കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെന്നൈയില്‍ നാശം വിതച്ച് വര്‍ധ മടങ്ങുന്നു; ബെംഗളൂരുവില്‍ മഴ കനക്കുന്നു!!

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള അവധി ചൊവ്വാഴ്ചയും തുടരും

Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട്ടിലും ആന്ധ്രപ്രദേശിലും നാശം വിതച്ച വര്‍ധ ചുഴലിക്കാറ്റിന് താല്‍ക്കാലിക ശമനം. തമിഴ്‌നാട്ടില്‍ മഴയും കാറ്റും ശക്തമായതോടെ 10 പേര്‍ മരിച്ചതായി ദുരന്തനിവാരണ സേന അറിയിച്ചു. ചെന്നൈയില്‍ നാലുപേരും കാഞ്ചീപുരം, തിരുവള്ളൂര്‍, വില്ലുപുരം, നാഗപട്ടണം എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ വീതവുമാണ് മരിച്ചത്. എന്നാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള അവധി ചൊവ്വാഴ്ചയും തുടരും.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപമെടുത്ത വര്‍ധ ചുഴലിക്കാറ്റ് മണിക്കൂറില്‍ 130-150 കിലോമീറ്റര്‍ വേഗതയില്‍ കരയിലേക്ക് കടന്നതോടെയാണ് ചെന്നൈയില്‍ നാശം വിതച്ചത്. ഉച്ചയ്ക്ക് ഒന്നരയോടെ കരയിലെത്തിയ കാറ്റ് രണ്ട് മണിക്കൂര്‍ നേരം അതിശക്തമായി തുടരുകയായിരുന്നു. ചെന്നൈയ്ക്ക് പുറമേ ആന്ധ്ര, പുതുച്ചേരി തീരങ്ങളിലും കഴിഞ്ഞ ദിവസം തന്നെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു.

മഴ തുടര്‍ന്നേയ്ക്കും

മഴ തുടര്‍ന്നേയ്ക്കും

വര്‍ധ ചുഴലിക്കാറ്റിന് താല്‍ക്കാലിക ശമനമുണ്ടായെങ്കിലും മഴയും കാറ്റും ശക്തമായി തുടരാനുള്ള സാധ്യത കണക്കിലെടുത്ത് ആളുകള്‍ വീടിന് പുറത്തിറങ്ങരുതെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

മത്സ്യ തൊഴിലാളികള്‍ക്ക്

മത്സ്യ തൊഴിലാളികള്‍ക്ക്

മഴയുടെയും കാറ്റിന്റെയും തീവ്രത കുറഞ്ഞെങ്കിലും അടുത്ത 36 മണിക്കൂറിനുള്ളില്‍ കടലില്‍ പോകരുതെന്ന് ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 മോദിയുടെ ഐക്യദാര്‍ഢ്യം

മോദിയുടെ ഐക്യദാര്‍ഢ്യം

വര്‍ധ ചുഴലിക്കാറ്റ് നാശം വിതച്ച പ്രദേശങ്ങളിലുള്ളവര്‍ക്ക് ഐക്യധാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.

 എല്ലാ പഴയതുപോലെ

എല്ലാ പഴയതുപോലെ

വര്‍ധ ചുഴലിക്കാറ്റിനെ തുടര്‍ന്ന് തിങ്കളാഴ്ച അടച്ചിട്ട ചെന്നൈ വിമാനത്താവളം ചൊവ്വാഴ്ച തുറന്നു പ്രവര്‍ത്തിയ്ക്കും. സബര്‍ബന്‍ ട്രെയിന്‍ സര്‍വ്വീസുകളും പുനരാരംഭിയ്ക്കും.

 ഗതാഗതം തടസ്സം

ഗതാഗതം തടസ്സം

ശക്തമായ കാറ്റും മഴയും ഉണ്ടായതോടെ റോഡില്‍ കടപുഴകി വീണ മരങ്ങള്‍ ഗതാഗതം തടസ്സപ്പെടുത്തി. മരങ്ങള്‍ വീണതോടെ വൈദ്യുതി ലൈനുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.

ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

തമിഴ്‌നാട്ടില്‍ നിന്ന് 10,000 ലധികം പേരെയും ആന്ധ്രയില്‍ നിന്ന് 9,400 പേരെയും മാറ്റിപ്പാര്‍പ്പിച്ചതായി ഇരു സംസ്ഥാനങ്ങളുടേയും മുഖ്യമന്ത്രിമാര്‍ വ്യക്തമാക്കി.

 രക്ഷാപ്രവര്‍ത്തനത്തിന് സജ്ജം

രക്ഷാപ്രവര്‍ത്തനത്തിന് സജ്ജം

ഇന്ത്യന്‍ നാവിക സേന, വ്യോമസേന എന്നിവര്‍ ആളുകളെ ഒഴിപ്പിക്കുന്നതിനും രക്ഷാ പ്രവര്‍ത്തനത്തിനും സജ്ജരായി നിലയുറപ്പിച്ചിട്ടുണ്ട്.

English summary
Cyclone Vardah: Death toll rises in Tamil Nadu, more than 10,000 people rescued, schools to remain shut.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X