കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോണിയ - മോദി പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ ഇടനിലക്കാരന്‍ വരുണ്‍ഗാന്ധി?

  • By Muralidharan
Google Oneindia Malayalam News

ലണ്ടന്‍: മുന്‍ ഐ പി എല്‍ കമ്മീഷണര്‍ ലളിത് മോദി വീണ്ടും വിവാദ പ്രസ്താവനകളുമായി ട്വിറ്ററില്‍. ബി ജെ പി എം പിയായ വരുണ്‍ ഗാന്ധി തന്നെ കാണാന്‍ ലണ്ടനിലെത്തി എന്നാണ് ലളിത് മോദി മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററില്‍ പറഞ്ഞത്. സോണിയാഗാന്ധിയുമായി തനിക്കുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇടനിലക്കാരനാകാം എന്ന് വരുണ്‍ ഗാന്ധി വാഗ്ദാനം ചെയ്തതായും ഒരു നിര ട്വീറ്റുകളിലൂടെ ലളിത് മോദി പറഞ്ഞു.

ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് വരുണ്‍ ഗാന്ധി ലണ്ടനിലെ തന്റെ വീട്ടിലെത്തി. സോണിയാ ഗാന്ധിയും താനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ വരുണ്‍ ഗാന്ധി പണം ആവശ്യപ്പെട്ടു. 60 മില്യണ്‍ ഡോളറാണ് വരുണ്‍ ഗാന്ധി ആവശ്യപ്പെട്ടത്. തന്റെ വെളിപ്പെടുത്തലുകള്‍ തെറ്റാണെങ്കില്‍ അത് നിഷേധിക്കാന്‍ ലളിത് മോദി വരുണിനെ വെല്ലുവിളിക്കുകയും ചെയ്യുന്നുണ്ട്.

varungandhi

എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാമെന്ന് വരുണ്‍ ഗാന്ധി തന്നോട് പറഞ്ഞു. സോണിയാ ഗാന്ധിയുടെ ഇറ്റലിയിലുള്ള സഹോദരിയെ കാണാനായിരുന്നു തന്നോട് പറഞ്ഞത്. അവര്‍ക്ക് 60 മില്യണ്‍ ഡോളര്‍ കൊടുക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ താന്‍ ഇതിന് തയ്യാറായില്ല. ഇത്തരം വെളിപ്പെടുത്തലുകള്‍ താന്‍ ഇനിയും നടത്തുമെന്നും തനിക്ക് ഒന്നും പേടിക്കാനില്ലെന്നുമാണ് ലളിത് മോദി പറയുന്നത്

അതേസമയം, ലളിത് മോദിയുടെ ആരോപണങ്ങള്‍ ബി ജെ പി നേതാവും എം പിയുമായ വരുണ്‍ ഗാന്ധി നിഷേധിച്ചു. ഇപ്പോഴത്തെ വിവാദങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനായി അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുകയാണ് മോദി എന്നും വരുണ്‍ പറഞ്ഞു. സോണിയാ ഗാന്ധിയുടെ ഭര്‍ത്താവായ രാജീവ് ഗാന്ധിയുടെ സഹോദരന്‍ സഞ്ജയ് ഗാന്ധിയുടെയും മനേകാ ഗാന്ധിയുടെയും മകനാണ് വരുണ്‍.

English summary
Former IPL commissioner Lalit Modi says Varun Gandhi him in London, offered to settle everything with Sonia Gandhi and him.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X