കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വരുണ്‍ ഗാന്ധിയുടെ അനുയായികള്‍ ബിജെപി എംപിയുടെ വീടിന് കല്ലെറിഞ്ഞു

Google Oneindia Malayalam News

ലഖ്‌നൊ: ഉത്തര്‍ പ്രദേശിലെ തീപ്പൊരി നേതാവും ബി ജെ പി എം പിയുമായ വരുണ്‍ ഗാന്ധിയുടെ അനുയായികള്‍ സ്വന്തം പാര്‍ട്ടിയിലെ എം പിയുടെ വീടിന് നേരെ കല്ലെറിഞ്ഞു. വരുണ്‍ ഗാന്ധിയെ ഉയര്‍ത്തിക്കാട്ടാന്‍ അമ്മ മനേക ഗാന്ധി ശ്രമം നടത്തുന്നു എന്ന് പറഞ്ഞതിനാണ് അലഹാബാദിലെ ബി ജെ പി എം പിയായ ശ്യാമ ചരണ്‍ ഗുപ്തയുടെ വസതിക്ക് നേരെ കല്ലേറുണ്ടായത്.

മനേക ഗാന്ധി വരുണ്‍ ഗാന്ധിയെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിച്ചാല്‍ മറ്റ് നേതാക്കളും അതുപോലെ ചെയ്യും എന്നായിരുന്നു ഗുപ്തയുടെ പരാമര്‍ശം. ഈ പ്രസ്താവനയില്‍ രോഷം കൊണ്ട് പ്രവര്‍ത്തകര്‍ ശ്യാമ ചരണ്‍ ഗുപ്തയുടെ വീടിന് കല്ലെറിയുകയും കോലം കത്തിക്കുകയുമായിരുന്നു. ഒരു എം പി ഇത്തരം പരാമര്‍ശങ്ങള്‍ നടത്താന്‍ പാടില്ല. ഗുപ്ത എത്രയും വേഗം മാപ്പ് പറയണം - പ്രതിഷേധക്കാരില്‍ ഒരാളായ അമിര്‍ ഗോസ്വാമി പറഞ്ഞു.

varun-maneka

പിലിഭിത്തില്‍ കഴിഞ്ഞ മാസം ഒരു പൊതുയോഗത്തിലാണ് വരുണ്‍ ഗാന്ധിയെ ഉയര്‍ത്തിക്കാട്ടുന്ന തരത്തില്‍ മനേക ഗാന്ധി പ്രസംഗിച്ചത്. വരുണ്‍ ഗാന്ധി ഉത്തര്‍ പ്രദേശിന് ഒരു നല്ല മുഖ്യമന്ത്രിയായിരിക്കും എന്നായിരുന്നു മനേകയുടെ വാക്കുകള്‍. എന്നാല്‍ പാര്‍ട്ടി നേതൃത്വം ഈ വാക്കുകള്‍ കേട്ടതായി ഭാവിച്ചില്ല. വരുണ്‍ ഗാന്ധിയെ മുഖ്യമന്ത്രിയാക്കുന്ന കാര്യം ആലോചിച്ചിട്ടില്ലെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ലക്ഷ്മി കാന്ത് ബാജ്‌പേയ് പറഞ്ഞിരുന്നു.

വരുന്ന തിരഞ്ഞെടുപ്പില്‍ ബി ജെ പി ഉത്തര്‍ പ്രദേശിന്റെ ഭരണം പിടിക്കും എന്നാണ് മനേക ഗാന്ധി പറഞ്ഞത്. വരുണ്‍ ഗാന്ധി സര്‍ക്കാരിനെ നയിച്ചാല്‍ നല്ലതാണ് എന്നും അവര്‍ പറഞ്ഞു. എന്നാല്‍ ബി ജെ പിയില്‍ വരുണ്‍ ഗാന്ധിക്ക് അത്ര നല്ല സമയമല്ല. സുല്‍ത്താന്‍പൂരില്‍ നിന്നും ലോക്‌സഭയിലേക്ക് ജയിച്ചെങ്കിലും മന്ത്രിസ്ഥാനം കിട്ടിയില്ല. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കപ്പെടുകയും ചെയ്തു.

English summary
Varun Gandhi's supporters pelt stones at house of BJP MP who slammed Maneka
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X