കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വരുണ്‍ ഗാന്ധിയ്ക്ക് ബിജെപി മടുത്തോ? കോണ്‍ഗ്രസിലേയ്ക്കെന്ന് സൂചന!! മോദിയെ വിമര്‍ശിച്ചാല്‍ ഒതുക്കും!

Google Oneindia Malayalam News

ദില്ലി: രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്ക്ക് വരാനിരിക്കെ യുവ ബിജെപി നേതാവ് കോണ്‍ഗ്രസിലേക്കെന്ന് അഭ്യൂഹങ്ങള്‍. രാഹുല്‍ ഗാന്ധി പിതൃസഹോദരന്‍റെ മകനായ വരുണിനെ കോണ്‍ഗ്രസിലേയ്ക്ക്ല സ്വാഗതം ചെയ്തുവെന്നും ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. ബിജെപി നേതൃത്വവുമായി അകന്നുകഴിയുന്ന വരുണ്‍ ഗാന്ധി കോണ്‍ഗ്രസില്‍ ചേരുമെന്ന സൂചനയുള്ളതായി ഇന്ത്യാ ടുഡേയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ജന്മനക്ഷത്രമറിഞ്ഞാല്‍ പെണ്‍കുട്ടികളുടെ സ്വഭാവമറിയാം: അശ്വതി നക്ഷത്രത്തില്‍ ജനിച്ചാല്‍ അഹങ്കാരി!! ജനിച്ചത് പൂയത്തിലെങ്കില്‍ ബുദ്ധിമതി!!ജന്മനക്ഷത്രമറിഞ്ഞാല്‍ പെണ്‍കുട്ടികളുടെ സ്വഭാവമറിയാം: അശ്വതി നക്ഷത്രത്തില്‍ ജനിച്ചാല്‍ അഹങ്കാരി!! ജനിച്ചത് പൂയത്തിലെങ്കില്‍ ബുദ്ധിമതി!!

ക്യാന്‍സറിനു കാരണം ബോസും 'വൈറ്റും'ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍: പുതിയ പഠനം പറയുന്നത് ഇങ്ങനെ... ആഹാരത്തിലെ വില്ലന്മാര്‍ ഇവര്‍!!ക്യാന്‍സറിനു കാരണം ബോസും 'വൈറ്റും'ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍: പുതിയ പഠനം പറയുന്നത് ഇങ്ങനെ... ആഹാരത്തിലെ വില്ലന്മാര്‍ ഇവര്‍!!

കഴിഞ്ഞ ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടപ്പിലും ബിജെപി വരുണ്‍ ഗാന്ധിയ്ക്ക് സീറ്റ് നല്‍കിയിരുന്നില്ല. പാര്‍ട്ടിയുടെ യൂത്ത് ഐക്കണായ വരുണ്‍ സുല്‍ത്താന്‍ പൂരില്‍ നിന്നുള്ള ലോക്സഭാംഗമാണ്. ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവാന്‍ ശേഷിയുള്ള വരുണിനെ പാര്‍ട്ടി തഴഞ്ഞതും കോണ്‍ഗ്രസില്‍ ചേരാനുള്ള അനുകൂല സാധ്യതയാണ് ആഗ്രയിലെ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ വിലയിരുത്തുന്നത്.

മോദിയെ വിമര്‍ശിച്ചാല്‍ പണി കിട്ടും!!

മോദിയെ വിമര്‍ശിച്ചാല്‍ പണി കിട്ടും!!


വരുണ്‍ ഗാന്ധിയെ ബിജെപി അടുത്ത കാലത്തായി തഴയുന്നതായും മോദിയുടെ ഭരണത്തെ വിമര്‍ശിച്ച വരുണിന്‍റെ പ്രതികരണമാണ് ഇതിന് പിന്നിലെന്നും കോണ്‍ഗ്രസ് നേതാവ് ഹാജി ജമാലുദ്ദീന്‍ ചൂണ്ടിക്കാണിക്കുന്നു. മോദിയെ വിമര്‍ശിച്ച ഫലമാണ് വരുണ്‍ ഇപ്പോള്‍ അനുഭവിക്കുന്നതെന്നും ഹാജി ജമാലുദ്ദീന്‍ പറയുന്നു. ഗുജറാത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപിയിലെ കരുത്തനായ യുവനേതാവ് വരുണ്‍ ഗാന്ധി കോണ്‍ഗ്രസിലേയ്ക്ക് പോകുന്നത് ബിജെപിയ്ക്കും തിരിച്ചടിയാവുമെന്നും ചില സൂചനകളുണ്ട്.

 രാഹുലുമായി അടുത്ത ബന്ധം

രാഹുലുമായി അടുത്ത ബന്ധം


പ്രിയങ്ക ഗാന്ധിയുടെ കുടുംബവുമായി അടുപ്പമുള്ള വരുണിന് കുടുംബങ്ങള്‍ തമ്മിലുള്ള അസ്വാരസ്യങ്ങള്‍ രാഹുലുമായുള്ള ബന്ധത്തിനും വിലങ്ങുതടിയായിട്ടില്ല. എന്നാല്‍ അമ്മ മേനകാ ഗാന്ധി പ്രമുഖ ബിജെപി നേതാവും മന്ത്രിയുമായതിനാല്‍ വരുണ്‍ കോണ്‍ഗ്രസില്‍ ചേരാന്‍ മുതിരില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

 ബിജെപിയുമായും അകലം

ബിജെപിയുമായും അകലം

ബിജെപി സംഘടിപ്പിക്കുന്ന പൊതു പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുന്ന വരുണ്‍ കളംമാറ്റത്തിന് ഒരുങ്ങുന്നവെന്ന അഭ്യൂഹത്തില്‍ കഴമമ്പുണ്ടെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. മോദിക്കും മോദിയുടെ ഭരണത്തിനുമെതിരെ പരസ്യമായി വിമര്‍ശനവുമായി രംഗത്തെത്തിയ ചുരുക്കം ബിജെപി നേതാക്കളില്‍ ഒരാളാണ് സഞ്ജയ് ഗാന്ധിയുടെ മകനായ വരുണ്‍.

 യുപിയില്‍ വരുണിനെ തഴഞ്ഞു!!

യുപിയില്‍ വരുണിനെ തഴഞ്ഞു!!


ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പിനിടെ പല ബിജെപി നേതാക്കളും വരുണിന്‍റെ പേര് നിര്‍ദേശിച്ചിരുന്നുവെങ്കിലും ബിജെപി ഇത് ചെവിക്കൊണ്ടിരുന്നില്ല എന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഹാജി മന്‍സൂര്‍ ചൂണ്ടിക്കാണിക്കുന്നത്. യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി റെക്കോര്‍ഡ‍് സീറ്റുകള്‍ സ്വന്തമാക്കിയതിന് പിന്നാലെയായിരുന്നു ഇത്. യോഗിയ്ക്ക് വേണ്ടി വരുണിനെ തഴയുകയായിരുന്നുവെന്ന് നേരത്തെയും ചില ആരോപണങ്ങള്‍ ഉണ്ടായിരുന്നു.

 പ്രിയങ്ക നിമിത്തമാകും

പ്രിയങ്ക നിമിത്തമാകും

രാഹുല്‍ ഗാന്ധിയുടെ സഹോദരി പ്രിയങ്ക ഗാന്ധിയുടെ സ്വാധീനം മൂലമാണ് ബിജെപി വരുണ്‍ കോണ്‍ഗ്രസില്‍ ചേരാന്‍ ഒരുങ്ങുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം കുടുംബങ്ങള്‍ തമ്മില്‍ സ്വരച്ചേര്‍ച്ചയില്ലെങ്കിലും രാഹുലും വരുണും ഒരിക്കലും പരസ്പരം കുറ്റപ്പെടുത്തുകയോ പരസ്യമായി ആക്രമിക്കുകയോ ചെയ്യാറില്ലെന്നും ഹാജി ചൂണ്ടിക്കാണിക്കുന്നു. ഇതെല്ലാം വരുണിന്‍റെ കോണ്‍ഗ്രസ് പ്രവേശനത്തിന് അനുകല ഘടകങ്ങളായാണ് വിലയിരുത്തപ്പെടുന്നത്.

 രാഹുലിനും കോണ്‍ഗ്രസിനും നേട്ടം

രാഹുലിനും കോണ്‍ഗ്രസിനും നേട്ടം


സുല്‍ത്താന്‍പൂരില്‍ നിന്നുള്ള ലോക്സഭാംഗമായ വരുണ്‍ ഗാന്ധിയ്ക്ക് ഫിലിബിത്- ലാഖിപൂര്‍ ഖിരി എന്നിവിടങ്ങളില്‍ നല്ല സ്വാധീനമാണുള്ളത്. യുപിയില്‍ വേറുറപ്പിക്കാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസിന് വരുണ്‍ ഗാന്ധിയുടെ പ്രവേശനം എന്തുകൊണ്ടും ഗുണം ചെയ്യുമെന്നും രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാണിക്കുന്നു.

English summary
With Rahul Gandhi more or less set to take over the party president's post in Congress, rumours are rife that he would welcome estranged cousin and Bharatiya Janata Party (BJP) MP Varun Gandhi to join India's Grand Old Party.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X