കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാസന്‍ ഐ കെയര്‍ സ്ഥാപകന്‍ വീട്ടില്‍ മരിച്ച നിലയില്‍; ദുരൂഹ മരണത്തിന് കേസെടുത്ത് പൊലീസ്

Google Oneindia Malayalam News

ചെന്നൈ: നേത്ര ചികിത്സ രംഗത്തെ ഏറ്റവും വലിയ ശൃംഖലയായ വാസന്‍ ഐ കെയര്‍ സ്ഥാപകന്‍ എഎം അരുണ്‍ (51) വീട്ടില്‍ മരിച്ച നിലയില്‍. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മരണത്തില്‍ സംശയം ആരോപിച്ച് ചില ബന്ധുക്കളും സുഹൃത്തുക്കളും രംഗത്തെത്തിയതോടെ പൊലീസ് ദുരൂഹ മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു. മൃതദേഹം ചെന്നൈയിലെ ഓമന്‍ദുരര്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്ക് പോസ്റ്റ് മോര്‍ട്ടത്തിനായി കൊണ്ടുപോയിരിക്കുകയാണ്.

Recommended Video

cmsvideo
വാസന്‍ ഐ കെയര്‍ സ്ഥാപകന്‍ മരിച്ച നിലയില്‍..കേസുടുത്ത് പോലീസ്
death

ബിഹാറില്‍ തര്‍കിഷോറിനെ ഉപമുഖ്യമന്ത്രിയാക്കിയത് ബിജെപി തന്ത്രം; ബംഗാളിലേക്ക് വാതില്‍ തുറന്നിട്ടു...ബിഹാറില്‍ തര്‍കിഷോറിനെ ഉപമുഖ്യമന്ത്രിയാക്കിയത് ബിജെപി തന്ത്രം; ബംഗാളിലേക്ക് വാതില്‍ തുറന്നിട്ടു...

അതേസമയം, പ്രാഥമിക അന്വേഷണത്തില്‍ ആത്മഹത്യയുടെയോ കൊലപാതകത്തിന്റെയോ ലക്ഷണങ്ങളില്ലെന്നും ഹൃദയാഘാതമാണ് മരണകാരണണെന്നും പൊലീസ് അറിയിച്ചു. കൂടുതല്‍ കാര്യങ്ങള്‍ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതിന് ശേഷം മാത്രമേ പറയാന്‍ സാധിക്കുകയുള്ളുവെന്ന് പൊലീസ് വ്യക്തമാക്കി. രാജ്യത്തെ തന്നെ ഏറ്റവും വലിയ നേത്ര ശൃംഖലയാണ് വാസന്‍ ഐ കെയര്‍.

യുപിയില്‍ ഇനി 18 മാസം, തിരഞ്ഞെടുപ്പ് ടെക്‌നിക്കുമായി പ്രിയങ്ക, ഒറ്റയ്ക്ക് മത്സരം, സ്‌പോയിലറാവും!!യുപിയില്‍ ഇനി 18 മാസം, തിരഞ്ഞെടുപ്പ് ടെക്‌നിക്കുമായി പ്രിയങ്ക, ഒറ്റയ്ക്ക് മത്സരം, സ്‌പോയിലറാവും!!

2002ല്‍ തിരുച്ചിറപ്പള്ളിയിലാണ് വാസന്‍ ഐ കെയറിന്റെ ആരംഭം. ഇന്ന് രാജ്യത്ത് 100ല്‍ അധികം ശാഖകള്‍ ആശുപത്രിക്കുണ്ട്. നേരത്തെ കള്ളപ്പണ കേസുമായി ബന്ധപ്പെട്ട് വാസന്‍ ഐ കെയറില്‍ ആദായ നികുതി വകുപ്പും എന്‍ഫോഴ്‌സ്‌മെന്റും റെയ്ഡ് നടത്തിയിരുന്നു. ഈ കേസില്‍ കഴിഞ്ഞ വര്‍ഷത്തോടെ മദ്രാസ് മെട്രോപോളിറ്റന്‍ കോടതി അരുണിനും ഭാര്യയ്ക്കും എതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

കൊവിഡിൽ പിടഞ്ഞ് രാജ്യതലസ്ഥാനം; ആഗോള നഗരങ്ങളില്‍ വെച്ച് ഏറ്റവും ഉയർന്ന് കേസുകൾകൊവിഡിൽ പിടഞ്ഞ് രാജ്യതലസ്ഥാനം; ആഗോള നഗരങ്ങളില്‍ വെച്ച് ഏറ്റവും ഉയർന്ന് കേസുകൾ

കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം, ബീഹാറിലെ തോല്‍വിയില്‍ പരിഹാരം നിര്‍ദേശിച്ച് കാര്‍ത്തി ചിദംബരംകോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം, ബീഹാറിലെ തോല്‍വിയില്‍ പരിഹാരം നിര്‍ദേശിച്ച് കാര്‍ത്തി ചിദംബരം

English summary
Vasan Eye Care founder Dr. A.M. Arun is dead, Police file case for mysterious death
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X