വരുണ്‍ ഗാന്ധിയുടെ വഴി തെറ്റാണെന്ന് പ്രിയങ്കാഗാന്ധി
അമേഠി: പതുക്കെ പതുക്കെ രാഷ്ട്രീയത്തിലേക്ക് കാലെടുത്തു വയ്ക്കുകയാണ് ഇന്ധിരാഗാന്ധിയുടെ കൊച്ചുമകളും സോണിയാ ഗന്ധിയുടെ മകളുമായ പ്രിയങ്കാ ഗാന്ധി. അമ്മയുടെയും സഹോദരന്റെയും തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പങ്കെടുത്തുകൊണ്ടാണ് വരവറിയിക്കുന്നത്. ഏതൊരു രാഷ്ട്രീക്കരാും ശ്രദ്ധിക്കപ്പെടുന്നത് വിവാദ പരമാര്‍ശങ്ങള്‍ നടത്തുമ്പോഴാണല്ലോ. ഇപ്പോള്‍ അങ്ങനെയൊരു പരമാര്‍ശം നടത്തിയിരിക്കുകയാണ് പിയങ്ക.
വരുണ്‍ ഗന്ധി തെറ്റായ വഴികളിലൂടെയാണ് സഞ്ചരിക്കുന്നതെന്നും ശരിയായ വഴി കാണിച്ചുകൊടുക്കേണ്ടത് ജനങ്ങളാണെന്നും പ്രിയങ്ക പറഞ്ഞു. കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അമേഠില്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചതിന് ശേഷം സുല്‍ത്താന്‍പൂരില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സഹോദരനുവേണ്ടി സംസാരിക്കവെയാണ് പ്രിയങ്കയുടെ വിമര്‍ശനം.

എന്നാല്‍ മകനെ വിമര്‍ശിക്കുന്നത് കേട്ട് അമ്മ വെറുതിയിരിക്കുമോ. ആരാണ് തെറ്റായ വഴിയില്‍ സഞ്ചരിക്കുന്നതെന്ന് രാജ്യം തീരുമാനിക്കുമെന്ന് വരുണിന്റെ അമ്മ മേനക ഗാന്ധി തിരിച്ചടിച്ചു. ഈ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി ടിക്കറ്റില്‍ സുല്‍കത്താന്‍പൂരില്‍ നിന്ന് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിയാണ് വരുണ്‍.
നേരത്തെ രാഹുല്‍ ഗാന്ധിയെ വരുണ്‍ പ്രശംസിച്ചത് ചര്‍ച്ചയായിരുന്നു. അമേഠില്‍ രാഹുല്‍ ഗാന്ധി നടത്തുന്ന വികസന പ്രവര്‍ത്തനങ്ങള്‍ കണ്ടു പഠിക്കണമെന്നായിരുന്നു വരുണ്‍ പറഞ്ഞത്. എന്നാല്‍ മണിക്കൂറുകള്‍ക്കകം അത് തിരുത്തി മേനക രംഗത്ത് വന്നു. അറിയാത്ത കാര്യങ്ങള്‍ പറയരുതെന്ന് മകനെ ഉപദേശിക്കുകയും ചെയ്തു.












Click it and Unblock the Notifications