കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഇറുകിയ ജീന്‍സും ടീ ഷര്‍ട്ടും നിരോധിച്ചു

  • By Anwar Sadath
Google Oneindia Malayalam News

ജയ്പൂര്‍: ഓഫീസ് ജീവനക്കാര്‍ കാഷ്വല്‍ വസ്ത്രങ്ങള്‍ ധരിച്ചെത്തുന്നത് രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ വലക്കി. ഇറുകിയ ജീന്‍സും ടീ ഷര്‍ട്ടും മറ്റും ധരിച്ചെത്തരുതെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്. നേരത്തെ തന്നെ വിലക്കുണ്ടെങ്കിലും ജീവനക്കാര്‍ കൃത്യമായി പാലിക്കാത്തതിനെ തുടര്‍ന്ന് വിലക്ക് കര്‍ശനമാക്കിയത്.

പബ്ലിക് റിലേഷന്‍ ഡയറക്ടറുടെ ഓഫീസിലെ സ്റ്റാഫുകളാണ് ഇത്തരം വസ്ത്രങ്ങള്‍ ധരിച്ചെത്തുന്നതെന്ന് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെട്ടിരുന്നു. ഇതേ തുടര്‍ന്ന് ഈ ഡിപ്പാര്‍ട്ട്‌മെന്റിന്റെ പേരെടുത്തു പറഞ്ഞാണ് വിലക്ക്. പൊതു ചടങ്ങുകളിലും മറ്റും ജീന്‍സും ടീ ഷര്‍ട്ടും ധരിക്കുന്നത് പതിവായിരിക്കുകയാണെന്ന് ഉത്തരവില്‍ ചൂണ്ടിക്കാണിക്കുന്നു.

jeans-and-t-shirt24

ചടങ്ങില്‍ പങ്കെടുക്കുന്ന ഫോട്ടോഗ്രാഫര്‍മാരുടെയും വീഡിയോഗ്രാഫര്‍മാരുടെയും ശ്രദ്ധ ഇവരിലേക്ക് പതിയുന്നതിന് വസ്ത്രങ്ങള്‍ കാരണമാകുന്നുണ്ടെന്നും ജീവനക്കാര്‍ ഫോര്‍മല്‍ വസ്ത്രം ധരിച്ചെത്തുന്നതാണ് അഭികാമ്യമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. നേരത്തെ, സെക്രട്ടറിയേറ്റിലെ ചിലയിടങ്ങളില്‍ മുഖ്യമന്ത്രി ക്യാമറയുടെ ഉപയോഗവും നിരോധിച്ചിരുന്നു.

തട്ടിപ്പു കേസുകളില്‍ പ്രതിയായ, 1700 കോടി രൂപ ഇന്ത്യയില്‍ നിന്നും കടത്തി എന്ന് ആരോപിക്കപ്പെടുന്ന, ഐപിഎല്‍ മുന്‍ ചെയര്‍മാന്‍ ലളിത് മോദിക്ക് വഴിവിട്ട സഹായം ചെയ്‌തെന്ന് വസുന്ധര രാജെ സിന്ധ്യയ്‌ക്കെതിരെ ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യം സ്ഥതീകരിക്കുന്ന തെളിവുകളും ഉയര്‍ന്നു വന്നെങ്കിലും രാജിവെക്കാന്‍ അവര്‍ തയ്യാറായിട്ടില്ല.

English summary
Rajasthan chief minister Vasundhara bans CMO staff from wearing jeans, T-shirts at work
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X