര്‍ക്കും കുടുംബത്തിന്റെ സഹായമോ മറ്റോ ഉണ്ടാകില്ല. ക്ഷേത്രങ്ങളില്‍ പ്രാര്‍ഥിച്ചും ഭക്ഷണം തേടിയുമാണ് ഇവര്‍ കാലം കഴിക്കുന്നത്. വൃന്ദാവനിലും കേദാര്‍ നാഥിലുമായി ആയിരത്തഞ്ഞൂറ് വിധവകളെ സുലഭ് ഇന്റര്‍നാഷണല്‍ സംരക്ഷിക്കുന്നുണ്ട്.

English summary
The widows of Varanasi in Uttar Pradesh will send 1,000 hand-made, colourful rakhis and sweets to Prime Minister Narendra Modi who made his debut into the Lok Sabha from this holy city, an NGO said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X