Get Updates
Get notified of breaking news, exclusive insights, and must-see stories!

വരുണ്‍ ഗാന്ധി പാരയാകുമോ? 1984 ആവര്‍ത്തിക്കാനുള്ള ബിജെപി തന്ത്രം പാളി... മറുപടി ഇങ്ങനെ

ന്യൂഡല്‍ഹി: ഉത്തര്‍ പ്രദേശില്‍ ബിജെപിക്ക് വലിയ തലവേദനയായിരിക്കുകയാണ് വരുണ്‍ ഗാന്ധി. ബിജെപി നേതൃത്വത്തെ പല കാര്യങ്ങളിലും രൂക്ഷമായി വിമര്‍ശിക്കുന്ന വരുണിന് ഇത്തവണ സിറ്റിങ് മണ്ഡലത്തില്‍ മല്‍സരിക്കാന്‍ ബിജെപി അവസരം നല്‍കിയില്ല. വരുണിന്റെ പിലിഭിത്തില്‍ ഇത്തവണ ജിതിന്‍ പ്രസാദയാണ് ബിജെപിക്ക് വേണ്ടി മല്‍സരിക്കുന്നത്.

വരുണിനെ മാറ്റി നിര്‍ത്തിയത് തിരിച്ചടിയാകുമെന്ന് സൂചന ലഭിച്ചതോടെ അദ്ദേഹത്തെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു ബിജെപി നേതൃത്വം. റായ്ബറേലിയില്‍ മല്‍സരിക്കാമെന്ന ഒരു വാഗ്ദാനം ബിജെപി നേതൃത്വം അദ്ദേഹത്തിന് മുന്നില്‍ വച്ചു. ഒരാഴ്ച്ചയ്ക്ക് ശേഷം വാഗ്ദാനം വരുണ്‍ നിരസിച്ചു എന്നാണ് ഏറ്റവും പുതിയ വിവരം.

priyanka-varun-gandhi

കോണ്‍ഗ്രസിന്റെ തട്ടകങ്ങളാണ് റായ്ബറേലിയും അമേഠിയും. 2019ലെ തിരഞ്ഞെടുപ്പില്‍ സ്മൃതി ഇറാനി അമേഠിയില്‍ രാഹുല്‍ ഗാന്ധിയെ പരാജയപ്പെടുത്തിയതോടെ കോണ്‍ഗ്രസ് റായ്ബറേലിയില്‍ മാത്രമായി. സോണിയ ഗാന്ധി ഏറെ കാലമായി മല്‍സരിക്കുന്ന ഈ മണ്ഡലത്തില്‍ ഇത്തവണ കോണ്‍ഗ്രസിന് വേണ്ടി പ്രിയങ്ക ഗാന്ധി എത്തുമെന്നാണ് സൂചനകള്‍.

ബന്ധുവായ പ്രിയങ്ക ഗാന്ധിക്കെതിരെ മല്‍സരിക്കാനില്ല എന്നാണ് വരുണ്‍ ഗാന്ധിയുടെ നിലപാടത്രെ. എന്നാല്‍ വരുണിന്റെ നിലപാട് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ബിജെപി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ബിജെപിയുടെ യുപി ഉപാധ്യക്ഷന്‍ വിജയ് ബഹാദൂര്‍ പഥകിനോട് പ്രതികരണം ചോദിച്ചപ്പോള്‍ തനിക്കൊന്നുമറിയില്ല, മുതിര്‍ന്ന നേതാക്കളോട് ചോദിക്കൂ എന്നായിരുന്നു മറുപടി.

എന്നാല്‍ മുതിര്‍ന്ന നേതാക്കള്‍ വിഷയത്തില്‍ പ്രതികരിക്കാന്‍ മടിക്കുകയാണ്. വരുണ്‍ ഗാന്ധിയോട് താല്‍പ്പര്യമുള്ള നിരവധി ബിജെപി പ്രവര്‍ത്തകര്‍ ഉത്തര്‍ പ്രദേശിലുണ്ട്. വരുണിനെ മാറ്റി നിര്‍ത്തുന്നത് ഇവരുടെ എതിര്‍പ്പിന് ഇടയാക്കിയേക്കുമെന്ന് ബിജെപി ഭയക്കുന്നു. ഇക്കാര്യം കൂടി പരിഗണിച്ചാണ് റായ്ബറേലിയില്‍ മല്‍സരിക്കാമെന്ന നിര്‍ദേശം മുന്നോട്ട് വച്ചതത്രെ. ഇനി മറ്റേതെങ്കിലും മണ്ഡലം നല്‍കുമോ എന്നും വ്യക്തമല്ല.

വരുണ്‍ ഗാന്ധിയുടെ മാതാവ് മനേക ഗാന്ധി ഇത്തവണയും ബിജെപി ടിക്കറ്റില്‍ സുല്‍ത്താന്‍പൂര്‍ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുന്നുണ്ട്. 1984ല്‍ രാജീവ് ഗാന്ധിക്കെതിരെ മല്‍സരിച്ച ചരിത്രവും മനേക ഗാന്ധിക്കുണ്ട്. അന്ന് തോറ്റെങ്കിലും മനേക ഗാന്ധിയും കുടുംബവും ബിജെപിക്കൊപ്പം പോയി. സഞ്ജയ് ഗാന്ധിയുടെ മരണ ശേഷം ഇവരോട് മറ്റു കുടുംബാംഗങ്ങള്‍ മുഖംതിരിച്ചു എന്നായിരുന്നു ആക്ഷേപം.

മനേക ഗാന്ധി മല്‍സരിച്ച പോലെ വരുണ്‍ ഗാന്ധിയും ബന്ധുക്കള്‍ക്കെതിരെ മല്‍സരിക്കാന്‍ തയ്യാറാകുമെന്നാണ് ബിജെപിയിലെ ഒരു വിഭാഗം കരുതിയത്. അതേസമയം, വരുണ്‍ ഗാന്ധിയെ കോണ്‍ഗ്രസ് സ്വീകരിച്ചേക്കുമെന്ന പ്രചാരണവും ഒരു ഭാഗത്തുണ്ട്. സര്‍പ്രൈസ് സ്ഥാനാര്‍ഥികള്‍ അമേഠിയിലും റായ്ബറേലിയിലും വരുമെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രതികരിച്ചത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+