കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയ്ക്ക് ഞെട്ടിക്കുന്ന തിരിച്ചടി...!! വരുണ്‍ ഗാന്ധി ബിജെപി വിടുന്നു..? ഇനി കോണ്‍ഗ്രസ്സിലേക്ക് !

  • By Anamika
Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ്സില്‍ നിന്നും മറ്റു ചെറുപാര്‍ട്ടികളില്‍ നിന്നും നേതാക്കളും പ്രവര്‍ത്തകരും കൂട്ടത്തോടെ ബിജെപിയിലേക്ക് ഒഴുകുകയാണ് എന്ന് അവകാശപ്പെടുന്ന സംഘപരിവാറിന് വന്‍തിരിച്ചടി. ബിജെപിയുടെ പ്രമുഖ നേതാക്കളിലൊരാളായ വരുണ്‍ ഗാന്ധി പാര്‍ട്ടി വിടാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ബിജെപി കേന്ദ്ര നേതൃത്വത്തെ ഞെട്ടിക്കുന്നതാണ് വരുണിന്റെ പുതിയ നീക്കങ്ങളുടെ വാര്‍ത്ത

മലയാളിക്ക് ദുബായിൽ ലഭിച്ചത് ബംബർ ഭാഗ്യം...!! കയ്യിൽ കിട്ടുക കോടികളാണ്..കോടികൾ...!!!മലയാളിക്ക് ദുബായിൽ ലഭിച്ചത് ബംബർ ഭാഗ്യം...!! കയ്യിൽ കിട്ടുക കോടികളാണ്..കോടികൾ...!!!

സർക്കാരിനെ വീഴ്ത്തിയാൽ ആറ് മാസക്കാലം മാണി മുഖ്യമന്ത്രി...!! ചരട് വലിച്ചത് ഈ സിപിഎം ഉന്നതർ...!!സർക്കാരിനെ വീഴ്ത്തിയാൽ ആറ് മാസക്കാലം മാണി മുഖ്യമന്ത്രി...!! ചരട് വലിച്ചത് ഈ സിപിഎം ഉന്നതർ...!!

അവഗണയിൽ മടുത്ത്

അവഗണയിൽ മടുത്ത്

ബിജെപിയുടെ പ്രമുഖ ദേശീയ യുവനേതാക്കളിലൊരാളും കേന്ദ്രമന്ത്രി മനേക ഗാന്ധിയുടെ മകനുമാണ് വരുണ്‍ ഗാന്ധി. ബിജെപി നേതൃ്ത്വത്തില്‍ നിന്നും തുടര്‍ച്ചയായി നേരിടേണ്ടി വരുന്ന അവഗണനയാണ് പാര്‍ട്ടി വിടുന്ന കാര്യ ആലോചിക്കാന്‍ വരുണിനെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

പിന്നിൽ പ്രിയങ്ക

പിന്നിൽ പ്രിയങ്ക

ബിജെപി വിട്ടാല്‍ വരുണിന്റെ പുതിയ താവളം കോണ്‍ഗ്രസ് ആയിരിക്കുമെന്നാണ് സൂചന. വരുണ്‍ ഗാന്ധിയുടെ കോണ്‍ഗ്രസ് പ്രവേശനം സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നുവരികയാണ്. പ്രിയങ്ക ഗാന്ധിയാണ് ഈ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതെന്നാണ് അറിയുന്നത്.

ചർച്ചകൾ തകൃതി

ചർച്ചകൾ തകൃതി

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി വരുണ്‍ ഗാന്ധി ഈ വിഷയം ഒന്നിലേറെ തവണ ചര്‍ച്ച ഇതിനകം നടത്തിക്കഴിഞ്ഞു. മാര്‍ച്ച് 25ന് 10 ജന്‍പഥില്‍ വെച്ചായിരുന്നു ഈ വിഷയത്തില്‍ ഇരുവരും തമ്മില്‍ ഏറ്റവും ഒടുവില്‍ ചര്‍ച്ച നടത്തിയതെന്ന്് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അമിത് ഷായ്കക് വേണ്ട

അമിത് ഷായ്കക് വേണ്ട

ഈ കൂടിക്കാഴ്ചകളില്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്കയും ഉണ്ടായിരുന്നുവെന്നും ദേശീയ മാധ്യമമായ ഡിഎന്‍എ റിപ്പോര്‍ട്ട് ചെയ്യുന്നു. അമിത് ഷാ നയിക്കുന്ന ബിജെപി ദേശീയ നേതൃത്വത്തില്‍ നിന്നുള്ള അവഗണനയില്‍ അതൃപ്തനാണ് വരുണ്‍ ഗാന്ധി. 2015ല്‍ പാര്‍ട്ടിയുടെ ദേശീയ ജനറല്‍ സെക്രട്ടറി പദം ഒഴിഞ്ഞ ശേഷം വരുണ്‍ കടുത്ത അവഗണനയാണ് നേരിടുന്നത്.

യുപിയിൽ തഴഞ്ഞു

യുപിയിൽ തഴഞ്ഞു

ഉത്തര്‍ പ്രദേശ് തിരഞ്ഞെടുപ്പിലടക്കം വരുണ്‍ ഗാന്ധി തഴയപ്പെട്ടിരുന്നു. പാര്‍ട്ടിയുടെ ഉത്തര്‍ പ്രദേശിലെ പ്രചാരണത്തിലടക്കം വരുണിന് ഇടം ലഭിച്ചില്ല. സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നതിലും വരുണിന് കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല.

യോഗി പിടിച്ചെടുത്തു

യോഗി പിടിച്ചെടുത്തു

ഉത്തര്‍ പ്രദേശില്‍ വരുണിനെ നിഷ്പ്രഭനാക്കിയാണ് യോഗി ആദിത്യനാഥ് ബിജെപിയിലെ എതിരില്ലാ്ത്ത നേതാവായത്. ഉത്തര്‍ പ്രദേശിലെ ബിജെപിയുടെ മുഖമാകാന്‍ വരുണ്‍ കിണഞ്ഞ് പരിശ്രമിച്ചുവെങ്കിലും ഒന്നും ഫലവത്തായില്ല.

എതിർത്ത് മേനക ഗാന്ധി

എതിർത്ത് മേനക ഗാന്ധി

2009ല്‍ വിദ്വേഷ പ്രസംഗമടക്കം നടത്തി ജയിലില്‍ പോകുക വരെ ഉണ്ടായി വരുണ്‍. പക്ഷേ യോഗിയുടെ നിഴലില്‍ ഒതുങ്ങിപ്പോകാനായിരുന്നു അടുത്ത കാലത്തായി വരുണിന്റെ വിധി. നിരാശനായ വരുണിന്റെ പുതിയ തീരുമാനത്തെ അമ്മ മേനക ഗാന്ധി ശക്തമായി എതിര്‍ക്കുകയാണ്.

പ്രവേശനം എളുപ്പമല്ല

പ്രവേശനം എളുപ്പമല്ല

1983ലാണ് മേനക ഗാന്ധി കോണ്‍ഗ്രസ്സ് വിട്ടത്. കുടുംബ ബന്ധമുണ്ടെങ്കിലും കോണ്‍ഗ്രസിലേക്കുള്ള വരുണ്‍ ഗാന്ധിയുടെ പ്രവേശനം പക്ഷേ അത്ര എളുപ്പമാവില്ലെന്നാണ് അറിയുന്നത്. സോണിയയ്ക്കും രാഹുലിനും പ്രിയങ്കയ്ക്കും ഉള്ള പദവികളുടെ വീതംവെപ്പ് തന്നെ പാര്‍ട്ടിക്കുള്ളില്‍ തര്‍ക്ക വിഷയമാണ്.

കോൺഗ്രസിൽ ആശയക്കുഴപ്പം

കോൺഗ്രസിൽ ആശയക്കുഴപ്പം

അതിനിടെ വരുണ്‍ ഗാന്ധി കൂടി പാര്‍ട്ടിയിലേക്ക് വരുമ്പോള്‍ എന്ത് പദവി നല്‍കുമെന്നത് കോണ്‍ഗ്രസിനകത്ത് ആശയക്കുഴപ്പമുണ്ട്. ഇത് ഭാവിയില്‍ അധികാരവടംവലിയിലേക്ക് നയിക്കുമോ എന്നും കോണ്‍ഗ്രസ് നേതൃത്വം ആശങ്കപ്പെടുന്നു.

യുപി പിടിക്കാൻ

യുപി പിടിക്കാൻ

എന്നാല്‍ ഉത്തര്‍ പ്രദേശില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് വരുണിന് താല്‍പര്യമെന്ന് അടുത്ത കേന്ദ്രങ്ങള്‍ പറയുന്നു. ഉത്തര്‍ പ്രദേശിലെ നഷ്ടപ്പെട്ട പ്രതാപം തിരിച്ച് പിടിക്കാന്‍ അങ്ങനെയെങ്കില്‍ കോണ്‍ഗ്രസ്സിന് വരുണിനെ ഉപയോഗപ്പെടുത്താവുന്നതാണ്.

English summary
Varun Gandhi holding talks with Congress and may leave BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X